മർദനത്തിനിരയായ ദമ്പതികൾക്ക് കണ്ണന്താനത്തിന്റെ ഓഫർ, പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് രാത്രികൾ, പിന്നെ...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: താജ്മഹൽ സന്ദർശത്തിനിടെ മർദനത്തിനിരയായ സ്വിസ് ദമ്പതികൾക്ക് കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ കിടിൽ ഓഫർ. ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടു രാത്രി താമസിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന ദമ്പതികളെ സന്ദർശിച്ച ശേഷമാണ് കണ്ണന്താനം ഇക്കാര്യം അറിയിച്ചത്.

കുട്ടിയെ കിട്ടിയത് കാസർകോട് റെയിൽവെ സ്റ്റേഷൽനിൽ നിന്ന്, ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു, സംഭവം...

ഒക്ടോബർ 22 ന് താജ്മഹൽ സന്ദർശിച്ചു മടങ്ങവേയാണ് ദമ്പതികൾക്ക് നേരെ നാലംഗ സംഘത്തിൻരെ ആക്രമണം ഉണ്ടായത്. നാലു പുരുഷൻമാർ ഇവരെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. അശ്ലീല സംഭാഷണത്തിനു ശേഷമാണ് ഇവർക്ക് നേരെ സംഘം അക്രമം അഴിച്ചു വിട്ടത്.

സ്ത്രീ വേഷത്തിൽ വന്നു, 11 കാരനെ പീഡിപ്പിച്ചു കൊന്നു, സംഭവം ഇങ്ങനെ.. അഭിഭാഷകന്റെ വെളിപ്പെടുത്തൽ

പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടു നാൾ

പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടു നാൾ

നാലംഗസംഘത്തിൻരെ ആക്രമണത്തിൽ പരിക്കേറ്റ സ്വിസ് ദമ്പതിമാർക്ക് സർക്കാർ ചിലവിൽ സുഖസൗകര്യം ഒരുക്കും. സർക്കാർ നിയന്ത്രണത്തിലുള്ള ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടു രാത്രി താമസസൗകര്യം ഒരുക്കും. ഭക്ഷണവും താമസവും സർക്കാരിന്റെ വക സൗജന്യമായിരിക്കും.

കണ്ണന്താനം ദമ്പതികളെ സന്ദർശിച്ചു

കണ്ണന്താനം ദമ്പതികളെ സന്ദർശിച്ചു

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വിസ് ദമ്പതികളെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനം സന്ദർശിച്ചിരുന്നു. തുടർന്നാണ് ദമ്പതിമാർക്ക് ഈ ഓഫർ നൽകിയത്.

കത്തിലൂടെ അറിയിച്ചു

കത്തിലൂടെ അറിയിച്ചു

സർക്കാരിന്റെ പക്കേജ് കണ്ണന്താനം കത്തിലൂടെയാണ് അറിയിച്ചത്. ദമ്പതികൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും സർക്കാരിന്റെ ക്ഷണം സ്വീകരിക്കാമെന്നു കണ്ണന്താനം കത്തിൽ പറയുന്നുണ്ട്.

നാലംഗസംഘത്തിന്റെ ആക്രമണം

നാലംഗസംഘത്തിന്റെ ആക്രമണം

താജ്മഹൽ സന്ദർശിച്ചു മടങ്ങവെയാണ് സ്വിറ്റ്സർലാൻഡ് സ്വദേശികളായ ക്വെന്റിൻ, മാരി ഡ്രോക്സിനും നേരെ ക്രൂര മർദനമേൽക്കുന്നത്. നാല് പുരുഷൻമാർ ചേർന്ന് ഇവരെ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.

 അശ്ലീല സംഭാഷണം‌‌‌‌

അശ്ലീല സംഭാഷണം‌‌‌‌

നാലംഗസംഘം ഇവരെ മണിക്കൂറുകളോളം ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ആദ്യം ഇവരോട് അശ്ലീലം പറയുകയായിരുന്നു. തുടർന്നാണ് ഇവർക്കു നേരെ ആക്രമം അഴിച്ചു വിട്ടത്.

 പ്രതികളെ പിടിച്ചു

പ്രതികളെ പിടിച്ചു

സംഭവത്തിൽ തങ്ങൾക്ക് പരാതിയില്ലെന്നു ഇവർ അറിയിച്ചിരുന്നു. എന്നാൽ പോലീസ് പ്രതികളെ പിടികൂടിയിരുന്നു.

English summary
The Swiss couple who were attacked at Fatehpur Sikri earlier this month has been offered a free two-night stay at a five-star hotel in the national capital as a "token of concern" by tourism minister KJ Alphons.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്