സൈബര്‍ തട്ടിപ്പുകാര്‍ക്ക് കുരുക്ക് മുറുക്കി ആഭ്യന്തര മന്ത്രാലയം; അറിയാം ഫിഷിംഗ് സ്കാമുകളെക്കുറിച്ച്
നേരത്തെ ഇ-മെയിലുകളിലൂടെ മാത്രമാണ് സൈബര്‍ തട്ടിപ്പുകള്‍ പലതും നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ വിശ്വസനീയമായ രീതിയിലാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തുന്നത്. ഫിഷിങ് സ്കാമുകള് ഇപ്പോള്‍ ഇ-മെയിലുകളില്‍ മാത്രമായി ഒതുങ്ങുന്നില്ല. വിശ്വസനീയമായ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ലോഗോ ഉപയോഗിച്ചുള്ള വ്യാജ വെബ്സൈറ്റുകള്‍, പോര്‍ട്ടലുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.
ഇതുകൂടാതെ കാലഹരണപ്പെട്ട റിവാര്‍ഡ് പോയിന്റുകള്‍, സര്‍പ്രൈസ് വൗച്ചറുകള്‍, ഓഫറുകള്‍ തുടങ്ങിയവ നല്‍കിയും പൗരന്മാരെ ആകര്‍ഷിക്കുന്നു. ഇത്തരം ലിങ്കുകളില്‍ ഒരൊറ്റ ക്ലിക്ക് മതി അക്കൗണ്ടിലുള്ളതെല്ലാം നഷ്ടപ്പെടാന്‍. സമീപകാലത്തായി നിരവധി ഞെട്ടിക്കുന്ന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വലിയ സാമ്പത്തിക നഷ്ടമാണ് ഇതുവഴി പൗരന്മാര്ക്ക് ഉണ്ടാകുന്നത്.

എന്നാല്‍ പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം കര്‍ശന നടപടികളാണ് സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ സ്വീകരിച്ചു വരുന്നത്. ഇതിനായി ഹെല്‍പ്പ് ലൈനുകള്‍, ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍, അലര്‍ട്ടുകള്‍ എന്നിവയിലൂടെ ഫിഷിംഗ് സ്കാവിനെതിരെ സജീവമായ ഇടപെടലാണ് ആഭ്യന്തര മന്ത്രാലയം നടത്തുന്നത്.
ഹൈദരാബാദിലും സെക്കന്ദരാബാദിലും ഇത്തരം നിരവധി സൈബര്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക നഷ്ടത്തില്‍ നിന്ന് പൗരന്മാരെ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് 1930 എന്ന് സൈബര്‍ ഹെല്‍പ്പ് ലൈനും cybercrime.gov.in എന്ന വെബ്സൈറ്റും ആഭ്യന്തര മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സൈബര്‍ ഡോസ്റ്റ് (CyberDost) പോലെയുള്ള സംരംഭങ്ങള്‍, ഉപദേശക ഏജന്‍സികള്‍, ഹെല്‍പ്പ് ലൈനുകള്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളിലൂടെ ഫിഷിങ് സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെയും വ്യാജ വെബ്സൈറ്റുകള്‍ക്കെതിരെയും ആപ്പുകള്‍ക്കെതിരെയും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.
നിരപരാധികള്‍ എങ്ങനെ കുടുങ്ങുന്നു?
അടുത്തിടെ ഒരു വ്യാജ വെബ്സൈറ്റ് ഒരു മുതിര്‍ന്ന പൗരന് 399 രൂപയുടെ വൗച്ചറാണ് വാഗ്ദാനം ചെയ്തത്. ഇതില്‍ ക്ലിക്ക് ചെയ്തതിലൂടെ 1.28 ലക്ഷം രൂപയാണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. സമാനമായ ഫിഷിങ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട രണ്ടു വ്യക്തികള്‍ക്ക് 11 ലക്ഷത്തിലധികം രൂപ നഷ്ടമായി. ടെലിഗ്രാമിലും വാട്സാപ്പിലും റിക്രൂട്ടര്‍മാരായി അഭിനയിച്ച് പ്രീപെയ്ഡ് ജോലികള്‍ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്നുണ്ട്. പ്രാരംഭമായി ഇരകളെക്കൊണ്ട് ചെറിയ തുകകള്‍ അടപ്പിക്കും. പിന്നീട് വ്യാജ അക്കൗണ്ടുകളിലേക്ക് വലിയ തുക അടയ്ക്കാനായി ഇരകളെ പ്രേരിപ്പിക്കുന്നു. ഉയര്‍ന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്യുമെങ്കിലും പിന്നീട് ഇരകള്‍ തങ്ങള്‍ തട്ടിപ്പിനിരയായതായി മനസിലാക്കുന്നു.
വര്‍ധിച്ചുവരുന്ന ഈ സൈബര്‍ ഭീഷണിയുടെ ആഴം തിരിച്ചറിഞ്ഞ ആഭ്യന്തര മന്ത്രാലയം, ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) വഴി, രാജ്യ വ്യാപകമായി അലേര്‍ട്ടുകള്‍ നല്‍കുകയും സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് പൗരന്മാര്ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നു.
1930 എന്ന നമ്പറില്‍ വിളിച്ചോ cybercrime.gov.inഎന്ന വെബ്സൈറ്റില്‍ പരാതി നല്‍കിയോ തട്ടിപ്പുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. ഇങ്ങനെ തല്‍ക്ഷണം പ്രവര്‍ത്തിച്ച പലര്‍ക്കും വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ഇടപാടുകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞു. കൂടാതെ, cybercrime.gov.inവെബ്സൈറ്റിലെ 'ചെക്ക് & റിപ്പോര്‍ട്ട് സസ്പെക്ട്' ടാബില്‍ സംശയാസ്പദമായ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ ലിങ്ക് അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.
സൈബര്ഡോസ്റ്റ് സംരംഭത്തിലൂടെ ആഭ്യന്തര മന്ത്രാലയം പൗരന്മാരെ തട്ടിപ്പിനെതിരേ ബോധവല്‍ക്കരിക്കുന്നു. YouTube, Instagram, Facebook, X, WhatsApp, Dailyhunt എന്നിവയിലുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നു. തട്ടിപ്പിന് ഇരയാകുന്നതിന് മുമ്പ് ഫിഷിങ് എങ്ങനെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാമെന്ന് പൗരന്മാരെ പഠിപ്പിക്കുന്നു. അവബോധവും വേഗത്തിലുള്ള റിപ്പോര്‍ട്ടിംഗും ഉപയോഗിച്ച് ഓരോ പൗരനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ശക്തമായ പ്രതിരോധമായി മാറാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിക്കുന്നു.
YouTube - https://youtube.com/@cyberdosti4c?si=HBHnIKtygcm4dCbu
Instagram- https://www.instagram.com/cyberdosti4c?igsh=c2tteTd5Mjl2b2cw
Facebook- https://www.facebook.com/share/1KVuL1aJ9y/?mibextid=wwXIfr
X- https://x.com/cyberdost?s=11
Whatsapp- https://whatsapp.com/channel/0029Va3VAOY8fewrOtXqMw1V
Daily hunt - https://m.dailyhunt.in/profile/I4C_MHA
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications