ഹിമാചൽപ്രദേശിൽ പ്രദേശിൽ ബിജെപിയിൽ അമർഷം പുകയുന്നു; വൈസ് പ്രസിഡന്റ് രാജിവെച്ചു
ദില്ലി; ബി ജെ പി നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകി സംസ്ഥാന ഉപാധ്യക്ഷൻ കൃപാൽ പാർമർ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഫേസ്ബുക്കിലൂടെയാണ് പർമാർ രാജിക്കാര്യം അറിയിച്ചത്. കഴിഞ്ഞ നാല് വർഷമായി സംസ്ഥാന ബിജെപിയിൽ താൻ കടുത്ത അവഗണ നേരിടുകയാണെന്നും ഇനിയും ഇത് സഹിച്ച് തുടരാൻ സാധിക്കില്ലെന്നും കത്തിൽ പറയുന്നു. താൻ പാർട്ടിയുടെ യഥാർത്ഥ പ്രവർത്തകനാണെന്നും ബി ജെ പിയ്ക്ക് വേണ്ടി ഇനിയും പ്രവർത്തിക്കുമെന്നും പർമർ പറഞ്ഞു.

ഹിമാചൽ പ്രദേശിൽ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കാൻഗ്ര ജില്ലയിലെ ഫത്തേപൂർ നിയമസഭാ സീറ്റിൽ പർമർ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാർമറിന് പകരം ബൽദേവ് താക്കൂറിനെയാണ് പാർട്ടി മത്സരിപ്പിച്ചത്. ഇതോടെ സ്വതന്ത്രനായി മത്സരിക്കാൻ പർമർ തയ്യാറായിരുന്നു. എന്നാൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ പർമറിനെ അനുനയിപ്പിച്ചു. അതേസമയം അദ്ദേഹം പ്രചരണത്തിൽ സജീവമായിരുന്നില്ല.
കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ
മണ്ഡലത്തിൽ ബി ജെ പി പരാജയപ്പെട്ടുിരുന്നു. താക്കൂർ 5000ത്തോളം വോട്ടുകൾക്കായിരുന്നു പരായം രുചിച്ചത്. മുൻ മുഖ്യമന്ത്രി പ്രേം കുമാർ ധുമാലുമായി വളരെ അടുപ്പമുള്ളയാളാണ് പാർമർ. 2002 മുതൽ 2006 വരെ രാജ്യസഭാംഗമായിരുന്നു പാർമർ, കാൻഗ്രയിലെ ഏറ്റവും ശക്തനായ ബിജെപി നേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം സോഷ്യൽ മീഡിയയിൽ നിന്നാണ് പർമറിന്റെ രാജി വിവരം പാർട്ടി അറിഞ്ഞതെന്ന് ബി ജെ പി സംസ്ഥാന വക്താവ് കരൺ നന്ദ പറഞ്ഞു. ബി ജെ പിക്ക് ഇതുവരെ അദ്ദേഹത്തിൽ നിന്ന് ഔദ്യോഗിക രാജി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഹിമാചൽ പ്രദേശിൽ ബിജെപി നേരിട്ടത്. തിരഞ്ഞെടുപ്പിൽ 3 നിയമസഭ സീറ്റിലും ഒരു ലോക്സഭ സീറ്റിലും ബിജെപി പരാജയംഅടുത്ത വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് നേരിട്ട പരാജയം ബി ജെ പി നേതൃത്വത്തെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടിക്കറ്റ് വിതരണത്തിൽ ഹൈക്കമാൻഡ് എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങളാണ് പരാജയത്തിന്റെ പ്രാഥമിക കാരണം എന്നാണ് സംസ്ഥാന ബി ജെ പി നേതാക്കളുടെ ആരോപണം. പരാജയത്തിൽ പാർട്ടി അധ്യക്ഷൻ കൂടിയായ ജെ പി നദ്ദയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് നേതാക്കൾ ആരോപിച്ചിരുന്നു.












Click it and Unblock the Notifications