കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന വിധി മരവിപ്പിച്ച് ഹൈക്കോടതി; ജാമ്യവും അനുവദിച്ചു

ക്രിമിനല്‍ കേസില്‍പ്പെട്ട മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസം

Google Oneindia Malayalam News
faisal

കൊച്ചി: വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് സെഷന്‍സ് കോടതി വിധിച്ച എന്‍ സി പി നേതാവും ലക്ഷദ്വീപ് എം പിയുമായ മുഹമ്മദ് ഫൈസലിന് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. മുഹമ്മദ് ഫൈസല്‍ അടക്കം നാല് പേര്‍ക്ക് ജാമ്യവും ലഭിച്ചിട്ടുണ്ട്.

10 വര്‍ഷത്തെ തടവ് ശിക്ഷക്ക് എതിരെ ആയിരുന്നു മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീച്ചിരുന്നത്. ഈ ഹര്‍ജിയില്‍ ആണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആണ് മുഹമ്മദ് ഫൈസലും മറ്റ് പ്രതികളും കഴിയുന്നത്. ജാമ്യ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇവര്‍ക്ക് ജയില്‍ മോചിതരാകാന്‍ സാധിക്കും.

ഷിന്‍ഡെ സര്‍ക്കാര്‍ വീഴുമോ? മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടന്നേക്കും? വെളിപ്പെടുത്തലുമായി എന്‍സിപി എംപിഷിന്‍ഡെ സര്‍ക്കാര്‍ വീഴുമോ? മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടന്നേക്കും? വെളിപ്പെടുത്തലുമായി എന്‍സിപി എംപി

വധശ്രമക്കേസില്‍ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കണം എന്നായിരുന്നു മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയോട് പറഞ്ഞത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ക്രിമിനല്‍ കേസില്‍പ്പെട്ടതിനാല്‍ മുഹമ്മദ് ഫൈസലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. അയോഗ്യനാക്കി ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഫെബ്രുവരി 27ന് ഉപതെരെഞ്ഞെടുപ്പ് നടത്തും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

'ജോഡോ യാത്രയെ കുറിച്ച് ഒരുവരിയില്ല, മോദിക്ക് വേദനിച്ചപ്പോള്‍ പൊള്ളി'; അനിലിനെ നിര്‍ത്തിപ്പൊരിച്ച് നിഷാദ്'ജോഡോ യാത്രയെ കുറിച്ച് ഒരുവരിയില്ല, മോദിക്ക് വേദനിച്ചപ്പോള്‍ പൊള്ളി'; അനിലിനെ നിര്‍ത്തിപ്പൊരിച്ച് നിഷാദ്

ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കുന്നതിലേക്ക് നയിച്ച സെഷന്‍സ് കോടതി വിധിയാണ് ഹൈക്കോടതി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. 2009 ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ക്കെതിരെ ശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല എന്നാണ് പ്രതികള്‍ പറഞ്ഞിരുന്നത്.

keralahc

സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ട് എന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആയുധങ്ങള്‍ കണ്ടെടുത്തില്ലെങ്കിലും പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതേസമയം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി സുപ്രീംകോടതി ഈ മാസം 27 ന് പരിഗണിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

അപര്‍ണ ബാലമുരളിക്കെതിരായ മോശം പെരുമാറ്റം; വിനീത് ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെ, 'കൂടുതല്‍ ചര്‍ച്ച വേണ്ട'അപര്‍ണ ബാലമുരളിക്കെതിരായ മോശം പെരുമാറ്റം; വിനീത് ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെ, 'കൂടുതല്‍ ചര്‍ച്ച വേണ്ട'

ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം തടവിന് കോടതി ശിക്ഷിച്ചാല്‍ ആ അംഗത്തെ ഉടനടി അയോഗ്യനാക്കണം എന്നണ് ചട്ടം. ഇത് പ്രകാരമായിരുന്നു മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. വധശ്രമ കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍. ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

English summary
huge relief to Lakshadweep MP a Muhammad Faisal, kerala high court suspend session court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X