ഗോവധം ജാമ്യമില്ലാത്ത കുറ്റമാക്കണമെന്ന് ഹൈക്കോടതി ജഡ്ജി

  • Posted By:
Subscribe to Oneindia Malayalam

ഹൈദരബാദ്: ഗോവധവും പശുക്കളെ ഉപദ്രവിക്കുന്നതും ജാമ്യമില്ലാ കുറ്റമാക്കണമെന്ന് ഹൈക്കോടതി ജഡ്ജി. ഹൈദരബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി ശിവശങ്കര റാവു ഇക്കാര്യം ഉന്നയിച്ചത്.

ആന്ധ്രപ്രദേശില്‍ നിലവിലുള്ള ഗോവധ നിരോധനം, മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ശിവശങ്കര റാവു ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യമുള്ള പശുക്കളെ കശാപ്പിന് അനുയോജ്യമെന്ന് സാക്ഷിപ്പെടുത്തുന്ന ഡോക്ടര്‍ക്ക് ശിക്ഷ നല്‍കാനും ശിവശങ്കര റാവു ആവശ്യപ്പെട്ടിട്ടുണ്ട്.

 cow-beef

പശു അമ്മയാണെന്നും രാജ്യത്ത് ഐശ്വര്യം കൊണ്ടുവരുമെന്നും ഹൈദരബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. പശുവിനെ ദൈവത്തിന് സമാനമായി കാണണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോവധവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ ആവശ്യവും വിവാദത്തിനും പിന്നാലെയാണിത്. ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്രശര്‍മ്മ ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

English summary
Hyderabad HC judge wants cow slaughter declared a non-bailable offence.
Please Wait while comments are loading...