22 കാരന്റെ പിറന്നാള്‍ ആഘോഷം വൈറലായി !!! യുവാവിനെ തേടി പോലീസിന്റെ സമ്മാനം

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: പിറന്നാള്‍ ആഘോഷം അതിരുവിട്ടപ്പോള്‍ 22 കാരനെ തേടി പോലീസെത്തി. ഹൈദരാബാദിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി തോക്ക് ഉപയോഗിച്ചു ആകാശത്തേക്കു വെടിയുതിര്‍ത്തതിന് ഹൈദരാബാദ് സ്വദേശിയായ മിര്‍സ ഇബ്രാഹിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

തലയൂരാന്‍ പിണറായി ചിലവാക്കിയത് കോടികള്‍!! അതും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്!! വിവരങ്ങള്‍ പുറത്ത്!!കൂടുതല്‍ വായിക്കാം

മെയ് അഞ്ചിനാണ് മിര്‍സ ഇബ്രാഹിം എന്ന എംബിഎ വിദ്യാര്‍ഥി ആകാശത്തേക്ക് 12 തവണ വെടിയുതിര്‍ത്ത് പിറന്നാള്‍ ആഘോഷിച്ചത്. സുഹൃത്തുക്കള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ടു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ആയുധ നിയമ പ്രകാരമാണ് മിര്‍സയ്ക്കും തോക്കിന്റെ ഉടമയ്ക്കുമെതിരെ കേസെടുത്തതെന്ന് എസിപി താജുദ്ദീന്‍ പറഞ്ഞു. പൊതുസ്ഥലത്ത് തോക്ക് ഉപയോഗിച്ചതിനും ആയുധം ദുരുപയോഗം ചെയ്തതിനുമാണ് മിര്‍സക്കെതിരെയുല്ല കേസ്.

shoot

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പോലെ വെടിയുതിര്‍ത്തതിന് ഒരു സൈനികനെ അറസ്റ്റ് ചെയ്തിരുന്നു. മകന്റെ ജന്മദിനത്തിന് മദ്യപിച്ച് ലക്കുകെട്ട സൈനികന്‍ മാര്‍ക്കറ്റില്‍ വെടിയുതിര്‍ക്കുകയായിരുന്നു.

English summary
he Hyderabad police arrested a 22-year-old man from the city on Monday, after a video he uploaded, where he fired multiple gunshots in the air, went viral.According to reports, the incident happened earlier this month on May 5, when Mirza Ibrahim was celebrating his birthday, and shot off celebratory rounds.Mirza was reported to be an MBA student and the video suggests that he fired around 12 shots from his revolver.
Please Wait while comments are loading...