8, 3 വയസ്സുള്ള കുട്ടികളെ കഴുത്തറത്ത് കൊന്നത് ഭര്‍ത്താവില്‍ നിന്നും രക്ഷിക്കാനെന്ന് യുവതി
ഹൈദരാബാദ്: 8,3 വയസ്സുള്ള കുട്ടികളെ കഴുത്തറത്ത് കൊന്ന് അമ്മ പോലീസില്‍ കീഴടങ്ങി. രജിനി എന്ന യുവതിയാണ് ബുധനാഴ്ച വൈകുനേരം അശ്വിക(8) അവിഷ്‌ക(3) എന്നീ കുട്ടികളെ കൊന്നത്. പൊട്ടിയ ജാം കുപ്പിയുടെ ചില് ഉപയോഗിച്ചായിരുന്നു യുവതി കൊലപാതകം നടത്തിയത്.
കൊലപാതകത്തിന് ശേഷം യുവതി സുഹൃത്തുകള്‍ക്ക് സന്ദേശം അയച്ച് അറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കാനാണ് താന്‍ കൊലപാതകം ചെയ്തത് എന്നായിരുന്നു സന്ദേശത്തില്‍.

രാത്രി ഭര്‍ത്താവ് വിനയ് വീട്ടില്‍ എത്തിയപ്പോള്‍ കട്ടിലിലും ബാത്ത് റൂമിലുമായി രക്തത്തില്‍ മുങ്ങി കിടക്കുന്ന കുട്ടികളെയാണ് കണ്ടത്. ഭര്‍ത്താവ് വീട്ടില്‍ എത്തിയതിന് ശേഷം രക്തം കഴുകി വൃത്തിയാക്കി യുവതി വീട്ടില്‍ എത്തി. കൊലപാതകം ചെയ്തതെന്ന് ഇവര്‍ തന്നെയാണെന്ന് സമ്മതിക്കുകയും ചെയ്തു.
കഴിഞ്ഞ ആറ് മാസമായി ഭര്‍ത്താവ് കുട്ടികളെ മോശമായി ഉപയോഗിക്കുന്നുവെന്നും പിതാവ് അനാവശ്യമായി ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നുവെന്നും കുട്ടികള്‍ പരാതി പറഞ്ഞതായി യുവതി പോലീസിനോട് പറഞ്ഞു. പിതാവിനൊപ്പം നില്‍ക്കാന്‍ കുട്ടികള്‍ക്ക് പേടിയുണ്ടായിരുന്നതായും പറയുന്നു. ഇതില്‍ നിന്നും കുട്ടികളെ രക്ഷിക്കാനാണ് കൊലപാതകം ചെയ്തത് എന്നാണ് പറയുന്നത്.
യുവതിയുടെ മൊഴിയില്‍ ഭര്‍ത്താവ് ഞെട്ടി പോയി. ഇത്തരത്തില്‍ ഒരു സംഭവം ഭാര്യ കെട്ടിച്ചമച്ച് ഉണ്ടാക്കിയതാണ് എന്നാണ് ഇയാള്‍ പറയുന്നത്. കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നു എന്നതിന് ഒരു തെളിവും പോലീസിന് കിട്ടിയിട്ടില്ല. സംഭവത്തിന് പുറകില്‍ ദുരൂഹത ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതി പറഞ്ഞ കാരണങ്ങള്‍ വിശ്വസിനീയമല്ല എന്നാണ് പോലീസ് റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണത്തിനായി ദമ്പതികളെ മഹാരാഷ്ട്രയില്‍ നിന്നും ഹൈദരാബാദിലേക്ക് മാറ്റി.












Click it and Unblock the Notifications