ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ചു; പോലീസ് ചോദ്യം ചെയ്തപ്പോൾ ഭർത്താവിന്റെ കുറ്റസമ്മതം
ഹൈദരാബാദ്: ഹൈദരാബാദിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചതായി റിപ്പോർട്ട്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭർത്താവ് ഗുരു മൂർത്തി കുറ്റസമ്മതം നടത്തിയത്. മുൻസൈനികനാണ് ഗുരുമൂർത്തി. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും ഇയാൾ പറഞ്ഞ കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ജനുവരി 16 ന് 35 കാരിയയായ വെങ്കട മാധവിയെ കാണാതായതായി വീട്ടുകാർ പരാതിപ്പെട്ടു. പോലീസ് അന്വേഷണത്തിൽ ഭർത്താവിനെ സംശയം തോന്നി. പിന്നാലെ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

" മാതാപിതാക്കൾ യുവതിയെ കാണാനില്ലെന്ന പരാതി നൽകിയിരുന്നു. ഭർത്താവും അവരോടൊപ്പം വന്നിരുന്നു. ഞങ്ങൾക്ക് സംശയം തോന്നി ചോദ്യം ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചു, " എന്നാണ് പോലീസ് ഇൻസ്പെക്ടർ നാഗരാജു പറഞ്ഞത്.
ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ വെച്ചെ വെട്ടി കഷ്ണമാത്തിയെന്നും , ഭാഗങ്ങൾ കുക്കറിലിട്ട് തിളപ്പിച്ചെന്നും ഗുരു മൂർത്തി പോലീസിനോട് പറഞ്ഞു. അസ്ഥികൾ വേർതിരിച്ചു. വീണ്ടും വേവിച്ചു.
മൂന്ന് ദിവസം ഒന്നിലധികം തവമ മാസംവും എല്ലും പാകം ചെയ്ത ശേഷം, അവശിഷ്ടങ്ങൾ ഒരു തടാകത്തിലേക്ക് വലിച്ചെറിഞ്ഞു. പ്രതി പറഞ്ഞ കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. ദമ്പതികൾക്ക് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമുണ്ട്. ഭാര്യയും ഭർത്താവും തമ്മിൽ അടിക്കടി വഴക്ക് ഉണ്ടാവാറുണ്ടെന്നാണ് വിവരം. അതേ സമയം എന്തിനാണ് കൊലപാതകം എന്നത് വ്യക്തമല്ല.












Click it and Unblock the Notifications