കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ, സംഭവത്തിന് പിന്നില്‍ റാംഗിംഗ്!!!

  • By Sandra
Google Oneindia Malayalam News

ഹൈദരാബാദ്: ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ മരിച്ചു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ ഫൈന്‍ ആര്‍ട്ട്‌സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി എന്‍ പ്രവീണ്‍കുമാറാണ് (25) മരിച്ചത്. സര്‍വ്വകലാശാല ഹോസ്റ്റലിന്റെ എല്‍ ബ്ലോക്കിലെ 204ാം മുറിയില്‍ പുലര്‍ച്ചെ നാല് മണിയോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ബലോച് നേതാവിന് അഭയം നല്‍കാന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ഇന്ത്യ മികച്ച അഭയസ്ഥാനമെന്ന് ബുഗ്ടിബലോച് നേതാവിന് അഭയം നല്‍കാന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ഇന്ത്യ മികച്ച അഭയസ്ഥാനമെന്ന് ബുഗ്ടി

മുറിയില്‍ ആരുമില്ലാത്തതിനാല്‍ സുഹൃത്തിന്റെ മുറിയിലായിരുന്ന പ്രവീണ്‍ പുലര്‍ച്ചെ മുറിയിലെത്തി വാതില്‍ ഉള്ളില്‍ നിന്ന് കുറ്റിയിടുകയായിരുന്നു. വാതില്‍ തുറക്കാതായതോടെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന സുഹൃത്തുക്കളാണ് തൂങ്ങിയ നിലയില്‍ പ്രവീണിനെ കണ്ടെത്തിയത്. മെഹബൂബ നഗറില്‍ നിന്നുള്ള പ്രവീണ്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടയാളാണ്. കഴിഞ്ഞ ജൂലൈയിലാണ് 35കാരനായ പ്രവീണ്‍ സര്‍വ്വകലാശാലയില്‍ പ്രവേശനം നേടുന്നത്.

hyderabad

ജനുവരി 17ന് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല മരിച്ചത് സര്‍വ്വകലാശാലയ്ക്കുള്ളിലും രാജ്യത്തും ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ മറ്റൊരു വിദ്യാര്‍ത്ഥി കൂട് ആത്മഹത്യ ചെയ്യുന്നത്.

English summary
Hyderabad University student commits suicide,died in hospital. No suicide note recovered and reason behind the death is remain unknown.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X