Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് മുമ്പ് ചിരി നന്നാക്കാൻ ഓപ്പറേഷൻ; യുവാവിന് ദാരുണാന്ത്യം; സംഭവിച്ചത്

ഹൈദരാബാദ്: വിവാഹത്തിന് മുന്നോടിയായി തൻ്റെ പുഞ്ചിരി നന്നാക്കാൻ വേണ്ടി സ്മൈൽ ഡിസൈനിം​ഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ 28 കാരന് ദാരുണാന്ത്യം. ബൈദരാബാദിലാണ് സംഭവം. കുക്കട്ട്പള്ളിക്ക് സമീപമുള്ളിക്ക് സമീപമുള്ള ഹൈദർന​ഗർ സ്വദേശിയായ ലക്ഷ്മി നാരായണ വിജ്ഞം ആണ് ചിരി കൂടുതൽ നന്നാക്കാനായി സ്മൈൽ ഡിസൈനിം​ഗ് ശസ്ത്രക്രിയ ചെയ്തത്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സംഭവം. യുവ വ്യവസായിയാണ് ഇദ്ദേഹം.

ഇദ്ദേഹം ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള എഫ് എം എസ് ഇന്റർനാഷണൽ ഡന്റൽ ക്ലിനിക്കിൽ ഫെബ്രുവരി 16നാണ് സർജറിക്ക് വിധേയനായത്. ലക്ഷ്മിയുടെ കുടുംബം പരാതി നൽകിയതിനെത്തുടർന്ന് എഫ്എം എസ് ഇൻ്റർനാഷണൽ ഡെൻ്റൽ ക്ലിനിക്കിനെതിരെ ഐ പി സി സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം പോലീസ് കേസെടുത്തു.

death

അനസ്തീഷ്യ അമിത തോതിൽ നൽകിയതാണ് യുവാവിന്റെ മരണത്തിന് കാരണൻം എന്നാണ് പിതാവ് വിജ്ഞം രാമുലു പറയുന്നത്. അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ യുവാവ് ബോധരഹിതനായെന്നും അദ്ദേഹം പറയുന്നു. ഫെബ്രുവരി 16 ന് നടന്ന ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് മകന് ബോധം നഷ്ടപ്പെട്ടുവെന്നും അമിതമായി മയക്കുമരുന്ന് കഴിച്ച് മരിക്കാൻ സാധ്യതയുണ്ടെന്നും ലക്ഷ്മി നാരായണയുടെ പിതാവ് വിഞ്ചം രാമുലു ആരോപിച്ചു.

ശത്രക്രിയ്ക്കായി ലക്ഷ്മി നാരായണ ഒറ്റയ്ക്കാണ് ആശുപത്രിയിലേക്ക് എത്തുന്നത്. വൈകുന്നേരം മകന്റെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആശുപത്രിയിലെ ജീവനക്കാരനാണ ഫോണെടുത്തതെന്നും ശസ്ത്രക്രിയയ്ക്കിടെ മകൻ ബോധരഹിതനായി എന്ന് അറിയിക്കുകയും ചെയ്തുവെന്ന് രാമലു പറഞ്ഞു. തുടർന്ന് യുവാവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടതായി അധികൃതർ അറിയിരിക്കുകയായിരുന്നു.

മകൻ വീട്ടിൽ നിന്ന് പോകുന്നത് വരെ പൂർണ ആരോ​ഗ്യവാനായിരുന്നുവെന്ന് പിതാവ് പറയുന്നു, മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും രാമലു ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+