'അദ്ദേഹത്തിന് ചിരിച്ച്‌കൊണ്ട് വിട നല്‍കണം നല്ലൊരു യാത്രയയപ്പ്'; കണ്ണീരോടെ സൈനികന്റെ ഭാര്യ
ന്യൂഡല്‍ഹി: രാജ്യം ഇതുവരെ ഊട്ടി കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല. സിഡിഎസ് മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മനഷ്ടമായത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ബ്രിഗേഡിയര്‍ ലഖ്‌വിന്ദര്‍ സിങിന്റെ ഭാര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ എല്ലാവരുടെ മനസിലും നൊമ്പരമായി നില്‍ക്കുന്നത്.
സംയുക്തസൈനിക മേധാവിയെയും കുടുംബത്തെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും നമുക്ക് നഷ്ടമാകുമ്പോഴും, അവര്‍ക്കായി രാജ്യം കണ്ണ് നിറഞ്ഞ് സല്യൂട്ട് നല്‍കുമ്പോഴും, കരയില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ലഖ്‌വിന്ദര്‍ സിംഗിന്റെ ഭാര്യ ഗീഥിക.

അദ്ദേഹത്തിന് നമ്മള്‍ ചിരിച്ചുകൊണ്ട് വിട നല്‍കണമെന്നും അത് നല്ലൊരു യാത്രയയപ്പായിരിക്കണമെന്നും ദേശീയപതാക ചേര്‍ത്തുപിടിച്ച് ചിരിച്ചുകൊണ്ട് ഗീഥിക പറയുന്നു. 17-കാരിയായ ഏകമകള്‍ ആഷ്‌നയ്ക്ക് അച്ഛനെക്കുറിച്ച് പറയുമ്പോള്‍ തൊണ്ടയിടറുന്നുണ്ടായിരുന്നു. എന്റെ അച്ഛന്‍ എന്റെ ഹീറോ ആയിരുന്നുവെന്നും തന്റെ 17 വയസിനിടയില്‍ ഏറ്റവും നല്ല ഓര്‍മകള്‍ തന്നാണ് അച്ഛന്‍ പോകുന്നതെന്നും ഞാന്‍ പറയുന്നതെന്തും കേള്‍ക്കുന്ന, എന്തും സാധിപ്പിച്ച് തരുന്ന ലോകത്തെ ഏറ്റവും നല്ല അച്ഛന് ഞാന്‍ സല്യൂട്ട് നല്‍കുന്നുവെന്നും മകള്‍ ആഷ്‌ന പറഞ്ഞു.

പക്ഷേ, ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപത്തെത്തിയപ്പോള്‍ ഗീഥികയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ നിന്ന അവര്‍ പതറുകയായിരുന്നു. കണ്ണീരൊഴുകുന്ന മുഖത്തോടെ തന്റെ ഭര്‍ത്താവിന് അവസാനചുംബനം നല്‍കി. തൊട്ടടുത്ത് നിന്ന മകള്‍ ആഷ്‌നയ്ക്കും അപ്പോള്‍ കണ്ണീരടക്കാന്‍ സാധിച്ചില്ല. ഒരു ജീവിതത്തിനേക്കാള്‍ വലുതായിരുന്നു അദ്ദേഹം അതെല്ലാവര്‍ക്കുമതറിയാമെന്നും അവസാനത്തെ യാത്ര പറച്ചിലിനായി ഒരുപാട് പേരാണ് അദ്ദേഹത്തെ കാണാനെത്തിയത് ഗംഭീര മനുഷ്യനായിരുന്നു അദ്ദേഹമെന്നും ഗീഥിക പറഞ്ഞു.

തനിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് മധുലിക റാവത്തിന്റെ സഹോദരന്‍ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് മധുലികയുമായി താന്‍ സംസാരിച്ചതാണെന്നും ഹെലികോപ്റ്റര്‍ ദുരന്തം കുടുംബത്തെയാകെ ഞെട്ടിച്ചുവെന്നും എന്നാല്‍ എല്ലാവരും ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും മധുലികയുടെ സഹോദരന്‍ യശ്വേശ്വര്‍ സിംഗ് പറയുന്നു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവര്‍ എല്‍ എസ് ലിഡ്ഡറിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. രാവിലെ 11 മണിക്കായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ദില്ലിയിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ നടന്നിരുന്നത്. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മൂന്ന് സൈനികമേധാവികളടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് എത്തിയത്. അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ സ്വന്തം വീടായ തൂശ്ശൂരിലെ അറക്കല്‍ വീട്ടിലെത്തിക്കും. പ്രദീപ് പഠിച്ച സ്‌കൂലിലെ പൊതു ദര്‍ശനത്തിന് ശേഷം സംസ്‌കരിക്കുമെന്ന് കുടുംബം അറിയിച്ചു.
Recommended Video

അപകടത്തില്‍ രക്ഷപ്പെട്ട ഒരേയൊരാളായ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ബെംഗളുരുവിലെ എയര്‍ ഫോഴ്‌സിന്റെ കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെങ്കിലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications