കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വേലക്കാരല്ല ഞങ്ങള്‍, ബംഗാളിനെ തിരഞ്ഞുനോക്കിയില്ല, കടുത്ത ആരോപണങ്ങളുമായി മമത

Google Oneindia Malayalam News

Recommended Video

cmsvideo
ഞങ്ങള്‍ മോദിയുടെ വേലക്കാരല്ല, ബംഗാളിനെ തിരഞ്ഞുനോക്കിയില്ല

കൊല്‍ക്കത്ത: ഫാനി കൊടുങ്കാറ്റ് വീശിയടിച്ച ബംഗാളില്‍ സ്ഥിതിഗതികള്‍ അന്വേഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മമതാ ബാനര്‍ജിയെ വിളിച്ചിട്ടും അവര്‍ ഫോണെടുത്തില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മമത. ബംഗാളില്‍ നാടകം കളിക്കുന്നത് മോദി അവസാനിപ്പിക്കണമെന്ന് മമത പറഞ്ഞു. സോഷ്യല്‍ മീഡിയ പബ്ലിസിറ്റിക്കാണ് മോദി ശ്രമിക്കുന്നതെന്നും, ബംഗാളിന് മോദിയുടെ സഹതാപം വേണ്ടെന്നും മമത പറഞ്ഞു.

1

നേരത്തെ തിരഞ്ഞെടുപ്പ് റാലിയില്‍, താന്‍ മമതയുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും, എന്നാല്‍ അവര്‍ ധാര്‍ഷ്ട്യം കാരണം താനുമായി സംസാരിച്ചില്ലെന്ന് മോദി ആരോപിച്ചിരുന്നു. അവര്‍ തിരിച്ചുവിളിക്കുമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ബംഗാളിനെ കുറിച്ച് ആശങ്കകള്‍ ഉള്ളത് കൊണ്ട് മമതയെ താന്‍ വീണ്ടും വിളിച്ചിരുന്നു. എന്നാല്‍ അവര്‍ തന്റെ ഫോണ്‍ എടുത്തില്ലെന്നും മോദി ആരോപിച്ചിരുന്നു.

ബംഗാളില്‍ രാഷ്ട്രീം കളിക്കുകയാണ് മോദി. അദ്ദേഹത്തിന് റാലി നടത്താന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് എന്നെ വന്ന് കാണാന്‍ സമയം ലഭിച്ചില്ല. മുഖ്യമന്ത്രിയില്ലാതെ ചീഫ് സെക്രട്ടറിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മാത്രമാണ് യോഗത്തിന് വിളിച്ചത്. ഇത്തരം നാടകങ്ങളൊന്നും ബംഗാളില്‍ കളിക്കാന്‍ നോക്കേണ്ട. കാലാവധി കഴിയുന്ന പ്രധാനമന്ത്രി നിങ്ങള്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. ഞങ്ങള്‍ നിങ്ങളുടെ ദയ വേണ്ടെന്നും മമത പറഞ്ഞു.

പ്രധാനമന്ത്രി കലൈകുണ്ടത്തില്‍ റാലിക്കായി എത്തിയതിന് ശേഷം മാത്രമാണ് ബംഗാള്‍ സര്‍ക്കാരുമായി സംസാരിക്കാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ മോദിയുടെ വേലക്കാരല്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ബംഗാളിന് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഫാനി കൊടുങ്കാറ്റിന്റെ സാഹചര്യത്തില്‍ യോഗം വിളിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ബംഗാള്‍ ഉണ്ടാവുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഗവര്‍ണറെയാണ് മോദി വിളിച്ചത്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ വിളിക്കാതിരുന്നതെന്നും മമത ചോദിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

3 ഘട്ടം 41 സീറ്റുകള്‍, യുപിയിലെ നാലാം ഘട്ടത്തില്‍ ബിജെപിക്ക് 15 സീറ്റ് നഷ്ടപ്പെടും!!3 ഘട്ടം 41 സീറ്റുകള്‍, യുപിയിലെ നാലാം ഘട്ടത്തില്‍ ബിജെപിക്ക് 15 സീറ്റ് നഷ്ടപ്പെടും!!

English summary
i am not your servant mamata hits out at modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X