'ലജ്ജയോടെ തലതാഴ്ത്തി': ബില്‍ക്കീസ് ബാനു കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ മുന്‍ ബിജെപി മുഖ്യമന്ത്രി
ദില്ലി: ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച ബി ജെ പിയുടെ മുതിർന്ന നേതാവും ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശാന്ത കുമാർ. ആ വാർത്ത കേട്ടതുമുതല്‍ ഞാന്‍ ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നാണ് ശാന്തകുമാർ അഭിപ്രായപ്പെടുന്നു.
"കുറ്റവാളികളുടെ മോചനത്തെക്കുറിച്ച് കേട്ടതിന് ശേഷം ഞാൻ ലജ്ജയോടെ തല കുനിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ സംഭവങ്ങളിലൊന്നായിരുന്നു ഇത്. കുറ്റവാളികൾക്ക് ഇത്തരത്തിൽ ഇളവ് അനുവദിക്കാൻ ഒരു സർക്കാരിന് എങ്ങനെ കഴിയും? ഗുജറാത്ത് സർക്കാർ തീരുമാനം പിൻവലിക്കുകയും കേസിൽ ശിക്ഷിക്കപ്പെട്ടവരെ തൂക്കിക്കൊല്ലുകയും വേണം," വാജ്‌പേയി സർക്കാരിലെ മുൻ കേന്ദ്രമന്ത്രി കൂടിയായ നേതാവിനെ ഉദ്ധരിച്ച ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ കുറ്റവാളികൾക്ക് അനുവദിച്ച ഇളവ് റദ്ദാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കുമെന്നും കുമാർ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആചരിക്കുന്നതിനിടെയാണ് മോചനം നടന്നത് എന്നത് ലജ്ജാകരമാണെന്നും കുമാർ പറഞ്ഞു.

"ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടും അവരെ തൂക്കിലേറ്റാത്തതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. ഇപ്പോൾ, ഗുജറാത്ത് സർക്കാർ ഒരു പ്രത്യേക വ്യവസ്ഥ ഉപയോഗിച്ച് അവരെ മോചിപ്പിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ കൂടുതൽ ആശ്ചര്യപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായിട്ടും സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് ലജ്ജാകരമാണ്.''- അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന്‍ തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്
ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ ഇളവ് അനുവദിച്ചതിലൂടെ ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികളും ഗോധ്ര സബ് ജയിലിൽ നിന്നും സ്വാതന്ത്ര ദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. 2002-ൽ ഗുജറാത്ത് വർഗീയ കലാപത്തിനിടെ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്തതിനും അവരുടെ കുടുംബത്തിലെ നിരവധി പേരെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനുമാണ് കുറ്റവാളികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സമയത്താണ് പ്രതികളെ മോചിപ്പിച്ചതെന്നും ശ്രദ്ധേയമാണ്.
ജയില്‍ മോചിതരായ പ്രതികള്‍ക്ക് നൽകിയ ഗംഭീര സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്ന. "ഒരു പ്രതി ഒരു പ്രതി തന്നെയാണ്, അവരെ അഭിനന്ദിച്ചതിന് ഒരു ന്യായീകരണവുമില്ല," ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. "2002-ലെ ഗുജറാത്തിലെ ബിൽക്കിസ് ബാനോ കേസിലെ പ്രതികളെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് വിട്ടയച്ചത്. എന്നാൽ കുറ്റാരോപിതനായ ഒരാളെ അഭിനന്ദിക്കുന്നത് തെറ്റാണ്, അത്തരമൊരു പ്രവൃത്തിക്ക് ന്യായീകരണമുണ്ടാവില്ല," ഫഡ്‌നാവിസ് പറഞ്ഞു.












Click it and Unblock the Notifications