ഞാന്‍ വന്നത് കൊല്ലാനാണ്, ചാവാനല്ല: 'കസബ് രണ്ടാമന്‍' നവേദ് പറയുന്നു....

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നാട്ടുകാര്‍ പിടികൂടി സൈന്യത്തെ ഏല്‍പിച്ച നവേദ് എന്ന കാസിം അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവന്നതല്ല. അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യമിട്ടെത്തിയ പാക് തീവ്രവാദിയാണ് നവേദ്. താന്‍ വന്നത് കൊല്ലാന്‍ വേണ്ടി തന്നെയാണ് എന്ന് ഇയാള്‍ കുറ്റബോധമേതുമില്ലാതെ പറയുന്നു.

കൊല്ലാനാണ് വന്നത്. മരിക്കാനല്ല - പ്രാഥമിക ചോദ്യം ചെയ്യലില്‍ നവേദ് പറഞ്ഞു. കാസിം ഖാന്‍ എന്നാണ് ഇയാളുടെ പേരെന്നാണ് ടി വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സൈന്യത്തോട് ഇയാള്‍ പറഞ്ഞ പേര് അഹമ്മദ് നവേദ് എന്നാണ്. പിടിയിലായ ശേഷം ഇയാള്‍ സ്വയം വിശേഷിപ്പിച്ചത് ഉസ്മാന്‍ എന്നാണ്. സത്യത്തില്‍ ആരാണ് ഇയാള്‍. എന്തിന് വേണ്ടിയാണ് ഇയാള്‍ ഇന്ത്യയിലേക്ക് വന്നത്. നവേദ് എന്ന ഉസ്മാന്‍ തന്നെ പറയുന്നത് കേള്‍ക്കൂ..

എല്ലാം ഒരു തമാശ

എല്ലാം ഒരു തമാശ

ആളുകളെ കൊല്ലുന്നത് ഒരു തമാശയാണ് നവേദിന്. ബി എസ് എഫ് കോണ്‍വോയി സംഘത്തിലെ രണ്ടുപേരെ കൊന്നതിന് ശേഷം പിടിയിലായ നവേദ് വളരെ സാധാരണമായാണ് ചോദ്യം ചെയ്യലിനെ നേരിട്ടത്. 12 ദിവസം മുന്‍പാണ് കശ്മീര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. ഇത്രയും ദിവസം കാട്ടിലൂടെ നടക്കുകയായിരുന്നു.

പിടിയിലായപ്പോള്‍ കയ്യില്‍ എ കെ 47

പിടിയിലായപ്പോള്‍ കയ്യില്‍ എ കെ 47

പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാള്‍ നല്‍കുന്നത്. കയ്യില്‍ എ കെ 47 തോക്കുമായാണ് ഇയാള്‍ പിടിയിലായത്. പാകിസ്താനിലെ ഫൈസലാബാദില്‍ നിന്നും കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ ഇന്ത്യയിലേക്ക് വന്നത്. തനിക്ക് 16 വയസ്സേ ഉള്ളൂ എന്നാണ് ഇയാള്‍ പറയുന്നത്. 20നും 22നും ഇടയിലാകാം ഇയാളുടെ പ്രായമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

കൂടെയുണ്ടായിരുന്നത് മോമിന്‍ ഖാന്‍

കൂടെയുണ്ടായിരുന്നത് മോമിന്‍ ഖാന്‍

മോമിന്‍ ഖാന്‍ എന്ന തീവ്രവാദിയും നവേദിനൊപ്പം എത്തിയിരുന്നു. ബി എസ് എഫുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന ആള്‍ കൊല്ലപ്പെട്ടതില്‍ നവേദിന് സങ്കടം ഒന്നുമില്ല. ചിലപ്പോള്‍ ഞാനും കൊല്ലപ്പെട്ടേക്കാം എന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ അത് അല്ലാഹുവിന്റെ പേരിലായിരിക്കും.

സഹോദരന്‍ അധ്യാപകനാണ്

സഹോദരന്‍ അധ്യാപകനാണ്

നവേദിന്റെ മൊഴികള്‍ ചേര്‍ത്ത് വെച്ച് അന്വേഷണ സംഘം എത്തിയ നിഗമനം ഇങ്ങനെ. ഫൈസലാബാദിലെ ഗുലാം മുഹമ്മദ് അഹദ് പ്രദേശത്തെ യൂസഫ് മുഹമ്മദ്ദ് എന്നയാളുടെ മകനാ നവേദ്. മൂന്ന് കൂടപ്പിറപ്പുകള്‍ ഉണ്ട്. ഇതില്‍ ഒരാള്‍ അധ്യാപകനാണ്. മറ്റെയാള്‍ നിര്‍മാണത്തൊഴിലാളി. ഏക സഹോദരി പഠിക്കുകയാണ്.

പ്രായത്തിന്റെ പേരില്‍ തട്ടിപ്പ്

പ്രായത്തിന്റെ പേരില്‍ തട്ടിപ്പ്

പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് പറഞ്ഞാല്‍ കിട്ടുന്ന ആനുകൂല്യങ്ങളെല്ലാം നവേദിന് നന്നായി അറിയാം. ആദ്യം 20 വയസ്സ് എന്ന് പറഞ്ഞ ഇയാള്‍ പിന്നീട് പ്രായം തിരുത്തി 16 എന്നാക്കിയത് ഇതിന് വേണ്ടിയാണ്. എന്നാല്‍ 20 നും 22 നും ഇടയിലാണ് ഇയാളുടെ പ്രായമെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

ലഷ്‌കര്‍ ഇ തോയിബ അംഗങ്ങള്‍

ലഷ്‌കര്‍ ഇ തോയിബ അംഗങ്ങള്‍

നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയിബയിലെ അംഗമായ ഇയാളെ 12 ദിവസം മുമ്പാണ് ഇന്ത്യയിലേക്ക് അയച്ചത്. അമര്‍നാഥ് യാത്രികരെ ആക്രമിക്കാനായിരുന്നു പരിപാടി. എന്നാല്‍ എത്താന്‍ വൈകിയതിനാല്‍ ബി എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നത്രെ.

കൊല്ലാനാണ് വന്നത് ചാകാനല്ല

കൊല്ലാനാണ് വന്നത് ചാകാനല്ല

ദൗത്യത്തിന് ശേഷം രക്ഷപ്പെടാനുള്ള പദ്ധതി കൂടി ഒരുക്കിയിട്ടാണ് രണ്ടംഗസംഘം ഇന്ത്യയിലെത്തിയത്. പരമാവധി ഹിന്ദുക്കളെ കൊല്ലാനായിരുന്നു പരിപാടി. പരിശീലനത്തിനിടെ പറഞ്ഞുതന്നതും അതാണ്.

കാര്യം മനസിലായത് ഇപ്പോള്‍

കാര്യം മനസിലായത് ഇപ്പോള്‍

കഴിഞ്ഞ ദിവസം ക്യാമറകളെ ചിരിച്ചുകൊണ്ട് നേരിട്ട നവേദ് ഇപ്പോള്‍ കുറച്ചുകൂടി ഗൗരവത്തിലാണ്. പോലീസിന്റെ പിടിയിലായതിന്റെ ഗൗരവം ഇപ്പോഴായിരിക്കണം ഇയാള്‍ക്ക് മനസിലായിട്ടുണ്ടാകുക. ജയിലില്‍ നിന്നും രക്ഷപ്പെടാനോ വീട്ടിലേക്ക് തിരിച്ചുപോകാനോ പറ്റുമോ എന്ന ചിന്തയിലാണ് നവേദ് ഇപ്പോള്‍.

സമ്മതിച്ചുകഴിഞ്ഞു

സമ്മതിച്ചുകഴിഞ്ഞു

താന്‍ പാകിസ്താന്‍ സ്വദേശിയാണ് എന്നും ലഷ്‌കര്‍ ഇ തോയിബയുടെ ഭാഗമാണ് എന്നും ഇയാള്‍ സമ്മതിച്ചുകഴിഞ്ഞു. ഒപ്പമുണ്ടായിരുന്നയാള്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചിട്ടും കൂസലേതുമില്ലാതെയാണ് ഇയാള്‍ ചോദ്യങ്ങളെ നേരിട്ടത് എന്നത് ഇയാള്‍ക്ക് കിട്ടിയ പരീശിലനം എത്ര കടുത്തതായിരിക്കണം എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 ഉദ്ദംപൂരില്‍ സംഭവിച്ചത് ഇങ്ങനെ

ഉദ്ദംപൂരില്‍ സംഭവിച്ചത് ഇങ്ങനെ

ഉധംപുര്‍ ജില്ലയിലെ സാംരുലി ഹൈവേയില്‍ വെച്ചാണ് അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് പിന്നാലെയായിരുന്ന ബി എസ് എഫ് കോണ്‍വോയ് സംഘത്തെ ഇവര്‍ ആക്രമിച്ചത്. രണ്ട് ബി എസ് എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. സൈന്യം തിരിച്ചു വെടിവെച്ചതോടെയാണ് മൂന്നുപേരെ ബന്ദികളാക്കി തീവ്രവാദികള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട സൈനിക നടപടിക്കുശേഷമാണ് ഒരു തീവ്രവാദിയെ വെടിവെച്ചു കൊലപ്പെടുത്താനും നവേദിനെ പിടിക്കാനും സാധിച്ചത്.

കസബ് രണ്ടാമന്‍

കസബ് രണ്ടാമന്‍

മുംബൈ ഭീകരാക്രമണക്കേസിലെ അജ്മല്‍ കസബിനെ പിടികൂടിയശേഷം ഇതാദ്യമായാണ് ഭീകരാക്രമണം നടത്തിയ തീവ്രവാദിയെ സൈന്യം പിടികൂടുന്നത്. ഇയാള്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നോടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൈന്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+