Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാനോ പ്രകോപിപ്പിക്കാനോ ഞാനില്ല; ഭാഗവന്ത് മന്‍

അമൃത്സര്‍: രാഷ്ട്രീയ എതിരാളികളെ പരിഹസിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭാഗവന്ത് മന്‍. പഞ്ചാബിന്റെ 17-ാമത് മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത ശേഷം സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ പൂര്‍വ്വിക ഗ്രാമമായ ഖത്കര്‍ കലനില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ നിസാരമായി രാഷ്ട്രീയത്തില്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം തന്റെ അനുയായികളോടായി പറഞ്ഞു.

'എനിക്ക് വോട്ട് ചെയ്യാത്തവരുടെ പോലും മുഖ്യമന്ത്രിയാണ് ഞാന്‍ ഇത് അവരുടെയും സര്‍ക്കാരാണ്, ഞങ്ങള്‍ അവര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കും. ഇതൊരു ജനാധിപത്യമാണ്, എല്ലാവര്‍ക്കും ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഞാന്‍ അഹങ്കാരിയാണെന്ന് ആളുകള്‍ കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mann

സ്വാതന്ത്ര്യത്തിനു ശേഷം ഭഗത് സിംഗ് ഇന്ത്യയെക്കുറിച്ച് ആശങ്കാകുലനായിരുന്നുവെന്ന് ഭഗവന്ത് മാന്‍ പറഞ്ഞു. ''ഞങ്ങള്‍ ഇവിടെ താമസിച്ച് ഞങ്ങളുടെ ഭൂമിയുടെ പുരോഗതി ഉറപ്പാക്കും. തൊഴിലില്ലായ്മ മുതല്‍ കൃഷി വരെ, ഞങ്ങള്‍ എല്ലാം പരിഹരിക്കുകയും ചെറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യും. പഞ്ചാബില്‍ സ്‌കൂളുകളും ആശുപത്രികളും നിര്‍മിക്കും. ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ അനുഗ്രഹമാണ്, ഭാഗവന്ത് മാന്‍ പറഞ്ഞു.

നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കൊട്ടാരങ്ങളിലും സ്റ്റേഡിയങ്ങളിലുമാണ് നടന്നിരുന്നതെന്ന് ഭാഗവന്ത് മാന്‍ പറഞ്ഞു. രക്തസാക്ഷികളെ പ്രത്യേക ദിവസങ്ങളില്‍ മാത്രമല്ല, എല്ലാ ദിവസവും അനുസ്മരിക്കണമെന്ന് പ്രതിജ്ഞയെടുക്കാം,'' അദ്ദേഹം പറഞ്ഞു. എ എ പി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഭാഗവന്ത് മന്‍ പ്രശംസിക്കുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തെ അരവിന്ദ് കെജ്രിവാള്‍ മാറ്റി മറിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ടെലി വോട്ടിംഗിലൂടെയാണ് ഭഗവന്ത് മാനെ എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ എ എ പി 92 സീറ്റുകള്‍ നേടിയാണ് അധികാരം പിടിച്ചത്. ധുരി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദല്‍വീര്‍ സിംഗ് ഗോള്‍ഡിയെ 58,206 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഭാഗവന്ത് മാന്‍ വിജയിച്ചത്. കഴിഞ്ഞ തവണ 23 സീറ്റുമായി പ്രതിപക്ഷത്തായിരുന്ന ആം ആദ്മി ഇത്തവണ മികച്ച ജയമാണ് സ്വന്തമാക്കിയത്.

Recommended Video

cmsvideo
    കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+