കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖത്താകെ ചോര, വസ്ത്രം കീറിപ്പറിഞ്ഞു, പന്തിനെ ആരും തിരിച്ചറിഞ്ഞില്ല; ദൃക്‌സാക്ഷി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റര്‍ ഋഷഭ് പന്തിനുണ്ടായ അപകടകത്തിന് പിന്നാലെ നടന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍. താരത്തെ രക്ഷിച്ചത് ഒരു ഡ്രൈവറാണ്. ഗുരുതരമായ പരിക്ക് താരത്തിനേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് ഇയാള്‍ പറയുന്നത്. ആരും പന്തിനെ തിരിച്ചറിയുക പോലും ചെയ്തില്ലെന്നാണ് സുശീല്‍ കുമാര്‍ എന്ന ഈ ബസ് ഡ്രൈവര്‍ പറയുന്നത്.

ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് പന്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാനാണ് കാറുമെടുത്ത് പന്ത് യാത്ര തിരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. യാത്രയ്ക്കിടെ പന്ത് മയങ്ങി പോയതാണ് അപകടത്തിന് വഴിവെച്ചത്. തുടര്‍ന്ന് വാഹനം ഡിവൈഡറില്‍ ഇടിഞ്ഞ് മറിയുകയായിരുന്നു.

1

അതേസമയം താന്‍ ക്രിക്കറ്റൊന്നും കാണാറില്ലെന്ന് പന്തിനെ രക്ഷിച്ച ഡ്രൈവര്‍ സുശീല്‍ കുമാര്‍ പറയുന്നു. അതുകൊണ്ട് പന്തിനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. തനിക്ക് രക്ഷിച്ചയാള്‍ ആരാണെന്ന് പോലും അറിയില്ലായിരുന്നു. ഉടനെ തന്നെ ആംബുലന്‍സ് വിളിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും സുശീല്‍ പറഞ്ഞു.

അച്ഛന്റെ ആത്മാവ് പറഞ്ഞു ലോട്ടറിയെടുക്കാന്‍; പ്രവചിച്ച് ജ്യോതിഷി, യുഎസ്സുകാരന് അടിച്ചത് ലക്ഷങ്ങള്‍അച്ഛന്റെ ആത്മാവ് പറഞ്ഞു ലോട്ടറിയെടുക്കാന്‍; പ്രവചിച്ച് ജ്യോതിഷി, യുഎസ്സുകാരന് അടിച്ചത് ലക്ഷങ്ങള്‍

പന്തിന്റെ കാര്‍ എതിര്‍ ദിശയില്‍ നിന്ന് അതിവേഗത്തിലാണ് വന്നിരുന്നതെന്ന് ഡ്രൈവര്‍ പറയുന്നു. ഇത് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. താന്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി ഡിവൈഡറിനടുത്തേക്ക് ഓടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ബസിനടിയിലേക്ക് കാര്‍ പോകുമെന്നാണ് കരുതിയതെന്നും സുശീല്‍ പറഞ്ഞു.

Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല

താന്‍ ചെല്ലുമ്പോള്‍ കാറിന്റെ വാതിലിന് പുറത്തേക്ക് നില്‍ക്കുകയായിരുന്നു പന്ത്. ഞാനൊരു ക്രിക്കറ്ററാണെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും സുശീല്‍ പറഞ്ഞു. അദ്ദേഹം എന്നോട് അമ്മയെ വിളിച്ച് കാര്യം പറയാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അവരുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

ഞാന്‍ ക്രിക്കറ്റൊന്നും കാണാറില്ല. ഇത് ഋഷഭ് പന്താണെന്ന് എനിക്ക് അറിയുകയേ ഇല്ലായിരുന്നു. എന്നാല്‍ എന്റെ ബസ്സിലെ മറ്റുള്ളവര്‍ അവനെ തിരിച്ചറിഞ്ഞുവെന്നും സുശീല്‍ പറഞ്ഞു. കാറില്‍ നിന്ന് പന്തിനെ പുറത്തിറക്കിയ ശേഷം അതില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നാണ് പരിശോധിച്ചതെന്നും സുശീല്‍ വ്യക്തമാക്കി.

കടയില്‍ ബാക്കിയുള്ള 2 ടിക്കറ്റെടുത്തു; മിഷിഗണ്‍ ലോട്ടറിയില്‍ യുവാവിന് അടിച്ചത് കോടികള്‍, വൈറല്‍കടയില്‍ ബാക്കിയുള്ള 2 ടിക്കറ്റെടുത്തു; മിഷിഗണ്‍ ലോട്ടറിയില്‍ യുവാവിന് അടിച്ചത് കോടികള്‍, വൈറല്‍

കാറില്‍ നിന്ന് ഒരു നീല ബാഗ് കിട്ടി. അതില്‍ എട്ടായിരത്തോളം രൂപയുണ്ടായിരുന്നു. അത് ആംബുലന്‍സിലുണ്ടായിരുന്ന പന്തിന് നല്‍കിയെന്നും സുശീല്‍ കുമാര്‍ പറഞ്ഞു. ഋഷഭ് പന്ത് റോര്‍ക്കിയിലെ തന്റെ ജന്മസ്ഥലത്തേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അപകടം നടന്നതിന് പിന്നാലെ കാര്‍ ആകെ തീപ്പിടിച്ചിരുന്നു. അത് പൊട്ടിത്തെറിക്കുന്നതിന് മുമ്പാണ് പന്തിനെ രക്ഷിച്ചതെന്ന് സുശീല്‍ പറഞ്ഞു. ഹരിയാന റോഡ് വേസിലെ ഡ്രൈവറാണ് സുശീല്‍.

ആ സമയത്ത് പന്തിനെ സഹായിക്കാന്‍ വേറെ ആരുമുണ്ടായിരുന്നില്ലെന്ന് സുശീല്‍ പറയുന്നു. എന്നാല്‍ ആംബുലന്‍സ് കൃത്യ സമയത്ത് വന്നത് സഹായകരമായി. നല്ല രീതിയില്‍ അപകടം പന്തിന് സംഭവിച്ചിരുന്നു. മുഖമാകെ ചോരയില്‍ കുളിച്ചിരിക്കുകയാണ്.

ശരീരത്തിലാകെ പാടുകളുണ്ടായിരുന്നു. സഹായത്തിന് ഉച്ചത്തില്‍ വിളിച്ചിരുന്നു. ആരും വന്നില്ല. നാഷണല്‍ ഹൈവേയിലും വിളിച്ചിരുന്നുവെങ്കിലും മറുപടിയുണ്ടായിരുന്നില്ലെന്ന് സുശീല്‍ പറഞ്ഞു. വസ്ത്രമാകെ കീറിപ്പോയ നിലയിലായിരുന്നു പന്ത്. ആകെ ഭയത്തിലായിരുന്നുവെന്നും സുശീല്‍ പറഞ്ഞു.

English summary
i dont know who is rishabh pant, his dress is torned says the driver who rescued indian cricketer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X