കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയെ കുടുക്കിയ 28കാരന്‍ ആരാണെന്നോ ?

  • By Aiswarya
Google Oneindia Malayalam News

ദില്ലി : കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസയോഗ്യതയെകുറിച്ച് തെറ്റായ വിവരം നല്കിയെന്ന പരാതി നിലനില്‍ക്കുന്നതാണെന്ന് ഇന്നലെ ദില്ലി ഹൈക്കോടതിയും ശരിവെച്ചു. ഇറാനിക്കെതിരായുള്ള പരാതി നല്‍കിയത് സ്വതന്ത്ര പത്രപ്രവര്‍ത്തകനായ അഹ്മര്‍ ഖാനാണ്. അഹ്മര്‍ ഖാനന്റെ ഈ പരാതിയിലാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്.

പാവപ്പെട്ടവര്‍ക്കുവേണ്ടി അഹ്മര്‍ ഖാന്‍ എന്ന 28കാരന്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷം 5 കഴിഞ്ഞു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ മന്ത്രിഭാവിതന്നെ തുലാസിലാക്കിയ പരാതിയാണ് അഹ്മര്‍ ഖാനോ ശ്രദ്ധേയനാക്കിയത്.

smritizubinirani.j

എനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല 'ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല, ഇറാനിക്കെതിരായി ഞാന്‍ നല്‍കിയ പരാതിക്ക് അടിസ്ഥാനം മാധ്യമവാര്‍ത്തകള്‍ മാത്രമാണെന്നും അഹ് മര്‍ പറയുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്‍ട്ടില്‍ ബിരുദം നേടിയ അഹ്മര്‍ ഖാന്‍ രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യുകയാണിപ്പോള്‍.

ഓണ്‍ലൈന്‍ ബ്ലോഗ്ലിങ്ങും, സ്വതന്ത്ര പത്രപ്രവര്‍ത്തനവും ആണ് അഹ്മറിന്റെ വിനോദവും ജീവനോപാധിയും . സഹപ്രവര്‍ത്തകരായ തപന്‍ കുമാറും നവീന്‍ മിശ്രയും സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അഹ്മറിനൊപ്പമുണ്ട്. തങ്ങളുടെ വിജയം കൂട്ടായപരിശ്രമത്തിന്റെ ഫലമാണെന്നാണ് ഖാന്‍ പറയുന്നു

English summary
For over five years, Ahmer Khan (28) has been persistently fighting for the rights of the deprived classes in the capital. The issues he picked — rights of street vendors, implementation of the Delhi Rent Control Act — never put him in the spotlight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X