ആദ്യം വിവാദം, പിന്നീട് ഖേദം പ്രകടനം
ദില്ലി: ലോക്‌സഭയില്‍ പ്രതിപക്ഷത്തെ അധിക്ഷേപിച്ച് സംസാരിച്ച കേന്ദ്ര മന്ത്രി എം വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശം വിവാദമായി. തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. പല തവണ സഭാനടപടികള്‍ തടസപ്പെട്ടു.
കോണ്‍ഗ്രസ്, സിപിഎം, സിപിഐ കക്ഷികളെ അപമാനിക്കുന്ന രീതിയില്‍ ചില പേരുകള്‍ വിളിച്ചുവെന്നാണു പ്രതിപക്ഷ ആരോപണം.

നായിഡു മാപ്പ് പറയാതെ റെയില്‍വെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് വെങ്കയ്യാ നായിഡു സഭയില്‍ ഖേദം പ്രകടിപ്പിച്ചു. താന്‍ പ്രതിപക്ഷത്തെ ബഹുമാനിക്കുന്നു. സഭയ്ക്ക് യോജിക്കാത്ത ഭാഷ താന്‍ ഉപയോഗിക്കാറില്ല. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ആരെയും വേദനിപ്പിക്കാനല്ല താന്‍ ഈ പരാമര്‍ശം നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. നായിഡുവിന്റെ ഖേദപ്രകടനത്തിന് ശേഷമാണ് സഭ ശാന്തമായത്.












Click it and Unblock the Notifications