കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി എംഎല്‍എയുടെ 130 കോടിരൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആം ആദ്മി എംഎല്‍എമാര്‍ വിവിധ കേസുകളില്‍ കുടുങ്ങിയതിന് പിന്നാലെ ആം ആദ്മി എംഎല്‍എയുടെ കണക്കില്‍പ്പെടാത്ത 130 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. അനധികൃതമാണെന്ന് ആരോപിച്ച് ആം ആദ്മി എംഎല്‍എ കര്‍താര്‍ സിംഗ് തന്‍വാറിന്റെ സ്വത്താണ് റെയ്ഡ് നടത്തി ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.

സ്റ്റാമ്പ് ഡ്യൂട്ടിയോ രജിസ്‌ട്രേഷന്‍ ഡ്യൂട്ടിയോ അടക്കാതെയാണ് ഛാട്ട്പുറിലും ഗിത്രോനിയിലും എംഎല്‍എ ഫാം ഹൗസുകള്‍ വാങ്ങിക്കൂട്ടിയതെന്ന് പറയുന്നു. തല്‍വാറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ നിരവധി വസ്തുവില്‍പനകളുടെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും, നിയമവിരുദ്ധമായി തന്‍വാര്‍ സമ്പാദിച്ച സ്വത്തിന്റെ യഥാര്‍ത്ഥ മൂല്യം നിര്‍ണയിച്ചു വരുന്നേയുള്ളൂവെന്നും ആദായനികുതി വൃത്തങ്ങള്‍ അറിയിച്ചു.

kartarsinghtanwar

അതേസമയം തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് തല്‍വാര്‍ പറഞ്ഞു. നേരത്തെ ബിജെപിയിലുണ്ടായിരുന്ന തന്‍വാര്‍ 2014ലാണ് ആം ആദ്മിയില്‍ ചേരുകയായിരുന്നു.

സ്ത്രീകളോട് മോശമായി പെരുമാറല്‍, ഗാര്‍ഹികപീഡനം, വ്യാജവിദ്യാഭ്യാസരേഖകള്‍ ചമയ്ക്കല്‍, അക്രമപ്രവര്‍ത്തനങ്ങള്‍, ഭൂമിതട്ടിപ്പ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമത്തിന് നേതൃത്വം കൊടുക്കല്‍ തുടങ്ങിയ കേസുകളില്‍ ഒരു ഡസനിലേറെ ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ പ്രതികളാണ്.

English summary
I-T unearths Rs 130 crore 'unaccounted cash' from AAP MLA Kartar Singh Tanwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X