Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് വര്‍ഷം തരൂ, മൊഹാലിയുടെ മുഖം ഞാന്‍ മാറ്റാം! തേജീന്ദര്‍ പാല്‍ സിങ് സിദ്ദുവിന്റെ വാഗ്ദാനം

തനിക്ക് അഞ്ച് വര്‍ഷം നല്‍കിയാല്‍ മൊഹാലിയുടെ മുഖം തന്നെ മാറ്റുമെന്ന് എസ്എഡി സ്ഥാനാര്‍ഥി തേജീന്ദര്‍പാല്‍ സിങ് സിദ്ദു.വികസനമാണ് തന്‍റെ പ്രധാന അജണ്ടയെന്നും അദ്ദേഹം.

ചണ്ഡിഗഢ്: അഞ്ച് വര്‍ഷം തനിക്കു നല്‍കിയാല്‍ മൊഹാലിയുടെ മുഖം താന്‍ മാറ്റാമെന്ന് ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥി തേജീന്ദര്‍ പാല്‍ സിങ് സിദ്ദു. 10 വര്‍ഷമായി മൊഹാലി ഭരിക്കുന്ന ബാല്‍ബീര്‍ സിങ് സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളും തേജീന്ദര്‍ പാല്‍ ഉന്നയിച്ചു.

ബാല്‍ബീര്‍ സിങ് മുഖ്യമന്ത്രിയോട് വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ആവശ്യപ്പെടുന്നില്ലെന്നും ജില്ലാ വികസന കമ്മിറ്റിയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും തേജീന്ദര്‍പാല്‍ സിങ് പറഞ്ഞു. അടുത്തിടെ തേജീന്ദര്‍ പാല്‍ സിങ് പേരിനു മുന്നില്‍ ക്യാപ്റ്റന്‍ എന്ന് ചേര്‍ത്തിരുന്നു.

election

സൈന്യത്തില്‍ സേവനം അനുഷ്ഠിക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമാണെന്നും തേജീന്ദര്‍ പാല്‍ സിങ് സിദ്ദു വ്യക്തമാക്കുന്നു. വികസനമാണ് തന്റെ പ്രധാന അജണ്ട എന്ന് തേജീന്ദര്‍ സിങ്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനായി വ്യവസായങ്ങള്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറയുന്നു. നഗരം സുന്ദരമാക്കുന്നത് വേണ്ടതൊക്കെ ചെയ്യുമെന്നും തേജീന്ദര്‍ സിങ്.

മൊഹാലിയിലെ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥിയാണ് തേജീന്ദര്‍ സിങ് സിദ്ദു. വെള്ളക്കെട്ടും ബസ് സര്‍വീസിന്റെ കുറവുമാണ് തന്റെ മണ്ഡലം നേരിടുന്ന പ്രധാന പ്രശ്‌നമെന്നും തേജീന്ദര്‍ സിങ് പറയുന്നു. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കുമെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തേജീന്ദര്‍ സിങ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+