Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ല...എന്നാൽ ഗുജറാത്തിലും രാജസ്ഥാനിലും നടക്കുന്നതെന്ത് ; മമതാ ബാനർജി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഉണ്ടായ കൊലപാതകങ്ങളിൽ ബിജെപിയെ ഉന്നംവെച്ച് പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനർജി. ഇത്തരം കൊലപാതകങ്ങളെ താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ ഗുജറാത്തിലും രാജസ്ഥാനിലും സമാനമായ രീതിയിൽ കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നും മമതാ ബാനർജി പ്രതികരിച്ചു. അക്രമത്തിൽ കർശനമായ നടപടികൾ സ്വീകരിക്കും. ഞങ്ങളാണ് ഭരിക്കുന്നതെന്നും ജനങ്ങളുടെ ജീവനിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

സംസ്ഥാനത്ത്‌ ആരെയും ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ സമ്മതിക്കില്ല. രാപൂർഹട്ടിലുണ്ടായ സംഭവം നിർഭാഗ്യകരമാണെന്നും സ്ഥലത്തെ പൊലീസ് ഓഫീസ് ഇൻ സബ് ഡിവിഷണൽ പൊലീസ് ഓഫീസറെയും
നീക്കിയെന്നും മമതാ ബാനർജി വ്യക്തമാക്കി. അക്രമ സംഭവങ്ങൾ നടന്ന സ്ഥലം സന്ദർശിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ബിജെപി നേതാക്കൾ സ്ഥലം സന്ദർശിക്കുന്നതിനെയും മുഖ്യമന്ത്രി വിമർശിച്ചു. ഇത് ബംഗാൾ ആണ്, ഉത്തർ പ്രദേശ് അല്ല. ഹത്രാസ് സംഭവം നടന്നപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിക്കാൻ എത്തിയിരുന്നുവെന്നും എന്നാൽ സർക്കാർ അതിന് അനുവദിച്ചില്ലെന്നും മമത ബാനർജി പറഞ്ഞു. എന്നാൽ ബംഗാളിൽ ഞങ്ങൾ ആരുടെയും വഴി മുടക്കില്ലെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു. സംഭവത്തിൽ ബിജെപി ഇതിനകം കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്‌ട്രീയ കൊലപാതകമല്ലെന്ന് ടിഎംസി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘ‍ർഷം ഉണ്ടായത്. ബോംബാക്രമണത്തിലാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് തൊട്ടുപിന്നാലെ പശ്ചിമ ബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്തുനിന്ന് 11 പേരെ അറസ്റ്റ് ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. ബിര്‍ഭും ജില്ലയിലെ രാംപൂര്‍ഹട്ടിലാണ് സംഭവം.

സംസ്ഥാനത്ത് സമാധാനം കൊണ്ടുവരും

മുപ്പത്തിയെട്ട് വയസുള്ള ബാദു ഷെയ്ഖ് മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം സംഭവത്തിന് രാഷ്ട്രീയബന്ധമില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്. രാംപൂര്‍ഹട്ടില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ മരണം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇതിനു രാഷ്ട്രീയബന്ധമില്ല. പ്രാദേശിക സംഘര്‍ഷമാണിതെന്നും ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.

Recommended Video

cmsvideo
    കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+