ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് പാക് അധീന കശ്മീരിലല്ല.. പാകിസ്താനിൽ!
ദില്ലി: പുൽവാമ ഭീകരാക്രമണം കഴിഞ്ഞ രണ്ടാഴ്ച പോലും പിന്നിടുന്നതിന് മുമ്പേ പാകിസ്താന് ഇന്ത്യയുടെ മറുപടി. അതും പാകിസ്താനിൽ കടന്നുചെന്ന്. പാക് അധിനിവേശ കശ്മീരിൽ പോലുമല്ല ഇന്ത്യ ആക്രമിച്ച് കയറിയത്. അതിർത്തി കടന്ന് പാകിസ്താനിലെത്തിയ ഇന്ത്യൻ വ്യോമസേന ആദ്യം ആക്രമണം നടത്തിയത് ബാലക്കോട്ടിലാണ്. 1971ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യൻ വ്യോമസേന പാകിസ്താനിൽ ഇത്രയധികം കടന്നുചെല്ലുന്നത്.

നിയന്ത്രണ രേഖക്ക് അപ്പുറത്തുള്ള ബാലെക്കോട്ട്, ചക്കോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതായാണ് വിവരം. പുലർച്ചെ മൂന്നരയോടെയാണ് ആക്രമണം തുടങ്ങിയത്. മുന്നൂറോളം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയ വിവരം പാകിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്.
ജയ്ഷെ മുഹമ്മദിന്റെ പാകിസ്താനിലെ ഏറ്റവും പഴയ പരിശീലന കേന്ദ്രമാണ് ബാലക്കോട്ട്. ബിൻ ലാദൻ ഒളിവില് കഴിഞ്ഞിരുന്ന അബോട്ടാബാദിൽ നിന്നും 60 കിലോമീറ്റർ ദൂരമേ ബാലക്കോട്ടിലേക്കുള്ളൂ. ഇവിടെ കനത്ത നാശ നഷ്ടമുണ്ടായതായാണ് വിവരം. നാലിടങ്ങളിലായി ഇന്ത്യൻ വ്യോമസേന 1000 കിലോയിലേറെ ബോംബുകള്‍ വര്‍ഷിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
Pakistan claims "Indian Air Force violated Line of Control. Pakistan Air Force immediately scrambled. Indian aircraft gone back." pic.twitter.com/2ncIkVLqXE
— ANI (@ANI) February 25, 2019
ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര ക്യാമ്പാണ് ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചിട്ടുള്ള്. ഏഴ് എക്കറെകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ക്യാമ്പ്. ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ക്ക് പുറമേ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും ആക്രമിക്കാന്‍ ഇന്ത്യ ലക്ഷ്യം വെച്ചിരുന്നതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മുസാഫറാബാദ്, ചക്കോത്തി എന്നീ ഭീകര ക്യാമ്പുകള്‍ പുലര്‍ച്ചെ 3.48നും, 3.58നുമാണ് ആക്രമിച്ചത്.
3.30ന് ആരംഭിച്ച ഓപ്പറേഷനില്‍ 3.45ന് ബാലക്കോട്ടിലെ ക്യാമ്പുകളാണ് ആക്രമിച്ചത്. നിയന്ത്രണ രേഖക്ക് അപ്പുറത്തുള്ള ബാലെക്കോട്ട്, ചക്കോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളും. ജെയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിട്ടുണ്ട് എന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications