ദേശീയ പാതയിൽ അടിയന്തര ലാൻഡിംഗ് നടത്തി വ്യോമസേനാ വിമാനം: രണ്ട് കേന്ദ്രമന്ത്രിമാർ വിമാനത്തിൽ
ദില്ലി: കേന്ദ്ര മന്ത്രിമാരുമായി സഞ്ചരിച്ച വ്യോമസേനാ സഞ്ചരിച്ച വിമാനം വ്യോമസേനാ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി, എയർ ചീഫ് മാർഷൽ ആർകെഎസ് ബദാദുരിയ എന്നിവരായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ സി- 130 ജെ സൂപ്പർ ഹെർക്കുലീസ് യാത്രാവിമാനത്തിലുള്ളത്. രാജസ്ഥാനിലെ ബാർമറിലെ ദേശീയ പാതയിലാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. സായുധസേനയുടെ സന്നദ്ധ പരിശീലനത്തിന്റെ ഭാഗമായാണിത്.
എല്ലാവരേയും അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. സാധാരണ നിങ്ങൾ കാറും ട്രക്കുമെല്ലാണ് കാണാറുള്ളത്, ഇപ്പോൾ നിങ്ങൾ കണ്ടത് വിമാനമാണ്.. ഇത് പ്രധാനമാണ്. ഈ സ്ഥലമാണ് 1971ൽ യുദ്ധത്തിന് സാക്ഷ്യംവഹിച്ചത്. അന്താരാഷ്ട്ര അതിർത്തി അടുത്താണ്. ഒരു എമർജൻസി ലാൻഡിംഗ് ഫീൽഡ്
ആത്മവിശ്വാസം പകരുകയും ഇന്ത്യ അതിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ എപ്പോഴും തയ്യാറാണെന്ന് തെളിയിക്കുകയും ചെയ്യുന്നുവെന്നാണ്.. "പരിപാടിക്ക് ശേഷം രാജ്നാഥ് സിംഗ് പറഞ്ഞു.

"ഇത് യുദ്ധത്തിന് മാത്രമല്ല ... ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും വേണ്ടിയാണ് ഹെലിപാഡുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. കോവിഡ് പോലെ ഒരു പ്രകൃതിദുരന്തം യുദ്ധത്തേക്കാൾ കുറഞ്ഞ ദുരന്തമല്ല. യുദ്ധമോ പ്രകൃതി ദുരന്തമോ ആകട്ടെ ഇന്ത്യൻ വ്യോമലേന എപ്പോഴും ഒപ്പമുണ്ടാകും, "പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
C-130J സൂപ്പർ ഹെർക്കുലീസിന്റെ 'ഫീൽഡ് ലാൻഡിംഗ്' (ജാഗ്വാർ, സുഖോയ് Su-30 MKIs പോലുള്ള യുദ്ധവിമാനങ്ങൾ ലാൻഡിംഗ്, ടേക്ക് ഓഫ് എന്നിവയ്ക്ക്), രക്ഷാപ്രവർത്തനത്തിനിടയിലോ എപ്പോൾ വേണമെങ്കിലും റോഡുകളെ എമർജൻസി എയർസ്ട്രിപ്പുകളായി മാറ്റേണ്ട സാഹചര്യമുണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിലേക്ക് റോഡിന്റെയും അടിസ്ഥാന സൌകര്യങ്ങളുടേയും ഗുണനിലവാരം പരിശോധിക്കാനാണ് ഇത്തരമൊരു നീക്കമെന്നും രാജ് നാഥ് സിംഗ് വ്യക്തമാക്കി. വ്യോമതാവളങ്ങളാണ് ഒരു യുദ്ധത്തിലെ ശത്രുവിന്റെ ആദ്യ ലക്ഷ്യങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ ഹൈവേകൾ ലാൻഡിംഗ് സ്ട്രിപ്പുകളായി ഉപയോഗിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള ഒരു ചെറിയ ജനക്കൂട്ടം സുരക്ഷിതമായ അകലത്തിൽ നിൽക്കവേ വിമാനം സുരക്ഷിതമായി റോഡിൽ ലാൻഡ് ചെയ്യുന്നതിന്റെ ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ സൂപ്പർ ഹെർക്കുലീസ് വിമാനവും തൊട്ടുപിന്നാലെ ഒരു സുഖോയ് യുദ്ധവിമാനവും റോഡിലിറങ്ങി. ആഗ്ര-ലക്നൗ എക്സ്പ്രസ് വേ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മൊത്തം 12 ഹൈവേകൾ അടിയന്തര ലാൻഡിംഗ് എയർസ്ട്രിപ്പുകളായി ഉപയോഗിക്കാമെന്ന് തിരിച്ചറിഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ബാർമറിൽ എൻഎച്ച് -925 എയുടെ മൂന്ന് കിലോമീറ്റർ ദൂരത്തിലുള്ള എയർസ്ട്രിപ്പ് ദേശീയപാതയിലെ ആദ്യത്തേതാണ്.
കൂടാതെ, കുന്ദൻപുര, സിംഘാനിയ, ബാഖസർ ഗ്രാമങ്ങളിൽ മൂന്ന് ഹെലിപാഡുകൾ നിർമ്മിച്ചിട്ടുണ്ട്; വ്യോമസേനയുമായും സൈന്യവുമായും കൂടിയാലോചിച്ചാണ് ഇവ മൂന്നും നിർമ്മിച്ചിരിക്കുന്നത്, ഇത് രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ സായുധ സേനയുടെ സുരക്ഷാ ശൃംഖലയും പ്രവർത്തന സന്നദ്ധതയും ശക്തിപ്പെടുത്താൻ സഹായിക്കും. 2017 ൽ സി -130 ജെ സൂപ്പർ ഹെർക്കുലീസ്, മിറാഷ് 2000, സുഖോയ് സു -30 എംകെഐ പോർവിമാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഐഎഎഫ് വിമാനങ്ങൾ ആഗ്ര-ലക്നൗ എക്സ്പ്രസ് വേയുടെ ഒരു ഭാഗത്ത് ടച്ച് ആന്റ് ഗോ ലാൻഡിംഗ് നടത്തി. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ - മിറേജ് -2000, സുഖോയ് - രണ്ട് തവണ ഉത്തർപ്രദേശിലെ അതിവേഗ പാതകളിൽ ഇറങ്ങി.












Click it and Unblock the Notifications