• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IAmABlueWarrior: കൊവിഡ് വാരിയേഴ്‌സിനെയും മുന്‍നിര പ്രവര്‍ത്തകരെയും സഹായിക്കുന്നതിന് ജോഷ് ആപ്പ് ഫണ്ട് ശേഖരണം

ദില്ലി: COVID-19 ന്റെ രണ്ടാം തരംഗം നമ്മുടെ രാജ്യത്തെ പിടിച്ചുലച്ചിരിക്കുകയാണ് എന്ന് നിസംശയം പറയാം. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇത് എല്ലാ മേഖലകളിലെയും ആളുകളെ വളരെയധികം മോശമായി തന്നെ ബാധിച്ചു. ഈ പ്രതിസന്ധിക്കിടയില്‍, സാധ്യമായ എല്ലാ വഴികളിലൂടെയും ആളുകളെ സഹായിക്കാന്‍ സന്മനസുള്ളവര്‍ നിരവധി മുന്നോട്ട് വന്നിട്ടുണ്ട്.

covid

COVID-19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ മുതല്‍ മാരകമായ വൈറസിനെതിരായ നമ്മുടെ രാജ്യത്തിന്റെ പോരാട്ടത്തിന് വേണ്ടി പലരും പലവിധത്തിലുള്ള സംഭാവന ചെയ്യുന്നത് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നത് നാം കണ്ടു. നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് സഹായം നല്‍കുന്നതിന് വേണ്ടി ഡെയ്ലിഹണ്ടിന്റെ ഹ്രസ്വ വീഡിയോ ആപ്പ് ആയ ജോഷ് 'ബ്ലൂ റിബ്ബണ്‍ ഇനിഷ്യേറ്റീവ് #IAmABlueWarrior'എന്ന പേരില്‍ ഒരു ബോധവത്കരണ ക്യാമ്പയിനിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് 2021 ജൂണ്‍ 18 വരെ നിലവില്‍ ഉണ്ട്.

'ബ്ലൂ റിബ്ബണ്‍' എന്ന പേരിലുള്ള ഈ പ്രവൃത്തി പ്രധാനമായും ലക്ഷ്യം വെക്കുന്നത് കൊവിഡ് മഹാമാരിക്കെതിരെ മുന്നില്‍ നിന്ന് പൊരുതിയവരേയും കൊവിഡ് ബാധിതര്‍ ഉള്‍പ്പെടുന്ന പകര്‍ച്ചവ്യാധിയെ പ്രതികൂലമായി ബാധിച്ചവര്‍ക്ക് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ്. ഈ ക്യാമ്പയിനെ പിന്തുണയ്ക്കുന്നതിനായി ഹ്രസ്വ-വീഡിയോ അപ്ലിക്കേഷന്‍ ആയ ജോഷ് അതിന്റെ അകത്തും പുറത്തും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ പുതിയ സംരംഭത്തിലൂടെ ലഭിക്കുന്ന സംഭാവന ജോഷ് പിഎം കെയേഴ്‌സ് (Prime Minister's Citizen Assistance and Relief in Emergency Situations) ഫണ്ടിലേക്ക് നല്‍കും.

കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള ശരിയായ സന്ദേശം പ്രചരിപ്പിക്കുന്നതിലൂടെ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളം ഉണ്ട് എന്നത് നാമെല്ലാവരും കണ്ടു. ഇത്തരത്തില്‍ കൃത്യമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും അവരുടെ സര്‍ഗ്ഗാത്മകതയും ക്രിയേറ്റിവിറ്റിയും ഉപയോഗിച്ച് ആപ്ലിക്കേഷൻ പുറത്തും ബ്ലൂ റിബ്ബണ്‍ സംരംഭത്തിന് വേണ്ടി ജോഷ് ചെലുത്തിയ സ്വാധീനത്തേയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ

ജനപ്രിയ സംഗീതസംവിധായകനും ഗായകനുമായ ക്ലിന്റണ്‍ സെറെജോയും 'ബ്ലൂ റിബണ്‍' സംരംഭവുമായി ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്. ജനപ്രിയ കോക്ക് സ്റ്റുഡിയോ ഗാനമായ 'മദാരി' ക്കും മറ്റ് നിരവധി രചനകളും സെറിജോയുടേതായുണ്ട്. ഇത് കൂടാതെ ജോഷ് ഒരു പ്രത്യേക അവബോധന വീഡിയോയും ഈ മഹാമാരിക്കാലത്തെ കുറിച്ച് നിങ്ങളുടെ മുന്നിലേക്കെത്തിക്കും.

ഇവിടെയുള്ള എല്ലാ ജോഷ് അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്കും, നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും എല്ലാം നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ അഥവാ സര്‍ഗ്ഗാത്മകതയെ സംപ്രേഷണം ചെയ്യാന്‍ കഴിയും. ജോഷിനെക്കുറിച്ചുള്ള #IAmABlueWarrior ചലഞ്ചില്‍ എങ്ങനെ പങ്കെടുക്കാമെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?

ഇനിപ്പറയുന്ന എട്ട് തീമുകളെ അടിസ്ഥാനമാക്കി വീഡിയോകള്‍ ഉണ്ടാക്കി ജോഷ് അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ബ്ലൂ റിബണ്‍ സംരംഭത്തിന്റെ ഭാഗമാകാം:

1. ഇരട്ട മാസ്‌കിംഗിന്റെ ആവശ്യം

2. വാക്‌സിന്‍ ബോധവല്‍ക്കരണം

3. COVID-19 ന്റെ വസ്തുതകള്‍

4. സാമൂഹിക അകലം പാലിക്കല്‍

5. ശുചിത്വവല്‍ക്കരണത്തിന്റെ പ്രാധാന്യം

6. COVID-19 ശുചിത്വം

7. വീട്ടില്‍ സുരക്ഷിതരായിരിക്കുക

8. ഓക്‌സിജന്‍ ബോധവല്‍ക്കരണം.

വീഡിയോകളില്‍ ഉപയോഗിക്കേണ്ട ഹാഷ്ടാഗ്: #IAmABlueWarrior

നിങ്ങള്‍ വീഡിയോ ക്രിയേറ്റ് ചെയ്യുമ്പോള്‍ ഈ ഹാഷ് ടാഗ് വേണം ഉപയോഗിക്കുന്നതിന്. ഇത് നമ്മുടെ സംഭാവനയെ ഇത് വളരെയധികം സഹായിക്കുന്നു.

cmsvideo
  ആശ്വാസ വാർത്ത ...വാക്സിനെടുത്ത ശേഷം കോവിഡ് വന്നവരിൽ മരണമില്ല

  നിങ്ങള്‍ ഈ ചലഞ്ചിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ഇന്‍സ്റ്റാഗ്രാം ഡി പി കാമ്പെയ്ന്‍ ലോഗോ ആക്കി മാറ്റേണ്ടതാണ്. ഈ പ്രയാസകകരവും മോശവുമായ സമയങ്ങളില്‍ നമ്മുടെ രാജ്യത്തെ പൗരന്‍മാരെ സഹായിക്കുന്നതിന് വേണ്ടി ജോഷിനൊപ്പം ചേരാനും നിങ്ങളുടെ സുഹൃത്തുക്കളെ അതിന് വേണ്ടി പ്രോത്സാഹിപ്പിക്കാനും ഉള്ള സമയമാണ്. നിങ്ങള്‍ ഒരു ബ്ലൂ വാരിയര്‍ ആകാന്‍ തയ്യാറാണോ?

  #IAmABlueWarrior വീഡിയോ ജോഷ് ആപ്പില്‍ കാണാം

  കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ

  English summary
  IAmABlueWarrior: Josh App's campaign to help Covid Warriors and Frontline Workers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X