കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിനെതിരെ പോരാടാന്‍ മെഹ്ബൂബ; പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം, ചാരമാക്കുമെന്ന് ഭീഷണി

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും നടത്തുന്ന നീക്കങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. കശ്മീരികള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 35ാം വകുപ്പ് റദ്ദാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നത്. തീക്കളിയാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് മെഹ്ബൂബ പറഞ്ഞു.

Mehbooba

ശ്രീനഗറില്‍ പിഡിപിയുടെ 20ാം വാര്‍ഷികാഘോഷത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മെഹ്ബൂബ. കശ്മീരില്‍ പുറംസംസ്ഥാനക്കാര്‍ക്ക് സ്ഥിരമായി താമസിക്കാന്‍ അനുമതി നല്‍കില്ല. സ്വത്തുക്കങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഈ അധികാരം കശ്മീരിന് നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35എ, ആര്‍ട്ടികള്‍ 370 എന്നീ വകുപ്പുകളാണ്. ഇത് റദ്ദാക്കുമെന്ന് നേരത്തെ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

കശ്മീരിന് അധികാരം നല്‍കുന്ന നിയമത്തില്‍ തൊട്ടാല്‍ ആ കൈ മാത്രമല്ല, ശരീരം മൊത്തം ചാരമാകുമെന്നും മെഹ്ബൂബ മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്തിന്റെ പദവി സംരക്ഷിക്കാന്‍ മരണം വരെ പോരാടാന്‍ അവര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പിഡിപിയെയും തങ്ങളുടെ നേതാക്കളെയും പീഡിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കശ്മീരിന് വേണ്ടി പോരാടുന്നത് പിഡിപി മാത്രമാണെന്നും മെഹ്ബൂബ പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്; മൂന്ന് സംസ്ഥാനങ്ങളില്‍കൂടി കോണ്‍ഗ്രസ് വീഴും: കേന്ദ്രമന്ത്രികോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്; മൂന്ന് സംസ്ഥാനങ്ങളില്‍കൂടി കോണ്‍ഗ്രസ് വീഴും: കേന്ദ്രമന്ത്രി

നേരത്തെ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന് കശ്മീരില്‍ ഭരണം നടത്തിയിരുന്നു മെഹ്ബൂബ. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമങ്ങള്‍ റദ്ദാക്കാനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ചാണ് അവര്‍ ബിജെപിയുമായി ഉടക്കിയതും സഖ്യംവിട്ടതും. തുടര്‍ന്ന് സര്‍ക്കാര്‍ വീഴുകയും കേന്ദ്രഭരണം ഏര്‍പ്പെടുത്തുകയുമായിരുന്നു.

English summary
If any hand tries to touch Article 35A,will be burnt" Mehbooba Mufti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X