കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ബിജെപി തോറ്റാല്‍ പാകിസ്താന്‍ ആഘോഷിയ്ക്കുമെന്ന് അമിത് ഷാ

Google Oneindia Malayalam News

മോത്തിഹാരി: ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് പാകിസ്താനെ എങ്ങനെ ആയിരിയ്ക്കും ബാധിയ്ക്കുക? ജമ്മു കശ്മീര്‍ ആണെങ്കില്‍ അവര്‍ എന്തെങ്കിലും ഒക്കെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതാം... പക്ഷേ ബിഹാര്‍ ആണെങ്കിലോ...?

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറയുന്നത് ബിഹാര്‍ തിരഞ്ഞെടുപ്പും പാകിസ്താന്‍ ഉറ്റുനോക്കിക്കൊണ്ടിരിയ്ക്കുകയാണെന്നാണ്. ബിഹാറില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം പരാജയപ്പെട്ടാല്‍ പാകിസ്താന്‍ ആയിരിയ്ക്കും അത് ആഘോഷിയ്ക്കുക എന്നാണ് അമിത് ഷായുടെ കണ്ടെത്തല്‍.

Amit Shah

ഏതെങ്കിലും കാരണവശാല്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുകയാണെങ്കില്‍ പടക്കം പൊട്ടിച്ചുകൊണ്ടുള്ള ആഘോഷം അങ്ങ് പാകിസ്താനിലായിരിയ്ക്കും നടക്കുക. അങ്ങനെ സംഭവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നുണ്ടോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.

ബിഹാറിലെ റാക്‌സോളിലെ റാലിയില്‍ സംസാരിയ്ക്കുകയായിരുന്നു അമിത് ഷാ. നാലാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി നടന്ന റാലിയായിരുന്നു ഇത്. സീമാഞ്ചല്‍ മേഖലയിലെ വോട്ടെടുപ്പാണ് ഇനി നടക്കാനിരിയ്ക്കുന്നത്. ഈ മേഖലയില്‍ മുസ്ലീം ജനസംഖ്യ നിര്‍ണായകമാണ്.

ആദ്യ രണ്ട് ഘട്ടങ്ങളിലും വിശാല സഖ്യത്തിനാണ് മുന്‍ തൂക്കം ലഭിച്ചിട്ടുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയം കേന്ദ്ര സര്‍ക്കാരിന് അത്യന്താപേക്ഷിതമാണ്.

English summary
"If by any chance the BJP is defeated in these elections, crackers will be burst in celebration in Pakistan. Would you like that to happen?" asked Amit Shah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X