കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പദം ഒഴിയണോ? കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ ആ പദവിയിലുണ്ടാവില്ലെന്ന് യെഡിയൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ നേതൃത്വം മാറുന്നതിനുള്ള ആവശ്യങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി മുഖ്യമന്ത്രി യെഡിയൂരപ്പ. കേന്ദ്ര നേതൃത്വ എന്ന് ആവശ്യപ്പെടുന്നുവോ അന്ന് താന്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കുമെന്നാണ് യെഡിയൂരപ്പ പറഞ്ഞിരിക്കുന്നത്. അതേസമയം കര്‍ണാടകത്തില്‍ അദ്ദേഹം ഇനിയും തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അദ്ദേഹത്തിനെതിരെ മുതിര്‍ന്ന മന്ത്രിമാര്‍ വരെ രംഗത്ത് വന്നിരുന്നു. യെഡിയൂരപ്പയുടെ മകന്‍ തങ്ങളുടെ വകുപ്പുകളില്‍ ഇടപെടുന്നുവെന്നായിരുന്നു ഇവര്‍ പറഞ്ഞത്. വിജയേന്ദ്രയ്‌ക്കെതിരെ പരാതിയും നല്‍കിയിരുന്നു.

1

ബിജെപിയിലെ വിമതരുടെയെല്ലാം പരാതി കേന്ദ്ര നേതൃത്വം അവഗണിച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരെ നടപടിയും ഉണ്ടാവും. മന്ത്രിസ്ഥാനം പലര്‍ക്കും നഷ്ടമാകും. അതേസമയം യെഡിയൂരപ്പ രാജിവെച്ചാലോ മാറ്റിയാലോ പകരം നേതാക്കളില്ലാത്തതാണ് അമിത് ഷാ അടക്കമുള്ളവരെ പ്രതിസന്ധിയിലാക്കുന്നത്. ലിംഗായത്തുകള്‍ക്കിടയില്‍ യെഡിയൂരപ്പയോളം സ്വാധീനമുള്ള നേതാക്കളാരും ബിജെപിയില്‍ ഇല്ല. കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെടില്ലെന്ന ഉറപ്പിലാണ് യെഡിയൂരപ്പ ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.

താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. അല്ലെങ്കില്‍ തന്നോട് മാറാന്‍ ഹൈക്കമാന്‍ഡ് പറയണമെന്ന് യെഡിയൂരപ്പ പറഞ്ഞു. അങ്ങനെ പറഞ്ഞാല്‍ താന്‍ ഒഴിയും. സ്ഥാനമൊഴിഞ്ഞാലും താന്‍ ജനങ്ങളുടെ ക്ഷേമത്തിനായി പൂര്‍ണമായി പ്രവര്‍ത്തിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. ബിജെപി നേതൃത്വം തനിക്കൊരു അവസരം തന്നിരിക്കുകയാണ്. തന്റെ കഴിവ് ഉപയോഗിച്ച് ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് ആ അവസരം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു.

ഗ്ലാമറസ് ലുക്കിൽ സാക്ഷി ദ്വിവേദി; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അതേസമയം താന്‍ പോയാല്‍ മറ്റ് നേതാക്കള്‍ സര്‍ക്കാരിനെ നയിക്കാന്‍ കഴിവുള്ളവര്‍ പാര്‍ട്ടിയില്‍ ഇല്ല എന്നതിലും യെഡിയൂരപ്പ പ്രതികരിച്ചു. എല്ലാ സംസ്ഥാനത്തും നേതാക്കള്‍ക്ക് പകരക്കാരുണ്ടാവും. കര്‍ണാടകത്തിലും അതുപോലെ തന്നെയാണെന്ന് യെഡിയൂരപ്പ പറഞ്ഞു. തനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണത്തില്‍ പൊതുമധ്യത്തില്‍ പ്രതികരിക്കാനില്ല. ബാക്കി കാര്യങ്ങള്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്നും യെഡിയൂരപ്പ പറഞ്ഞു. മന്ത്രി യോഗേശ്വരയുടെ നേതൃത്വത്തിലാണ് യെഡിയൂരപ്പയെ പുറത്താക്കാന്‍ നീക്കം നടന്നത്.

Recommended Video

cmsvideo
Lakshadweep BJP leaders want E sreedharan as new administrator | Oneindia Malayalam

English summary
if central leadership asks i will resign says yediyurappa on leadership change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X