• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രേവന്ത് ആവേശം വോട്ടാവില്ല: തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിജെപിക്കും പുറകില്‍ പോവും, സർവെ ഫലം

Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യത്ത് അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടി ആർ എസ് തുടർച്ചയായ മൂന്നാം തവണയും സംസ്ഥാനത്ത് വിജയം പ്രതീക്ഷിക്കുമ്പോള്‍ ഏത് വിധേനയും ഭരണത്തിലെത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. രേവന്ത് റെഡ്ഡി പി സി സി അധ്യക്ഷനായി വന്നതിന് ശേഷമുള്ള ചലനങ്ങളെല്ലാം അവർക്ക് ആവേശം നല്‍കുന്നുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പിക്കും പിറകിലായി മൂന്നാം സ്ഥാനം മാത്രമേ തെലങ്കാനയില്‍ കോണ്‍ഗ്രസിന് ലഭിക്കുകയുള്ളുവെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു സർവ്വേ ഫലം അവകാശപ്പെടുന്നത്.

'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വീഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വീഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ തെലങ്കാന രാഷ്ട്ര സമിതി

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ തെലങ്കാന രാഷ്ട്ര സമിതി വീണ്ടും അധികാരത്തിലെത്തുമെങ്കിലും സംസ്ഥാനത്ത് വോട്ട് വിഹിതം വർധിപ്പിച്ച് ബി ജെ പി മുന്നേറുമെന്നാണ് പൊളിറ്റിക്കൽ സർവേ ഏജൻസിയായ എ എ ആർ എ ബുധനാഴ്ച പുറത്തുവിട്ട സർവ്വേ ഫലത്തില്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള 119 നിയമസഭാ മണ്ഡലങ്ങളിലും നടത്തിയ സർവേയുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി

എ എ ആർ എ നടത്തിയ മൂന്ന് ഘട്ട സർവേ പ്രകാരം

എ എ ആർ എ നടത്തിയ മൂന്ന് ഘട്ട സർവേ പ്രകാരം ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാൽ ഭരണകക്ഷിയായ ടി ആർ എസിന് 38.88 ശതമാനം വോട്ട് ലഭിക്കും. 30.48 ശതമാനം വോട്ട് നേടി ബിജെപി രണ്ടാമതാകും. അതേസമയം സംസ്ഥാനത്തെ നിലവിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 23.71 ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്ത് എത്താന്‍ മാത്രമേ സാധിക്കുകയുള്ളു. മറ്റുള്ളവർക്ക് 6.93 ശതമാനം വോട്ട് വിഹിതം ലഭിക്കും.

2018ലെ തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാരെക്കുറിച്ചുള്ള

2018ലെ തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാരെക്കുറിച്ചുള്ള ധാരണ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് സർവേ ഏജന്‍സി വ്യക്തമാക്കുന്നത്. പൊതുപ്രശ്നങ്ങൾക്ക് പുറമെ കെ സി ആർ കുടുംബാധിപത്യവും പ്രതിപക്ഷ പാർട്ടികൾക്ക് ആയുധമാകും. ക്ഷേമപദ്ധതികൾ ഉണ്ടെങ്കിലും കെ സി ആറിന്റെ കുടുംബാധിപത്യം ഒരു പ്രശ്നമാണ്. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച്, പുതിയ പി സി സി പ്രസിഡന്റുമായി അൽപ്പം ആവേശമുണ്ടെങ്കിലും, അതിന്റെ ജനപ്രതിനിധികൾ പലരും ഭരണകക്ഷിയിൽ ചേർന്നതിനാൽ, ടി ആർ എസു മായി പോരാടാൻ അവർക്ക് കഴിയുമെന്ന് ആളുകൾക്ക് തോന്നുന്നില്ലെന്നും സർവേ ഏജന്‍സി വ്യക്തമാക്കുന്നു.

ബിജെപിയാണ് രാജ്യം ഭരിക്കുന്നതെന്നും പ്രധാനമന്ത്രി

ബിജെപിയാണ് രാജ്യം ഭരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ടെന്നും സർവ്വേ ഏജന്‍സിയുടെ ഭാഗമായ മസ്താന്‍ റാവും അവകാശപ്പെടുന്നു. അതിലൂടെ അവരുടെ വോട്ട് ബാങ്ക് വർദ്ധിച്ചു. ഖമ്മം പോലുള്ള പ്രദേശങ്ങളിൽ പോലും പാർട്ടിക്ക് വോട്ട് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സർവേയ്ക്കായി ഏജൻസി ചില ജില്ലകളെ സോണുകളായി

സർവേയ്ക്കായി ഏജൻസി ചില ജില്ലകളെ സോണുകളായി എടുത്തിരുന്നു. വടക്കൻ തെലങ്കാന ജില്ലകളിൽ ടി ആർ എസി നോട് ബി ജെ പി കടുത്ത പോരാട്ടമാണ് നടത്തുന്നതെന്നാണ് കണ്ടെത്തൽ. സർവേ പ്രകാരം അദിലാബാദ്, നിസാമാബാദ്, കരിംനഗർ എന്നിവിടങ്ങളിൽ 39.07 ശതമാനം വോട്ട് വിഹിതമാണ് ടി ആർ എസിനുള്ളത്. ഇവിടെ 35.69 ശതമാനം വോട്ട് ബാങ്കുമായി ബി ജെ പി കടുത്ത പോരാട്ടമാണ് നടത്തുന്നത്. കോൺഗ്രസിന് 18.91 ശതമാനം വോട്ട് വിഹിതമുണ്ട്. സ്വതന്ത്രർ ഉൾപ്പെടെ മറ്റുള്ളവർക്ക് 6.32 ശതമാനം വോട്ട് വിഹിതമാണുള്ളത്.

മേദക്, മഹ്ബൂബ് നഗർ ജില്ലകളിലെ ടിആർഎസിന്

മേദക്, മഹ്ബൂബ് നഗർ ജില്ലകളിലെ ടിആർഎസിന് 40.89%, ബിജെപിക്ക് 30.37%, കോൺഗ്രസിന് 23.38%, മറ്റുള്ളവർക്ക് 5.35% എന്നിങ്ങനെയാണ് വോട്ട് വിഹിതം. ഹൈദരാബാദ്, രംഗ റെഡ്ഡി ജില്ലകളിൽ ടിആർഎസിന് 40.43%, ബിജെപിക്ക് 35.32%, കോൺഗ്രസിന് 16.33%, മറ്റുള്ളവർക്ക് 7.92% എന്നിങ്ങനെയുമാണ് വോട്ട് വിഹിതം. വാറങ്കൽ, ഖമ്മം, നൽഗൊണ്ട ജില്ലകളിൽ ടിആർഎസിന് 35.14, ബിജെപി 20.54, കോൺഗ്രസിന് 36.22, മറ്റുള്ളവർ 8.10. ജിഎച്ച്എംസിയിലെ 24 സെഗ്‌മെന്റുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരിക്കുമെന്ന് റാവു അഭിപ്രായപ്പെടുന്നു.

ആകെ 16 സെഗ്‌മെന്റുകളിൽ മൂന്നാം സ്ഥാനത്തും ഓൾഡ്

ആകെ 16 സെഗ്‌മെന്റുകളിൽ മൂന്നാം സ്ഥാനത്തും ഓൾഡ് സിറ്റിയിലെ എട്ട് മണ്ഡലങ്ങളിൽ നാലാം സ്ഥാനത്തുമാണ് കോണ്‍ഗ്രസ്. അദിലാബാദ്, നിസാമാബാദ്, കരിംനഗർ എന്നിവിടങ്ങളിൽ ടിആർഎസും ബിജെപിയും തമ്മിലാണ് നേരിട്ടുള്ള പോരാട്ടം. ഖമ്മം, നൽഗൊണ്ട, വാറങ്കൽ എന്നിവിടങ്ങളിൽ ടി ആർ എസും കോൺഗ്രസും തമ്മിലാണ് പോരാട്ടം. മേദക്കിലും മഹ്ബൂബ് നഗറിലും ത്രികോണ മത്സരമാണ് നടക്കുന്നത്. ആന്ധ്രാ കുടിയേറ്റക്കാർ ടിആർഎസിനും കോൺഗ്രസിനും വോട്ട് ചെയ്യുമെന്നും ഉത്തരേന്ത്യക്കാർ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 'പകയുള്ള ഒരു നടി, അവരുടെ വാക്ക് പിണറായി വിശ്വസിച്ചതുകൊണ്ടാണ് ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നത്' 'പകയുള്ള ഒരു നടി, അവരുടെ വാക്ക് പിണറായി വിശ്വസിച്ചതുകൊണ്ടാണ് ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നത്'

Recommended Video

cmsvideo
  ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി
  English summary
  If elections are held in Telangana now, Congress will fall behind the BJP, according to the survey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X