കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നന്നായി കളിച്ചാല്‍ വാര്‍ത്തയാകും; കളിച്ചില്ലെങ്കില്‍ വലിയ വാര്‍ത്തയും'; ഇന്ത്യന്‍ ക്രിക്കറ്റ് താരം

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ആശിഷ് നെഹ്‌റ ക്രിക്കറ്റ് ലോകത്തെ അത്ഭുതമാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ കരിയര്‍ അവസാനിപ്പിച്ച് മറ്റു മേഖലകളിലേക്ക് തിരിയുമ്പോള്‍ യുവ താരങ്ങളാല്‍ സമ്പന്നമായ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവന്ന് അത്ഭുതപ്പെടുത്തിയ ബൗളറാണ് നെഹ്‌റ. മുപ്പത്തിയെട്ടാം വയസിലും മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ സ്ഥിരതയോടെ പന്തെറിയാന്‍ നെഹ്‌റയ്ക്ക് കഴിയുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയില്‍ നെഹ്‌റ തിരിച്ചെത്തിതോടെ ഈ വെറ്ററന്‍ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തനിക്കെതിരായ വിമര്‍ശനങ്ങള്‍ ഒരിക്കലും കാര്യമായി എടുത്തിട്ടില്ലെന്ന് നെഹ്‌റ കഴിഞ്ഞദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിക്കാത്ത നെഹ്‌റ സ്മാര്‍ട് ഫോണ്‍ സ്വന്തമാക്കിയതുപോലും അടുത്തകാലത്താണ്.

nehra

അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം താരത്തെ ബാധിക്കാറേയില്ല. നിരന്തര പരിശീലനത്തിലാണ് താനെന്ന് നെഹ്‌റ പറയുന്നു. വാര്‍ത്തകളിലിലില്ലാത്ത കാലത്ത് താന്‍ എവിടെയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ടര്‍മാര്‍ക്കും അറിയാം. ബൗളിങ് പരിശീലനവും ഫ്ിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതും താന്‍ മുടക്കാറില്ലെന്നും നെഹ്‌റ വ്യക്തമാക്കി.

ഭാവിയെക്കുറിച്ച് താന്‍ ആശങ്കപ്പെടുന്നില്ല. മൂന്നു മത്സരങ്ങളില്‍ കളിക്കാനുള്ള അവസരം ലഭിച്ചു. അതില്‍ നന്നായി കളിക്കുകയാണ് ലക്ഷ്യം. ഈ പ്രായത്തില്‍ ഭാവിയെക്കുറിച്ച് സ്വപ്‌നം കാണുന്നതില്‍ അര്‍ഥമില്ല. നന്നായി കളിക്കാന്‍ കഴിയുന്ന കാലത്തോളം ക്രിക്കറ്റില്‍ തുടരും. ക്രിക്കറ്റ് തനിക്ക് എല്ലാമാണ്. ഓരോ കളിയും ആസ്വദിക്കുകയാണെന്നും നെഹ്‌റ പറഞ്ഞു.

English summary
If I do well it’s news, if I don’t do well it’s bigger news: Ashish Nehra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X