കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കും ബിജെപിക്കും എട്ടിന്‍റെ പണി! 2014 ല്‍ വിജയിച്ച കയറിയ "തുറുപ്പ് ചീട്ട്" കൈവിട്ടു!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്കോ?

എന്തുവില കൊടുത്തും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് കയറാനുള്ള തന്ത്രങ്ങള്‍ ഓരോന്നായി മെനയുകയാണ് ബിജെപി. 2019ല്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കാര്യങ്ങള്‍ പഴയത് പോലെ അത്ര എളുപ്പമല്ലെന്ന ബോധ്യം ബിജെപിക്കുണ്ട്. വെറും മോദി പ്രഭാവം മാത്രം പോര ഇത്തവണ ജയിച്ച് കയറാന്‍ എന്ന് ബിജെപി നേതൃത്വത്തിന് നന്നായി അറിയാം.

ഇന്ധന വില വര്‍ധനയ്ക്ക് വോട്ടിലൂടെ മറുപടി കൊടുക്കണം! ബിജെപിയുടെ പോസ്റ്റ് കുത്തി പൊക്കി ട്രോള്‍ഇന്ധന വില വര്‍ധനയ്ക്ക് വോട്ടിലൂടെ മറുപടി കൊടുക്കണം! ബിജെപിയുടെ പോസ്റ്റ് കുത്തി പൊക്കി ട്രോള്‍

അതുകൊണ്ട് തന്നെയാണ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരത്തിലേറാന്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോറിനെ സ്വന്തം കാമ്പില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയത്. എന്നാല്‍ പ്രചാരണ തന്ത്രങ്ങളുടെ ചുമതല വഹിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയപാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാന്‍ ആഗ്രഹിക്കുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രശാന്ത് കിഷോര്‍.

മോദിയെ ഉയര്‍ത്തി

മോദിയെ ഉയര്‍ത്തി

2014ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ വിജയത്തിന്റെ തന്ത്രം മെനഞ്ഞത് പ്രശാന്ത് കിഷോര്‍ ആയിരുന്നു.ഗുജറാത്തിന്റെ ശക്തനായ മുഖ്യമന്ത്രി, ശക്തനായ ഹിന്ദു നേതാവ് എന്നതിനപ്പുറം ഒരു അന്താരാഷ്ട്രവ്യക്തിത്വമായും രാഷ്ട്രനായകനെന്ന തലക്കെട്ടുകളിലേക്കും മോദിയെ വളര്‍ത്തിയത് പ്രശാന്ത് കിഷോറാണ്.

തന്ത്രങ്ങള്‍

തന്ത്രങ്ങള്‍

2014 ല്‍ മോദിയെ അധികാരത്തിലേറിക്കാന്‍ പ്രശാന്ത് കിഷോര്‍ ഒരു വര്‍ഷം മുന്‍പേ തന്നെ പണി തുടങ്ങിയിരുന്നു. ഒരു ലക്ഷത്തിലധികം വളന്‍റിയര്‍മാരേ ഉപയോഗിച്ച് അന്ന് വരെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് പരിചയമല്ലാതിരുന്നു പുതു തന്ത്രങ്ങളിലടെ പ്രശാന്ത് കിഷോര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു.

ചാണക്യ തന്ത്രം

ചാണക്യ തന്ത്രം

കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ ചായ്പേ ചര്‍ച്ചയെന്ന് പരിഹസിച്ചച്ചപ്പോള്‍ അതിനെ ചായക്കൊപ്പം ചര്‍ച്ചയാക്കിയതും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയുമെല്ലാം പ്രശാന്തിന്‍റെ ചാണക്യ തന്ത്രങ്ങളായിരുന്നു.

 കേവല ഭൂരിപക്ഷം

കേവല ഭൂരിപക്ഷം

പ്രശാന്തിന്‍റെ തന്ത്രങ്ങളില്‍ ഇന്ത്യയാകെ ‘നമോ'തരംഗമായപ്പോള്‍ 80 വര്‍ഷത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. അതോടെ വന്‍ കേവല ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലും എത്തി. എന്നാല്‍ 2014 തിരഞ്ഞെടുപ്പിന് ശേഷം അമിത് ഷായുമായി പ്രശാന്ത് കിഷോര്‍ തെറ്റിയതായി വാര്‍ത്തകള്‍ വന്നു.

ബിഹാറില്‍

ബിഹാറില്‍

പിന്നീട് ബിഹാര്‍ കോണ്‍ഗ്രസില്‍ നിതീഷ് കുമാറിനൊപ്പം ചേര്‍ന്ന് 2015 ലെ നിയമസഭാ തിരഞഅഞെടുപ്പില്‍ മഹസഖ്യത്തിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചു. ഒടുവില്‍ നിതീഷിനേയും ഭരണത്തിലെത്തിച്ചതോടെ പ്രശാന്തിന്‍റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു.

കോണ്‍ഗ്രസിനൊപ്പം

കോണ്‍ഗ്രസിനൊപ്പം

എന്നാല്‍ യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന പ്രശാന്തിന്‍റെ കാലിടറി. എന്നാല്‍ അധികം വൈകാതെ തന്നെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ പ്രശാന്തിന് കഴിഞ്ഞിരുന്നു.

വ്യക്തി പ്രഭാവം

വ്യക്തി പ്രഭാവം

ഇതിനിടെ 2019ലെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ബിജെപി പ്രശാന്ത് കിഷോറിനെ വീണ്ടും സ്വന്തം പാളയത്തില്‍ എത്തിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മോദിയുടെ വ്യക്തിപരമായ പ്രതിച്ഛായ മെച്ചപ്പെടുക്കാനാണ് പ്രശാന്തിന്‍റെ മടങ്ങി വരവിന്‍റെ ലക്ഷ്യം എന്നായിരുന്ന വാര്‍ത്ത.

 പ്രചാരണം

പ്രചാരണം

യുവ വോട്ടര്‍മാരെ ബിജെപി ക്യാമ്പില്‍ എത്തിക്കാന്‍ കാര്യമായ പ്രചാരണം നടത്തണമെന്ന് മോദി പ്രശാന്തിനോട് ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ പല വിരുന്നകളിലും ഒരുമിച്ച് പങ്കെടുത്തതും കിഷോറിന്‍റെ ബിജിപിയിലേക്കുള്ള തിരിച്ചു വരവ് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി.

തള്ളി

തള്ളി

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കൊപ്പം ഉണ്ടാകില്ലെന്ന് തീര്‍ത്ത് പറയുകയാണ് പ്രശാന്ത് കിഷോര്‍. ഹൈദരാബാദിലെ ഇന്ത്യന്‍ സ്ക്ൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലാണ് പ്രശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രീയ പാര്‍ട്ടി

രാഷ്ട്രീയ പാര്‍ട്ടി

പ്രചാരണ തന്ത്രങ്ങളുടെ ചുമതല വഹിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു.തന്‍റെ ജന്‍മദേശമായ ഗുജറാത്തിലേക്കോ തന്‍റെ ജന്‍മനാടായ ബിഹാറിലേക്കോ പോയേക്കുമെന്നും വിവരങ്ങളുണ്ട്.

തയ്യാറായില്ല

തയ്യാറായില്ല

അതേസമയം ഏത് രാഷ്ട്രീയ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുകയെന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ പ്രശാന്ത് തയ്യാറായില്ല. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രിയായ നിധീഷ് കുമാറുമായി പ്രശാന്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യത ഉള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജാങ്കോ നീയറിഞ്ഞാ പിസി ജോര്‍ജ്ജ് പെട്ടു.. പിസിയെ പൊളിച്ചടുക്കി അര്‍ണബിന്‍റെ റിപബ്ലിക് ടിവി.. വീഡിയോജാങ്കോ നീയറിഞ്ഞാ പിസി ജോര്‍ജ്ജ് പെട്ടു.. പിസിയെ പൊളിച്ചടുക്കി അര്‍ണബിന്‍റെ റിപബ്ലിക് ടിവി.. വീഡിയോ

പിസിയെ തേച്ചൊട്ടിച്ച് നടി രവീണ ഠണ്ഡന്‍! ഈ മനുഷ്യനെതിരെ കേസെടുത്തൂടേപിസിയെ തേച്ചൊട്ടിച്ച് നടി രവീണ ഠണ്ഡന്‍! ഈ മനുഷ്യനെതിരെ കേസെടുത്തൂടേ

English summary
if-i-ever-want-to-come-back-pm-modi-will-be-welcoming-says-prashant-kishor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X