കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ആരുടേയെങ്കിലും സ്വന്തമാണെങ്കില്‍ അത് ആദിവാസികള്‍ക്കും ദ്രാവിഡര്‍ക്കുമാണ്: ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: ബി ജെ പിക്കും ആര്‍ എസ് എസിനും എതിരെ എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യ ആര്‍ക്കെങ്കിലും അവകാശപ്പെട്ടതാണെങ്കില്‍ അത് ദ്രാവിഡര്‍ക്കും ആദിവാസികള്‍ക്കുമാണെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അസദുദ്ദീന്‍ ഒവൈസി. 'ഇന്ത്യ എന്റേതുമല്ല, താക്കറെയുടേതുമല്ല, മോദി-ഷായുടേതുമല്ല, ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കില്‍ അത് ദ്രാവിഡരും ആദിവാസികളുടേതുമാണ്. മുഗളന്മാര്‍ക്ക് ശേഷം മാത്രമാണ് ബി ജെ പിയ്ക്കും ആര്‍ എസ് എസിനും പോലും അവകാശമുള്ളൂ.

ആഫ്രിക്ക, ഇറാന്‍, മധ്യേഷ്യ, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ കുടിയേറിയാണ് ഇന്നത്തെ ഇന്ത്യ രൂപീകൃതമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്‍ സി പി നേതാവ് ശരദ് പവാറിനെയും അദ്ദേഹം കടന്നാക്രമിച്ചു. ശിവസേന എം പി സഞ്ജയ് റാവത്തിനെ പോലെ നവാബ് മാലിക്കിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോയി കാണാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ശരദ് പവാറിനോട് ചോദിച്ചു.

owaisi

ബി ജെ പി, എന്‍ സി പി, കോണ്‍ഗ്രസ്, എസ് പി എന്നിവരെല്ലാം മതേതര പാര്‍ട്ടികളാണ്. അവര്‍ ജയിലില്‍ പോകേണ്ടതില്ലെന്ന് അവര്‍ കരുതുന്നു, എന്നാല്‍ ഏതെങ്കിലും ഒരു മുസ്ലീം പാര്‍ട്ടി അംഗം പോകുന്നതില്‍ കുഴപ്പമില്ല എന്ന നിലപാടാണ് അവര്‍ക്ക്. സഞ്ജയ് റാവത്തിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ പോകുന്നു. എന്തുകൊണ്ടാണ് പവാര്‍ നവാബ് മാലിക്കിന് വേണ്ടി ഇത് ചെയ്യാത്തത് എന്ന് എന്‍ സി പി പ്രവര്‍ത്തകരോട് എനിക്ക് ചോദിക്കണം എന്നായിരുന്നു അസദുദ്ദീന്‍ ഒവൈസി പറഞ്ഞത്.

'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍

'നവാബ് മാലിക് സഞ്ജയ് റാവത്തിനെക്കാള്‍ താഴ്ന്നവാണോ എന്നാണ് എനിക്ക് ശരദ് പവാറിനോട് ചോദിക്കാനുള്ളത്. എന്തുകൊണ്ടാണ് നിങ്ങള്‍ നവാബ് മാലിക്കിന് വേണ്ടി സംസാരിക്കാത്തത്? അത് മുസ്ലീമായതുകൊണ്ടാണോ? സഞ്ജയും നവാബും തുല്യരല്ലേ?', ഒവൈസി ചോദിച്ചു. എ ഐ എം ഐ എം നേതാവ് ഭിവണ്ടി നേതാവ് ഖാലിദ് ഗുഡ്ഡുവിനെ ഉടന്‍ മോചിപ്പിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. ഖാലിദ് ഗുഡുവിനെ ഒരു കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

അദ്ദേഹം ജയിലിലാണ്, അദ്ദേഹത്തിനെതിരെ ചുമത്തിയ വകുപ്പ് തീര്‍ത്തും തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖാലിദ് ഗുഡ്ഡുവിനെ മോചിപ്പിക്കാന്‍ ശിവസേനയോടും മുഖ്യമന്ത്രിയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തിനും അഴിമതിക്കും എതിരായതിനാലാണ് ഖാലിദ് ഗുഡ്ഡുവിനെ അവര്‍ അറസ്റ്റ് ചെയ്തത്. അതിനാല്‍, മുംബൈ പോലീസിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും ഒവൈസി ആരോപിച്ചു.

English summary
If India belongs to anyone, it belongs to the adivasis and the Dravidians says Asaduddin Owaisi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X