പ്രിയങ്ക തുറുപ്പ് ചീട്ടാണെങ്കില്‍ ജോക്കറുമായി എന്തിന് ഇത്രയും കാലം കോണ്‍ഗ്രസ് കളത്തിലിറങ്ങി
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന പ്രിയങ്കാ ഗാന്ധിക്ക് വന്‍ സ്വീകരണമായിരുന്നു കോണ്‍ഗ്രസ് ഒരുക്കിയത്. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രിയങ്കാ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുകയും ചെയ്തു. എഐസിസി സെക്രട്ടറി പദവിക്ക് പുറമെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ സംഘടനാ ചുമതലയും പാര്‍ട്ടി പ്രിയങ്കയ്ക്ക് നല്‍കി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തുറുപ്പ് ചീട്ടാണ് പ്രിയങ്കയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചത്. മറുപക്ഷത്ത് പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവിനെ പരിഹാസത്തോടെയാണ് ബിജെപി നേരിട്ടത്. പ്രിയങ്കയാണ് തുറപ്പ് ചീട്ടെങ്കില്‍ രാഹുല്‍ ജോക്കറായിരുന്നോ എന്നാണ് ബിജെപി എംപിയായ പരേഷ് റാവല്‍ പരിഹസിക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

തുറുപ്പ് ചീട്ട്
പ്രിയങ്കയാണ് കോണ്‍ഗ്രസിന്‍റെ തുറുപ്പ് ചീട്ടെങ്കില്‍ എന്തിന് കോണ്‍ഗ്രസ് ഇത്രയും കാലം ജോക്കറുമായി കളിച്ചെന്നാണ് ബിജെപി എംപിയും അഭിനേതവുമായ പരേഷ് റാവല്‍ ചോദിച്ചത്. രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് പരേഷ് റാവലിന്‍റെ വാക്കുകള്‍.

പരേഷ് റാവല്‍
കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുളള എഐസിസി സെക്രട്ടറിയായി ചുമതലേയറ്റ പ്രിയങ്ക ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമായി മാറാന്‍ ഒരുങ്ങുകയായാണ്. ഇതിനിടെയാണ് പരേഷ് റാവല്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ പ്രിയങ്കയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുന്നത്.

കുടുംബ വാഴ്ച
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് പ്രിയങ്കയ്ക്ക് ചുമതലയുള്ള കിഴക്കൻ ഉത്തർപ്രദേശ്. രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ കടന്നു വരവിനെ കുടുംബ വാഴ്ചയുടെ തുടര്‍ച്ചയാണെന്നും രമേശ് പവാല്‍ വിമര്‍ശിച്ചു.

പരസ്യമായി വിളിച്ചുപറയുന്നു
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ വിര്‍ശിച്ച് നേരത്തേയും ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നിയമനത്തിലൂടെ രാഹുല്‍ ഗാന്ധി പരാജയമാണെന്ന് കോണ്‍ഗ്രസ് പരസ്യമായി വിളിച്ചുപറയുകയാണെന്നായിരുന്നു ബിജെപിയുടെ പരിഹാസം

പരിഹാരം
സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താന്‍ പലരും തയ്യാറാവുന്നില്ല. ഇതിനു പരിഹാരമായി കുടുംബത്തില്‍ നിന്ന് കണ്ടെത്തിയ പരിഹാരമാണ് പ്രിയങ്കയെ. രാഹുലിന് ഊന്നുവടി പോലെയാണ് പ്രിയങ്കയെന്നും ബിജെപി വക്തമാവ് സാംബിത് പാത്ര പറഞ്ഞു

ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബം
ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബം, കോണ്‍ഗ്രസിനാവട്ടെ കുടംബമാണ് പാര്‍ട്ടി. ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തേക്ക് ചിന്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് പ്രിയങ്കയുടെ നിയമനമെന്നും സാംബിത് പാത്ര ആരോപിച്ചു.

കുടുംബമാണ് പാര്‍ട്ടി
ഇതിന് പിന്നാലെ വിര്‍ശനവുമായി മോദിയും രംഗത്തെത്തി. ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബം എന്നാല്‍ പലര്‍ക്കും കുടുംബമാണ് പാര്‍ട്ടി. ബിജെപിയില്‍ ഒരു വ്യക്തിയോ ഒരു കുടുംബമോ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം.

ജെഡിയു
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി വിമര്‍ശിക്കുമ്പോഴും എന്‍ഡിഎയിലെ സഖ്യ കക്ഷികളായ ശിവസേനയും ജെഡിയുവും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാഷ്ട്രീയ പ്രവേശനമാണ് പ്രിയങ്ക ഗാന്ധിയുടേതെന്നായിരുന്നു ജനതാദള്‍ യുണൈറ്റഡ് പ്രതികരിച്ചത്.

ശിവസേന
പ്രിയങ്കാ ഗാന്ധി സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നായിരുന്നു ശിവസേന അഭിപ്രായപ്പെട്ടത്. വോട്ട് ചെയ്യാനെത്തുമ്പോള്‍ ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരയെ കാണുമെന്നും ശിവസേന വക്താവ് മനീഷ കായന്ദെ അഭിപ്രയാപ്പെട്ടു.
|
ട്വീറ്റ്
പരേശ് റാവല്‍












Click it and Unblock the Notifications