'അധികാരം തരൂ'... തുടച്ചു മാറ്റാം മയക്കു മരുന്നു മാഫിയയെ; പഞ്ചാബിന് കോണ്‍ഗ്രസിന്റെ വാഗ്ദാനം!!!
അധികാരത്തിലെത്തിച്ചാല്‍ മയക്കു മരുന്ന് മാഫിയയെ തുടച്ചു നീക്കുന്നതിനായി നിയമം നിര്‍മിക്കും. പുതിയ നിയമത്തിനു കീഴില്‍ എല്ലാ മയക്കു മരുന്നു കേസുകളും അതിവേഗം തീര്‍പ്പാക്കും.
ദില്ലി: പഞ്ചാബിന് എന്നും തലവേദന സൃഷ്ടിക്കുന്നത് യുവാക്കളിലെ അനിയന്ത്രിതമായ മയക്കുമരുന്ന് ഉപയോഗമാണ്. മയക്കു മരുന്ന് മാഫിയകളും പഞ്ചാബില്‍ ശക്തമാണ്. പഞ്ചാബിലെ മയക്കു മരുന്ന് ഉപയോഗത്തിന്റേയും അവിടുത്തെ യുവാക്കളുടേയും കഥ പറഞ്ഞെത്തിയ ഉഡുത്ത പഞ്ചാബ് എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അകാരണമായി കത്തിവച്ചത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നില്‍ സര്‍ക്കാരിന്റെ ബുദ്ധിയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
അകാലിദള്‍ ബിജെപി സംഖ്യം ഭരിക്കുന്ന പഞ്ചാബ് പിടിക്കാന്‍ വാലും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസും ആംആദ്മിയും. ഈ സാഹചര്യത്തിലാണ് പഞ്ചാബിന്റെ പ്രധാന വിഷയമായ മയക്കു മരുന്നിനെ കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കുന്നത്. അധികാരത്തിലെത്തിയാല്‍ നാലു ദിവസത്തിനുളളില്‍ മയക്കു മരുന്ന് മാഫിയയെ പഞ്ചാബില്‍ നിന്നും ഉന്മൂലനം ചെയ്യാമെന്നാണ് പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് പറയുന്നത്.
ഇതിനായി പ്രത്യേകം നിയമം നിര്‍മിക്കും. മയക്കു മരുന്ന് ഇടപാടുകാരെ കണ്ടെത്തി ജയിലിലടക്കും അവരുടെ സ്വത്തുക്കള്‍ കണ്ടെത്തുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. അധികാരത്തിലെത്തിയാലുടന്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കേസുകള്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ആരെയും നിയമത്തില്‍ നിന്നും മാറ്റി നിറുത്തില്ലെന്നും അദ്ദഹം പറഞ്ഞു.

പ്രകാശ് സിംഗ് ബാദല്‍ സര്‍ക്കാരിന്റെ സ്ഥാപിത താല്പര്യമാണ് പഞ്ചാബില്‍ മയക്കു മരുന്ന് മാഫിയ പ്രബലമാകാന്‍ കാരണമെന്നും അമരീന്ദര്‍ സിംഗ് ആരോപിക്കുന്നു. പഞ്ചാബില്‍ മയക്കു മരുന്ന് മാഫിയക്കു നല്‍കുന്ന ശിക്ഷയിലും മറ്റും നല്‍കുന്ന ഇളവ് യവതലമുറയെ തകര്‍ക്കുകയാണ്.

മയക്കു മരുന്നിന്റെ വ്യാപനം തടയാന്‍ ഘട്ടം ഘട്ടമായുള്ള നടപടികളാണ് മുന്നോട്ടു വയ്ക്കുന്നത്. മയക്കു മരുന്ന് കേസുകള്‍ പിടിക്കുകയും സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും ചെയ്യും. മയക്കു മരുന്നിന്റെ വ്യാപനം തടയാന്‍ പര്യാപ്തമായ മാതൃകാ പരമായ ശിക്ഷ മയക്കു മരുന്ന് വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും നല്‍കും.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മയക്കു മരുന്നിന്റെ ഒഴുക്ക് തടയുന്നതിന് വേണ്ടി നര്‍ക്കോട്ടിക് കണ്‍ട്രോളര്‍ ഉദ്യോഗസ്ഥരുടെ പുതിയ സംഘത്തെ നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെങ്കിലും പുതിയ നയം കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. ബാദല്‍ സര്‍ക്കാരിനു കീഴില്‍ മയക്കു മരുന്ന് മാഫിയ പ്രബലമാകുന്നു എന്നും ആരോപണം ഉണ്ട്.












Click it and Unblock the Notifications