
'കാശ്മീര്‍ ഫയല്‍സ് കണ്ട് ഞെട്ടിപ്പോയി, അപരിഷ്കൃതമായ സിനിമ'; വിമര്‍ശിച്ച് ഐഎഫ്എഫ്ഐ ജൂറി
പനജി: ഗോവയില്‍ നടക്കുന്ന ആന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ രാജ്യാന്തര സിനിമ വിഭാഗത്തില്‍ മത്സരിച്ച ദ കാശ്മീര്‍ ഫയല്‍സിനെതിരെ വിമര്‍ശനവുമായി മത്സര വിഭാഗത്തിന്റെ ജൂറി തലവന്‍ നാദവ് ലാപിഡ്. വിവേക് അഗ്നിഹോത്രിയുടെ ചിത്രം 'ദി കശ്മീര്‍ ഫയല്‍സ്' ഒരു 'പ്രചരണവും അപരിഷ്കൃതവുമായ സിനിമയാണെന്ന് നദാവ് കുറ്റപ്പെടുത്തി. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ ഈ ചിത്രം കണ്ടതില്‍ താന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളെല്ലാവരും അസ്വസ്ഥരാണ്. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിന് അനുചിതമായ ഒരു 'പ്രചാരണ,' പോലെ ഞങ്ങള്‍ക്ക് തോന്നി. 15 സിനിമകളാണ് മത്സര വിഭാഗത്തിലുണ്ടായിരുന്നത്. അതില്‍ 14 സിനിമകളും മികച്ചതും ചലച്ചിത്ര മൂല്യം നിറഞ്ഞതുമായിരുന്നു. അതൊക്കെ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു. എന്നാല്‍ 15മത്തെ സിനിമ കണ്ട് ഞങ്ങള്‍ എല്ലാവരും ഞെട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ലാപിഡിന്റെ വിമര്‍ശനം. അതേസമയം, ലാപിഡ് ചിത്രത്തെ വിമര്‍ശിച്ച് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്ത് വരുന്നത്. ലാപിഡിനേക്കാള് വ്യത്യസ്തമായ അഭിപ്രായമാണ് തനിക്ക് ഉള്ളതെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ കോബി ഷോഷാനി പറഞ്ഞു.

ഞാന്‍ കാശ്മീര്‍ ഫയല്‍ കണ്ടു, അഭിനേതാക്കളെ കണ്ടു. നദവ് ലാപിഡിനേക്കാള് വ്യത്യസ്തമായ അഭിപ്രായമാണ് എനിക്കുള്ളത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ട് അക്കാര്യം പറഞ്ഞെന്നും ഷോഷാനി പറഞ്ഞു. 2022ലെ ഐഎഫ്എഫ്ഐയുടെ ഇന്ത്യന്‍ പനോരമ സെഗ്മെന്റിന്റെ കശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടുത്തിയത്.

1990ലെ കാശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. കശ്മീര്‍ കലാപകാലത്ത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിന്റെ വംശഹത്യയുടെ ഇരകളായ ആദ്യ തലമുറയുടെ വീഡിയോ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ് ചിത്രം. ഈ ചിത്രത്തിന്റെ പ്രദര്‍ശന സമയത്ത് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
ഗേൾഫ്രണ്ടിനെ കുറിച്ച് അറിയണമെന്ന് അലീന പടിക്..." data-gal-src="malayalam.oneindia.com/img/600x100/2022/11/kashmirfilesoneindia-1647591344-1669690499.jpg">
ഗേൾഫ്രണ്ടിനെ കുറിച്ച് അറിയണമെന്ന് അലീന പടിക്കൽ, സൂരജിന്റെ വാക്കുകൾ ഇങ്ങനെ, വൈറൽ
സിനിമ പുറത്തിരങ്ങിയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളില്‍നിന്നും വലിയ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമക്ക് സമ്പൂര്‍ണ നികുതിയിളവ് പ്രഖ്യാപിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചിരുന്നു. അസം സര്‍ക്കാര്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സിനിമ കാണുന്നതിനായി പകുതി ദിവസത്തെ അവധി അനുവദിച്ചു.