ചോദിക്കാതെ വാര്‍ത്ത കൊടുക്കരുത്.. ക്ഷുഭിതനായി സച്ചിന്‍
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അദ്ദേഹത്തിന്റെ ശാന്ത സ്വഭാവത്തിന് ഏറെ പേരുകേട്ട ആളാണ്. എന്നാല്‍ ഒരു പരിധി വിട്ടാല്‍ ഏത് സച്ചിന്‍ ടെണ്ടുല്‍ക്കറായാലും ചൂടായി പോകും.

ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാന്‍ ദില്ലി ഐഐടിയില്‍ നിന്ന് സ്ഥലം അനുവദിക്കാന്‍ സച്ചിന്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതേ തുടര്‍ന്നാണ് ഐഐടി ഡയറക്ടര്‍ രാജിവച്ചത് എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.
I am appalled to read the stories that suggest some land has been asked from IIT-D for academy in my name.
— sachin tendulkar (@sachin_rt) December 28, 2014 ഈ വാര്‍ത്തകള്‍ തന്നെ അമ്പരപ്പിച്ചു എന്നാണ് സച്ചിന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. താന്‍ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരു അക്കാദമി തുടങ്ങാന്‍ തന്നെ ആലോചിച്ചിട്ടില്ല. ഇനി അങ്ങനെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ തന്നെ മറ്റാരുടേയും ഭൂമി അതിന് ആവശ്യമില്ലെന്നും സച്ചിന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
I have not even planned any academy neither do I want any piece of land for any purpose.
— sachin tendulkar (@sachin_rt) December 28, 2014 ഒടുവില്‍ ഇങ്ങനെയായിരുന്നു ട്വീറ്റ്- തനിക്കെതിരെ ഇത്തരം കഥകള്‍ മെനയുമ്പോള്‍ അത് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അടിസ്ഥാനപരമായ കാര്യങ്ങള്‍ തന്നോടെങ്കിലും ചോദിച്ച് മനസ്സിലാക്കണം. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
Wish that basic facts are checked from me before publishing such fiction using my name.
— sachin tendulkar (@sachin_rt) December 28, 2014 എന്നാല്‍ ദില്ലി ഐഐടിയുടെ ഡയറക്ടറായ രഘുനാഥ് കെ ഷെവ്‌ഗോണ്‍കര്‍ രാജി വച്ചു എന്ന വാര്‍ത്ത ശരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സച്ചിനല്ലെങ്കില്‍ പിന്നെ ആരാണ് അദ്ദേഹത്തിന്‍റെ രാജിക്ക് കാരണം?












Click it and Unblock the Notifications