കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശ്നം സച്ചിനല്ല, സുബ്രഹ്മണ്യം സ്വാമി?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി ഐഐടി ഡയറക്ടര്‍ രഘുനാഥ് കെ ഷെവ്‌ഗോണ്‍കര്‍ രാജിവക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. മുന്‍ ഐഐടി പ്രൊഫസും ഇപ്പോള്‍ ബിജെപി നേതാവും ആയ സുബ്രഹ്മണ്യം സ്വാമിയുടെ ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട കാര്യത്തിലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1972 ല്‍ ആണ് സ്വാമിയെ ഐഐടിയില്‍ നിന്ന് പുറത്താക്കുന്നത്. പിനനീട് കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ അദ്ദേഹം 1991 ല്‍ തിരിച്ച് കയറി. ഈ കാലയളവിലെ ശമ്പളം 18 ശതമാനം പലിശയോടെ നല്‍കണം എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം. ഇക്കാര്യം നേരത്തെ ഐഐടിയും കേന്ദ്ര സര്‍ക്കാരും തള്ളിയിരുന്നു.

Subramaniam Swamy

കേസ് ഇപ്പോള്‍ കോടതിയിലാണ്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ മാറി മോദി സര്‍ക്കാര്‍ വന്നപ്പോള്‍ നിലപാട് അയഞ്ഞു. സ്വാമിക്ക് കുടിശ്ശിക നല്‍കുന്നതിന് അനുകൂല നിലപാടാണ് ഇപ്പോള്‍ സര്‍ക്കാരിന്. എന്നാല്‍ കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ ഒത്തുതീര്‍പ്പ് പരിപാടികളൊന്നും വേണ്ടെന്നായിരുന്നു ഐഐടി ഡയറക്ടറുടെ നിലപാട്. ഇതേ തുടര്‍ന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പില്‍ നിന്ന് ഡയറക്ടര്‍ക്ക് നേരെ ഏറെ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

വിരമിക്കാന്‍ രണ്ട് വര്‍ഷം കൂടി ശേഷിക്കെയാണ് ഡയറക്ടറായ രഘുനാഥ് രാജിവച്ചിരിക്കുന്നത്. 70 ലക്ഷം രൂപയാണ് സ്വാമി ശമ്പള കുടിശ്ശികയായി ആവശ്യപ്പെട്ടിട്ടുള്ളത്.

English summary
IIT land for academy controversy: Tendulkar 'appalled' over 'fiction' story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X