കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഇത്തവണ ലഭിച്ചത് 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന മണ്‍സൂണെന്ന് കാലാവസ്ഥാ വകുപ്പ്

  • By S Swetha
Google Oneindia Malayalam News

പൂനെ: 25 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ലഭിച്ച ഏറ്റവും വലിയ മഴയാണ് ഇത്തവണത്തെ തെക്കുപഠിഞ്ഞാറന്‍ മണ്‍സൂണിലേതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) . ഐഎംഡി റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം സെപ്റ്റംബറില്‍ ലഭിച്ചത് 102 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ മഴയാണ്. ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലുടനീളമുള്ള മഴ 968 മില്ലിമീറ്ററായി രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 1994ലാണ് ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

സീറ്റ് വിഭജനത്തിൽ പാളി: ശിവസേനയിൽ കൂട്ടരാജി.... രാജി സമർപ്പിച്ചത് 200 പ്രവർത്തകർ!!സീറ്റ് വിഭജനത്തിൽ പാളി: ശിവസേനയിൽ കൂട്ടരാജി.... രാജി സമർപ്പിച്ചത് 200 പ്രവർത്തകർ!!

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് തുടര്‍ച്ചയായ മഴ ലഭിക്കാന്‍ സഹായിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മധ്യ ഇന്ത്യന്‍ പ്രദേശങ്ങളിലാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ മേഖലകളില്‍ കനത്ത മഴ ചില സമയങ്ങളില്‍ 10 ദിവസം വരെ നീണ്ടു നിന്നതായും ഐഎംഡിയുടെ കാലാവസ്ഥാ ഗവേഷണ സേവന മേധാവി ഡി ശിവാനന്ദ് പൈ പറഞ്ഞു.

fllod-156990547

മിക്ക സംസ്ഥാനങ്ങളിലും സാധാരണ അല്ലെങ്കില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. ചിലയിടങ്ങളില്‍ ഈ സീസണിലെ തന്നെ അധിക മഴ രേഖപ്പെടുത്തി. എന്നിരുന്നാലും, മണിപ്പൂര്‍ (-56 ശതമാനം), ഹരിയാന (- 42 ശതമാനം), ദില്ലി (-35 ശതമാനം), ജമ്മു കശ്മീര്‍ (21 ശതമാനം) എന്നിവയുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ മഴ കുറവാണ്. മധ്യപ്രദേശ് (44 ശതമാനം), ഗുജറാത്ത് (43 ശതമാനം), മഹാരാഷ്ട്ര (23 ശതമാനം), കര്‍ണാടക (32 ശതമാനം), സിക്കിം (22 ശതമാനം) എന്നിവയാണ് അധിക മഴ രേഖപ്പെടുത്തിയ സംസ്ഥാനങ്ങള്‍.

ജൂലൈ ആദ്യ വാരത്തോടെ എല്‍ നിനോ ദുര്‍ബലമായത് മണ്‍സൂണ്‍ ശക്തി പ്രാപിക്കാന്‍ സഹായിച്ചു. ജൂണ്‍ മാസത്തിലെ മഴ സാധാരണ നിലയേക്കാള്‍ 33 ശതമാനം കുറവായിരുന്നു. ജൂണ്‍ മാസത്തില്‍ 30 ശതമാനത്തിലധികം മഴയുടെ കുറവുണ്ടായിട്ടും 1931 ന് ശേഷം ആദ്യമായാണ് എല്‍പിഎ (88 സെന്റിമീറ്റര്‍) നേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉണ്ടായ മണ്‍സൂണ്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും നിലവിലുള്ള മഴക്കുറവ് ഇല്ലാതാക്കി. എല്ലാ പോരായ്മകളും തുടച്ചുമാറ്റി. ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയ മൊത്തം മഴ (130 ശതമാനം) ആണ്. 1983ന് (142 ശതമാനം) ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്ഥാനമാണ് ഇത്.

English summary
IMD predicts : Wettest monsoon in India in 25 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X