കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 വര്‍ഷത്തിനുള്ളില്‍ കറാച്ചിയിലെ വീടുകള്‍ വാങ്ങാനാകുമെന്ന് ആര്‍എസ്എസ് നേതാവ്

  • By ശ്വേത എസ്
Google Oneindia Malayalam News

മുംബൈ: 2025ല്‍ പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മുംബൈയില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിങ്ങള്‍ എഴുതി വെച്ചോളൂ അഞ്ചോ ഏഴോ വര്‍ഷത്തിനുള്ളില്‍ പാകിസ്താനില്‍ നിന്നും വീട് വാങ്ങാനോ കറാച്ചിയിലോ ലാഹോറിലോ റാവല്‍പിണ്ടിയിലോ സിയാല്‍ക്കോട്ടിലോ കച്ചവടം നടത്താനുമുള്ള അവസരം ലഭിക്കുമെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇദ്ദേഹം ശനിയാഴ്ച പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>ക്ലൈമാക്സിൽ സോണിയ ഗാന്ധി വരച്ച വരയിൽ തന്നെ കെവി തോമസ്! ബിജെപി ഒന്നും വെച്ച് നീട്ടിയിട്ടില്ല</strong>ക്ലൈമാക്സിൽ സോണിയ ഗാന്ധി വരച്ച വരയിൽ തന്നെ കെവി തോമസ്! ബിജെപി ഒന്നും വെച്ച് നീട്ടിയിട്ടില്ല

1947ന് മുന്‍പ് പാകിസ്താന്‍ ഉണ്ടായിരുന്നില്ല. 1945ന് മുന്‍പ് ഇത് ഹിന്ദുസ്ഥാന്റെ ഭാഗമായിരുന്നു. അതിനാല്‍ 2025ന് ശേഷം ഹിന്ദുസ്ഥാന്റെ ഭാഗമായി പാകിസ്താന്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ വിവാദപരമായ പ്രസ്താവനയ്ക്ക് ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു, രാജ്യദ്രോഹികള്‍ക്കെതിരെ പുതിയ നിയമം കൊണ്ട് വരണം. അതിന് ശേഷം രാജ്യത്ത് നസീറുദ്ദീനോ ഹമീദ് അന്‍സാരിയോ നവജോത് സിദ്ദുവോ ഉണ്ടാകില്ല. ഇനിയവര്‍ ജെഎന്‍യുവില്‍ പഠിച്ചതാകട്ടെ മഹാരാഷ്ട്രയില്‍ പഠിച്ചവരാകട്ടെ. കൂടാതെ കശ്മീര്‍, ചൈന, സൈന്യം എന്നീ വിഷയങ്ങള്‍ സംസാരിക്കാനും അദ്ദേഹം ഈ അവസരം തെരഞ്ഞെടുത്തു. കശ്മീരിനെ സംബന്ധിച്ചിടത്തോളം ഇതാദ്യമായി വളരെ ബുദ്ധിമുട്ടേറിയ സമയമാണ് ഇത്. അഖണ്ഡ ഭാരതമെന്ന സ്വപ്‌നത്തിലേക്ക് രാജ്യം കൂടുതല്‍ അടുക്കുന്ന സമയമാണ് ഇതെന്നും കുമാര്‍ പറഞ്ഞു.

indresh-kumar-1

രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിന്‍ബലത്തോടെയുള്ള സൈന്യത്തിന്റെ പ്രവര്‍ത്തനമാണ് ഇത് സാധ്യമാക്കിയത്. അതിനാല്‍ ലാഹോറില്‍ സ്ഥിര താമസമാക്കുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മാനസരോവറില്‍ പോകാന്‍ ചൈനയുടെ അനുവാദം വാങ്ങേണ്ട ആവശ്യമില്ല. യൂറോപ്യന്‍ യൂണിയന്‍ മാതൃകയില്‍ അഖണ്ഡ ഭാരതത്തിന്റെ ഭാരതീയ യൂണിയന്‍ രൂപീകരിക്കുമെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.


ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെ സംബന്ധിച്ചും കുമാര്‍ ചോദ്യം ചെയ്തു. 'മുഴുവന്‍ രാജ്യവും കശ്മീരികള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. പിന്നെ എന്താണ് കശ്മീര്‍ ഹിന്ദുസ്ഥാനികള്‍ക്കായി തുറന്നു കൊടുക്കാത്തത്. നമ്മുടെ ഭരണഘടന ഒരേ രാജ്യം, ഒരേ പൗരന്‍, ഒരേ പതാക എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോറം ഫോര്‍ സവര്‍ക്കര്‍ സ്ട്രാറ്റജിക് സെന്റര്‍ ഓഫ് സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍ രാഷ്ട്രീയ സ്മാരക് സംഘടിപ്പിച്ച പരിപാടിയില്‍ മഹാരാഷ്ട്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

English summary
'In 6 Years, We Can Buy Houses in Karachi': This RSS Leader Believes Pakistan Will Soon Be Part of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X