Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ വഴി വിവാഹമോചനത്തിന് അനുമതി; മുത്തലാഖ് കേസുകള്‍ ഇല്ലാതാകും, വിധി ഇങ്ങനെ...

മഹാരാഷ്ട്രയിലെ പൂനെ കോടതിയാണ് വിചിത്രമായ നടപടി സ്വീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം അനുമതി കോടതി തന്നെ നല്‍ക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്.

മുംബൈ: മുത്തലാഖ് കേസുകള്‍ ഇന്ന് വലിയ ചര്‍ച്ചയാണ്. അതോടൊപ്പം ഓണ്‍ലൈന്‍ വഴി വിവാഹ മോചനം നടത്തുന്നുവെന്ന ആരോപണവും ശക്തമാണ്. ഇത്തരം വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളവെയാണ് വിവാഹ മോചനക്കേസില്‍ ഓണ്‍ലൈന്‍ വഴി കാര്യങ്ങള്‍ വിശദീകരിക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ പൂനെ കോടതിയാണ് വിചിത്രമായ നടപടി സ്വീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം അനുമതി കോടതി തന്നെ നല്‍ക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്.

ഭര്‍ത്താവും ഭാര്യയും വിദേശത്ത്

ഭര്‍ത്താവും ഭാര്യയും വിദേശത്താണ്. ഇരുവരും വിവാഹ മോചനത്തതിന് തയ്യാറായി. പക്ഷേ ഇരുവര്‍ക്കും ഒരുമിച്ച് കോടതിയില്‍ ഹാജരായി തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ സാധിക്കുന്നില്ല.

ഭര്‍ത്താവ് സിംഗപ്പൂരില്‍, ഭാര്യ ലണ്ടനിലും

ഭര്‍ത്താവ് സിംഗപ്പൂരിലാണ്. ഭാര്യ ലണ്ടനിലും. ഭര്‍ത്താവ് വിവാഹ മോചന ആവശ്യത്തിന് ലീവെടുത്ത് കോടതിയില്‍ ഹാജരായി. എന്നാല്‍ ലണ്ടനിലുള്ള ഭാര്യക്ക് ഹാജരാവാന്‍ സാധിച്ചില്ല.

തൊഴിലാണ് പ്രശ്‌നം

തുടര്‍ന്ന് ഭാര്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ഓണ്‍ലൈന്‍ വിവാഹ മോചനത്തിന് അനുമതി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജോലിപരമായ കാരണങ്ങളാല്‍ ഹാജരാവാന്‍ സാധിക്കില്ലെന്ന് ഭാര്യ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

വിചിത്രമായ നിര്‍ദേശം

കാര്യം ബോധ്യപ്പെട്ട പൂനെ കുടുംബ കോടതി ഭാര്യക്ക് സ്‌കൈപ്പ് വഴി വിവാഹ മോചന കാരണം വിശദീകരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ആദ്യമായാണ് ഇത്തരമൊരു നിര്‍ദേശം കോടതി തന്നെ മുന്നോട്ട് വയ്ക്കുന്നത്.

ഇരുവരും വേര്‍പ്പെടാന്‍ ആഗ്രഹിച്ചു

1995ലെ ഹിന്ദു വിവാഹ നിയമം അനുസിച്ചാണ് ഭാര്യയും ഭര്‍ത്താവും കോടതിയില്‍ വിവാഹ മോചനം തേടിയത്. 2016 ആഗസ്ത് 12നായിരുന്നു ജഡ്ജി വിഎസ് മല്‍ക്കന്‍പട്ട റെഡ്ഡിയുടെ മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. വിവാഹ മോചനത്തിന് ഇരുവരും ആഗ്രഹിക്കുന്നതിന്റെ വിശദീകരണവും ഇരുവരും നല്‍കിയിരുന്നു.

പ്രണയ വിവാഹം, പക്ഷേ..

ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്. ഈ സമയം പ്രണയത്തിലായ ഇവര്‍ 2015 മെയ് 9ന് ഹിന്ദു ആചാര പ്രകാരം അമരാവതിയില്‍ വച്ച് വിവാഹിതരായി. പിന്നീട് പൂനെയിലേക്ക് താമസം മാറിയ ഇരുവര്‍ക്കും ഹിന്‍ജേവാഡിയിലെ വ്യത്യസ്ത കമ്പനികളിലായിരുന്നു ജോലി. പിന്നീട് ഒരുമിച്ച് താമസിക്കാന്‍ ഒരു ഫ്‌ളാറ്റ് വാങ്ങി.

ഇരുവര്‍ക്കും വിദേശത്ത് ജോലി ശരിയായി

മാസങ്ങള്‍ പിന്നിടവെ ഇരുവര്‍ക്കും വിദേശത്ത് ജോലി ശരിയായി. ഭര്‍ത്താവ് സിംഗപ്പൂരിലേക്കും ഭാര്യ ലണ്ടനിലേക്കും ജോലിക്ക് പോയി. വിവാഹം ഭാവി ജീവിതത്തിന് തടസമാണെന്ന് ഇരുവര്‍ക്കും തോന്നി. തുടര്‍ന്ന് വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

തൊഴില്‍ കരാര്‍ കാരണം ഹാജരാവാനായില്ല

ഹര്‍ജി ഫയല്‍ ചെയ്ത ശേഷമാണ് ഭാര്യ ലണ്ടനിലേക്ക് ജോലിക്ക് പോയത്. അവരുടെ പുതിയ കമ്പനിയുമായുള്ള തൊഴില്‍ കരാര്‍ പ്രകാരം വേഗത്തില്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണക്ക് ഹാജരാവാന്‍ അനുമതി തരണമെന്ന് ഭാര്യ ആവശ്യപ്പെട്ടത്.

വേര്‍പ്പിരിഞ്ഞ് താമസിക്കുന്നവര്‍

മാസങ്ങളായി തങ്ങള്‍ വേര്‍പ്പിരഞ്ഞാണ് താമസിക്കുന്നതെന്നും ഒരുമിച്ച് താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഇരുവരും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കോടതി സ്‌കൈപ്പ് വഴി കാര്യങ്ങള്‍ വിശദീകരിക്കാന്‍ അനുമതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+