യശ്വന്ത്പൂർ എക്സ്പ്രസിൽ മയക്കിടത്തി മോഷണം: യാത്രക്കാരെ മയക്കിക്കിടത്തി മോഷണം
ബെഗളൂരു: ട്രെയിനില്‍ യാത്രക്കാരെ മയക്കിക്കിടത്തി മോഷണം. ബെംഗളൂരുവിലേക്കുള്ള ട്രെയിനിൽ വച്ച് 13 യാത്രക്കാരെ മയക്കുമരുന്ന് നൽകിയ ബിസ്കറ്റ് നൽകിയാണ് വസ്തുുക്കൾ കവർന്നെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ ബെംഗളൂരുവിലേക്കുള്ള യശ്വന്ത്പൂര്‍ എക്സ്പ്രസിലാണ് സംഭവം. ഒരു സംഘം യുവാക്കളാണ് സംഭവത്തിന് പിന്നിൽ. ട്രെയിൻ ജോധ്പൂരിൽ നിന്ന് പുറപ്പെട്ടയുടൻ യാത്രക്കാർക്ക് ബിസ്കറ്റ് നൽകി മയക്കിടത്തിയ ശേഷമായിരുന്നു മോഷണം നടത്തിയത്. ക്ഷീണം തോന്നിയതിന് പിന്നാലെ യാത്രക്കാർക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു.
യാത്രക്കാരില്‍ നിന്ന് വിലപ്പെട്ട വസ്തുുക്കള്‍ മോഷ്ടിച്ച സംഘം രക്ഷപ്പെടുകയായിരുന്നു. ബാഗിലുണ്ടായിരുന്ന സ്വർണ്ണവും പണവും ഉൾപ്പെടെയുള്ള വസ്തുുക്കൾ നഷ്ടപ്പെട്ടതായി യാത്രക്കാരുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണ് മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്. ഇതോടെ പുലർച്ചെ നാല് മണിയോടെ ട്രെയിൻ ഗുണ്ടൂര്‍ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാര്‍ റെയില്‍വേ പോലീസിനെ സമീപിച്ചത്. അബോധാവസ്ഥയിലായ യാതാക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. അബോധാവസ്ഥയിലായ ആറ് പേർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണുള്ളതെന്ന് റെയിൽവേ പോലീസ് ചൂണ്ടിക്കാണിക്കുന്നു.

പ്രതികളെ പിടികൂടുന്നതിനായി പ്രതികൾ ട്രെയിനിൽ കയറിയ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങള്‍ ലഭിക്കുന്നനതിനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. എത്രപേരാണ് സംഭവത്തിന് പിന്നില്‍ എന്നത് സംബന്ധിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. റെയിൽവേ അധികൃതരോ മറ്റ് ദൃക്സാക്ഷികളോ സംഭവത്തിനില്ല. മോഷണത്തിനുള്ള തയ്യാറെടുപ്പുകളോടെയാണോ അക്രമികള്‍ ട്രെയിനില്‍ കയറിയതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
യശ്വന്ത്പൂർ എക്സ്പ്രസില്‍ 13 യാത്രക്കാർക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലർത്തി നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത്തരത്തില്‍ മയക്കുമരുന്ന് നല്‍കിയുള്ള മോഷണം പതിവില്ലാത്തതിനാൽ കേസ് അന്വേഷണം പോലീസിനും വെല്ലുവിളിയാവും. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണ ഏജന്‍സികൾ നീങ്ങുന്നത്.












Click it and Unblock the Notifications