കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൾ മുനയിൽ എടപ്പാടി സർക്കാർ; റിസോർട്ട് ജീവിതം ആഘോഷകരമാക്കി എംഎൽഎമാർ

പോണ്ടിച്ചേരിയിലുള്ള ആഢംബര റിസോർട്ടായ വിന്റ് ഫ്ലവർ റിസോർട്ട്​ സ്പായിലാണ്​ എം.എൽ.എമാരുടെ സുഖവാസം.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

പുതുച്ചേരി: അണ്ണാ ഡി.എം.കെ ലയനത്തെ തുടർന്ന്​ എടപ്പാടി സർക്കാരിനെ പ്രതിരോധത്തിലാക്കി റിസോർട്ടിൽ അടിച്ചു പൊളിക്കുകയാണ് ​ ടി.ടി.വി ദിനകരൻ പക്ഷ എംഎൽഎമാർ. പളനിസാമിക്കുള്ള പിന്തുണ പിൻവലിച്ച്​ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന ആവശ്യവുമായി മുന്നോട്ടുവന്ന എം.എൽ.എമാരെയാണ് ദിനകരൻ പോണ്ടിച്ചേരിയിലെ​ റിസോർട്ടിലേക്ക്​ മാറ്റിയത്.പോണ്ടിച്ചേരിയിലുള്ള ആഢംബര റിസോർട്ടായ വിന്റ് ഫ്ലവർ റിസോർട്ട്​ സ്പായിലാണ്​ എം.എൽ.എമാരുടെ സുഖവാസം. വോളിബോൾ കളിച്ചും ഊഞ്ഞാലാടിയും ഒഴിവുവേളകൾ ആഘോഷമാക്കുന്ന ദൃശ്യങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​.

resort

 ആധാറിന്റെ ഭാവി ഇനി എന്ത്? സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന് വെല്ലുവിളിയോ! ആധാറിന്റെ ഭാവി ഇനി എന്ത്? സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന് വെല്ലുവിളിയോ!

വോട്ടർമാരോട്​ ബഹുമാനമില്ലാത്തതുകൊണ്ടല്ല റിസോർട്ടിൽ താമസിക്കുന്നത്​. ചർച്ചകൾക്കായി ദിനകരൻ അടുത്തു തന്നെ ഇവിടെ എത്തും. അതുവരെയുള്ള ദിവസങ്ങൾ സ്വസ്ഥമായി കഴിയുകയാണ്​ -എംഎൽഎമാർ വാർത്താ ഏജൻസിയോട്​ പറഞ്ഞു. രണ്ടു ദിവസത്തെ ഒഴിവു ദിവസമാണ് ​ തങ്ങൾ ആസ്വദിക്കുന്നത്​. തങ്ങളെ സ്വാധീനിക്കാൻ ഒപിഎസ്- എടപ്പാടി വിഭാഗത്തിന് കഴിയില്ല. എം.എൽ.എമാരുടെ കൂറുമാറ്റം ഒഴിവാക്കാനാണ്​ റിസോർട്ടിലേക്ക്​ മാറ്റിയെന്നത്​ മാധ്യമ സൃഷ്ടി മാത്രമാണെന്നും അവർ പറഞ്ഞു.

ലക്ഷ്യം എടപ്പാടി സർക്കാർ

ലക്ഷ്യം എടപ്പാടി സർക്കാർ

അണ്ണാ ഡിഎംകെ സർക്കാറിനെ അട്ടിമറിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും എംഎൽഎമാർ അറിയിച്ചിട്ടുണ്ട്. അഴിമതിക്കാരനും സ്വജനപക്ഷപാതിയുമായ പളനിസാമിയുടെ രാജിയാണ്​ തങ്ങളുടെ ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

 സർക്കാരിന് പണികിട്ടും

സർക്കാരിന് പണികിട്ടും


134 അംഗ നിയമസഭയിൽ 117 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ സർക്കാറിന്​ വിശ്വാസവോട്ട്​ നേടാൻ കഴിയൂ. ഈ സാഹചര്യത്തിൽ 19 എംഎൽഎമാർ പിൻമാറിയാൽ സർക്കാറിന്​ അത്​ തിരിച്ചടിയാകും.

റിസോർട്ടിലെ നാടകം ആവർത്തിക്കുന്നു

റിസോർട്ടിലെ നാടകം ആവർത്തിക്കുന്നു

ഭൂരിപക്ഷം എംഎല്‍എമാരും ശശികല പക്ഷത്തിനൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരായ കൂവത്തൂരിലെ റിസോര്‍ട്ടില്‍ അന്ന് നടന്ന നാടകം തമിഴകത്ത് വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. ഇത്തവണ എടപ്പാടി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് എംഎൽഎമാരെ റിസോട്ടിലേക്കു മാറ്റിയത്. സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന എംഎൽഎമാരെയാണ് ടിടിവി ദിനകരൻ റിസോട്ടിലേക്ക് മാറ്റിയത്.

ദിനകരന്‍ പണി തുടങ്ങി

ദിനകരന്‍ പണി തുടങ്ങി

കൂടുതല്‍ എംഎല്‍എമാരെ ചാക്കിടാന്‍ ദിനകരന്‍ പണി തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന കാഴ്ചയാണിപ്പോള്‍. പളനിസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.

234 അംഗ സഭ

234 അംഗ സഭ

234 അംഗങ്ങളാണ് തമിഴ്നാട് നിയമ സഭയിൽ ഉള്ളത്. ഇതില്‍ 134 അംഗങ്ങളാണ് എഐഎഡിഎംകെയ്ക്കുള്ളത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 117 അംഗങ്ങളുടെ പിന്തുണ വേണം. 19 പേര്‍ പിന്തുണ പിന്‍വലിച്ചാല്‍ 115 പേരുടെ പിന്തുണയേ സര്‍ക്കാരിന് ഉണ്ടാകൂ.

കലക്ക വെള്ളത്തിൽ മീൻപിടിച്ച് സ്റ്റാലിന്‍

കലക്ക വെള്ളത്തിൽ മീൻപിടിച്ച് സ്റ്റാലിന്‍

സര്‍ക്കാര്‍ ന്യൂനപക്ഷമായ പശ്ചാത്തലത്തില്‍ നിയമസഭ ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ഡിഎംകെയുടെ നേതാവ് എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. ശശികല പക്ഷത്തെ 19 എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ രാജി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

English summary
They played volleyball, sat on see-saws, tried the swings and generally appeared to have a rollicking time. In two days, they plan to shake up the Tamil Nadu government.Nineteen lawmakers of Tamil Nadu's ruling AIADMK showed no signs of cabin fever on Thursday, tucked away at a beachside resort in neighbouring Puducherry to prevent overtures from Chief Minister E Palaniswami or "EPS".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X