ബിജെപി നേതാവിന്റെ മകന്‍ യുവതിയെ പിന്തുടരുന്ന ദൃശ്യം പുറത്ത്!!! വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഢ്: ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ഭരാളയുടെ മകന്‍ യുവതിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി അധ്യക്ഷന്റെ മകൻ യുവതിയുടെ വാഹനത്തെ പിന്തുടരുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയായ യുവതി സ‍‍ഞ്ചരിച്ച റൂട്ടിലെ അഞ്ച് സി.സി.ടി.വി കാമറകളിൽ നിന്നുമാണ് ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തത്. എന്നാൽ കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങള്‍ കാണാതായതായി റിപ്പോര്‍ട്ട് വന്നിരുന്നു.

cctv

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഹരിയാനയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ഭരാളയുടെ മകന്‍ വികാസ് ഭരാള യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. എന്നാല്‍ നിസ്സാരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിക്കുകയും ചെയ്തു.പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞതായുള്ള റിപ്പോര്‍ട്ടു വന്നത്. ഇതോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായും പൊലീസ് ബിജെപിയുടെ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് സിസിടിവി ക്യാമറകളില്‍ നിന്നും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.

കുട്ടികൾ പാശ്ചാത്യ ചരിത്രം പഠിക്കേണ്ട!!! പകരം ഇന്ത്യൻ ചരിത്രം മതിയെന്ന് മഹാരാഷ്ട്ര ബോർഡ്!!
ഏഴ് കിലോമീറ്ററോളം ബിജെപി നേതാവിന്‍റെ മകന്‍ പിന്തുടര്‍ന്നുവെന്നും രണ്ട് തവണ തടഞ്ഞ് നിര്‍ത്തി വാഹനത്തില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമം നടന്നുവെന്നും ഇരയായ യുവതി ആരോപിച്ചിരുന്നു. തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു വികാസിന്‍റെ ലക്ഷ്യമെന്നും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് യുവതി പറഞ്ഞു. അതേസമയം ബിജെപി നേതാവിന്‍റെ മകനെതിരെ തട്ടിക്കൊണ്ട് പോകല്‍ കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്. അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പുകള്‍ എഫ്ഐആറില്‍ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

English summary
CCTV footage of a white SUV racing behind Chandigarh DJ Varnika Kundu's black car confirms her account of being chased on the streets of Chandigarh and terrorized allegedly by the Haryana BJP chief Subhash Barala's son
Please Wait while comments are loading...