യാത്രക്കാരിയുടെ പിന്‍ഭാഗം തടവി പോലീസുകാരന്; കാമക്കണ്ണില്‍ പൊന്നീച്ച പാറിയ അടി!! വീഡിയോ പുറത്ത്
മുംബൈ: ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞദിവസം മുംബൈയിലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായത്. റെയില്‍വെ പോലീസിലെ കോണ്‍സ്റ്റബിള്‍ യാത്രക്കാരിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. തൊട്ടടുത്തിരുന്ന് ആരുമറിയാതെ യുവതിയുടെ പുറംതടവിയ പോലീസുകാരന് ഒടുവില്‍ പെട്ടു. സഹയാത്രക്കാരില്‍ നിന്ന് നല്ല പെട കിട്ടുകയും ചെയ്്തു.
ആദ്യം ന്യായീകരിച്ച പോലീസുകാരന് പിന്നീട് തല്ലിയവരെ ഭീഷണിപ്പെടുത്തി. എന്നാല്‍ പോലീസുകാരന്റെ കൈക്രിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെ ഉന്നത പോലീസുകാര്‍ ഇടപെട്ടു. സസ്പെന്‍ഷനും കിട്ടി. തിരക്കേറിയ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നത് കാത്തിരിക്കുകയായിരുന്നു യാത്രക്കാര്‍. ബുധനാഴ്ച രാത്രിയുണ്ടായ സംഭവം ഇങ്ങനെ...

അപമര്യാദയായി പെരുമാറി
രാജേഷ് ജഹാംഗീര്‍ എന്ന റെയില്‍വെ പോലീസ് കോണ്‍സ്റ്റബിളാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. സോഷ്യല്‍ മീഡിയയില്‍ പോലീസുകാരന്റെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ബെഞ്ചില്‍ തൊട്ടടുത്തിരുന്ന യുവതിയുടെ പിന്‍ഭാഗത്ത് ഇയാള്‍ തടവുകയായിരുന്നു.

തൊട്ടടുത്തിരുന്ന യുവതി കണ്ടു
യുവതിയുടെ തൊട്ടതുത്ത് മറ്റൊരു സ്ത്രീ ഇരുന്നിരുന്നു. ഇരുവരും സംസാരിച്ചിരിക്കെയാണ് പോലീസുകാരന്റെ കൈക്രിയകള്‍. യുവതി ആദ്യം ശ്രദ്ധിച്ചില്ല. എന്നാല്‍ പിന്‍ഭാഗത്ത് അമിതമായ രീതിയില്‍ പിടിക്കുന്നതിനിടെ തൊട്ടടുത്തിരുന്ന യുവതി കണ്ടു. ഇക്കാര്യം ചോദ്യം ചെയ്തു.

മുഖത്തടി, ഭീഷണി
കല്യാണ്‍ റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ച രാത്രി 11.30നാണ് സംഭവം. ചോദ്യം ചെയ്തതോടെ ബഹളമായി. യാത്രക്കാരില്‍ ചിലര്‍ പോലീസുകാരനെ കൈവച്ചു. മുഖത്തടി കൊണ്ട പോലീസുകാരന് ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണം. എന്നാല്‍ പിന്നീട് ഇയാള്‍ എഴുന്നേറ്റ് ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. തല്ലിയവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വേഗം തടിതപ്പി
പോലീസുകാരനെതിരെ പരാതി കൊടുക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇയാള കൈമാറാനും ചിലര്‍ പറഞ്ഞു. എന്നാല്‍ പോലീസുകാരന് പിന്നീട് അവിടെ നിന്നില്ല. തന്നെ തല്ലിയവരോട് തര്‍ക്കിച്ച് ഇയാള്‍ വേഗം തടിതപ്പി. അപ്പോഴേക്കും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സസ്പെന്ഷന്, അന്വേഷണം
പോലീസുകാരനെ സസ്പെന്റ് ചെയ്തുവെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സെന്‍ട്രല്‍ റെയില്‍വെ ഡിവിഷണല്‍ കമ്മീഷണര്‍ സച്ചിന് ഭാലോഡ് പറഞ്ഞു. പോലീസുകാരനെതിരെ പരാതി ലഭിച്ചിട്ടില്ല. നടപടിയെടുത്തത് വീഡിയോയുടെ അടിസ്ഥാനത്തിലാണ്. യുവതിയെ അപമാനിച്ചുവെന്ന വകുപ്പ് പ്രകാരം കേസെടുക്കുമോ എന്ന ചോദ്യത്തിനാണ് ഓഫീസര്‍ ഇങ്ങനെ മറുപടി നല്‍കിയത്.

മഹിളാ ശക്തി
കല്യാണ്‍ റെയില്‍വെ സ്റ്റേഷനില്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് പോലീസുകാരന് തന്നെ അപമാനിക്കാന്‍ ശ്രമിച്ചത്. മഹിളാ ശക്തി എന്ന പേരില്‍ വനിതാ ഓഫീസര്‍മാര്‍ മേല്‍നോട്ടം കൊടുക്കുന്ന അഞ്ച് സംഘങ്ങള്‍ റെയില്‍വെ സ്റ്റേഷനിലുണ്ട്. ഇവരായിരിക്കും പരാതി ലഭിച്ചാല്‍ നടപടികള്‍ സ്വീകരിക്കുക.

ആര് സംരക്ഷിക്കും?
സംഭവം നടക്കുന്ന വേളയില്‍ കോണ്‍സ്റ്റബിള്‍ രാജേഷ് ജഹാംഗീര്‍ ഡ്യൂട്ടിയിലായിരുന്നു. ട്രെയിനുകളിലെ വനിതാ കോച്ചുകളില്‍ രാത്രി യാത്രയില്‍ പോലീസുകാരെ നിയമിച്ചിട്ടുണ്ട്. രാത്രി ഒമ്പതു മണിക്ക് ശേഷമായിരിക്കും പോലീസുകാര്‍ വനിതാ കോച്ചിലുണ്ടാകുക. എന്നാല്‍ പോലീസുകാരന് തന്നെ മോശമായി പെരുമാറിയ സാഹചര്യത്തില്‍ ആര് സുരക്ഷ ഒരുക്കുമെന്നാണ് സോഷ്യല്‍ മീഡഡിയയിലെ പ്രതികരണം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications