വരള്‍ച്ചയിലും ദളിത് സ്ത്രീകള്‍ക്ക് വെള്ളമില്ല; മോദിയുടെ ഗുജറാത്തില്‍ സംഭവിക്കുന്നത്
മെഹ്‌സാന: രാജ്യം സ്വാതന്ത്ര്യം നേടി 68 വര്‍ഷം കഴിഞ്ഞെങ്കിലും രാജ്യത്തിന്റെ പലഭാഗത്തും ഇന്നും നിലനില്‍ക്കുന്നതാണ് ജാതിവ്യവസ്ഥ. ജാതിയില്‍ താഴെയായിപ്പോലെന്ന ഒറ്റക്കാരണത്താല്‍ പൊതുസമൂഹത്തില്‍ അകറ്റ നിര്‍ത്തപ്പെടുന്ന ഒരു ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സമാനതകളില്ലാത്തതാണ്. വികസനം വികസനം എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊറ്റം കൊള്ളുന്ന ഗുജറാത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.
രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധത്തില്‍ വരള്‍ച്ചയെ നേരിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഒട്ടും സുഖകരമല്ല. ജാതിയില്‍ താഴ്ന്നു പോയെന്ന കാരണത്താല്‍ പല പ്രദേശത്തും സ്ത്രീകള്‍ക്ക് പൊതു കിണറില്‍ നിന്നുള്ള വെള്ളം അന്യമാവുകയാണ്. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ മെഹ്‌സാനയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്.

മെഹ്‌സാനയിലെ ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ പൊതു കിണറിന്റെ അകലെ വെള്ളത്തിനായി കാത്തിരിക്കുന്ന ദൃശ്യം ദയനീയമാണെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമം പറയുന്നു. കിലോമീറ്ററുകളോളം താണ്ടി വെള്ളമുള്ള കിണറിനടുത്തെത്തുന്ന അവര്‍ക്ക് സ്വാതന്ത്രത്തോടെ അവിടെനിന്നും വെള്ളമെടുക്കാന്‍ അവകാശമില്ല.
കിണറിന് വളരെ അകലെ കാത്തിരിക്കുന്ന ഇവര്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട വഴിപോക്കരുടെയോ കനിവ് ലഭിച്ചാല്‍ മാത്രമേ ജലം ലഭിക്കുകയുള്ളൂ. നേരിട്ട് കിണറില്‍ തൊട്ടാല്‍ വെള്ളം അശുദ്ധമാകുന്നതിനാല്‍ ആരെങ്കിലും സഹായത്തിനെത്തി വെള്ളം നല്‍കേണ്ട അവസ്ഥയാണ്. മിക്കപ്പോഴും മണിക്കൂറുകള്‍ കാത്തിരുന്നാല്‍ മാത്രമേ പാത്രങ്ങളില്‍ ജലം നിറച്ച് ഇവര്‍ക്ക് വീടികളിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളൂ. വല്മീകി ജാതിയില്‍പ്പെട്ട ഇവരുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളോ സര്‍ക്കാരോ കണ്ടമട്ടില്ല.












Click it and Unblock the Notifications