ആദ്യം ക്യാമറ വരട്ടെ!!!! എന്നിട്ട് കാറിൽ നിന്നു ഇറങ്ങാം!!! മോദിയുടെ ക്യാമറ ഭ്രമം വീഡിയോ വൈറലാകുന്നു

  • Posted By:
Subscribe to Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറഭ്രമം സമൂഹ മാധ്യമങ്ങളിൽ പല വിമർശനത്തിനു കാരണമായിട്ടുണ്ട്. പലപ്പോഴും മോദിയുടെ ക്യാമറ ഭ്രമം പരിഹാസത്തിനു വരെ കാരണമായിട്ടുണ്ട്. എന്നാൽ ഇപ്പോഴിത ഇതു തെളിക്കുന്ന മറ്റൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ലിസബണിലെത്തിയ മോദിയുടെ സന്ദർശനത്തിനിടെയുള്ള സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ക്യാമാറാമാൻ ഇല്ലാത്തതിനെ തുടർന്ന് കാറിൽ നിന്നും ഇറങ്ങാൻ മോദി തയ്യാറായില്ലെന്നാണ് ദേശീയ മാധ്യമങ്ങളുൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.

modi

സംഭവം ഇങ്ങനെ: ലിസ്ബണിലെ ക്യാൻസർ റിസർച്ച് ആൻഡ് ട്രീറ്റ്മെന്റ് സെന്ററിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് സംഭവം.മോദിയുടെ വാഹന വ്യൂഹം ക്യാൻസർ റിസർച്ച് സെന്ററിന്റെ മുന്നിൽ എത്തി നിൽക്കുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥൻ വാഹനത്തിന്റെ ഡോർ വന്നു തുറക്കുന്നത് കണാം. എന്നാൽ മോദി അതിൽ നിന്ന് പുറത്തു ഇറങ്ങി വരുന്നില്ല.

പ്രവാസികൾക്ക് പഴയ നോട്ടുമാറാനുളള അവസരം ജൂണ്‍ 30ന് അവസാനിക്കും!!!

ദിലീപിനെ സഹായിക്കാന്‍ ആരും വന്നില്ല, ഈ ഗതി ഒരു നടനും വരരുത് എന്ന് ദിലീപ്

ഇതിനെടെ മറ്റൊരു ഉദ്യോഗസ്ഥൻ അവിടേക്കു വരുകയും ഡോർ തുറക്കുന്നത് തടയുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവർ രണ്ടാളും ദൂരേക്ക് വിരൽ ചൂണ്ടി എന്തോ സംസാരിക്കുന്നു. ഉടൻ തന്നെ വിരൽ ചൂണ്ടിയ വശത്തു നിന്നു രണ്ട് ക്യാമറ മാൻമാർ ഓടി വരുന്നു. ഇ സമയം ഉദ്യോഗസ്ഥർ വീണ്ടും മോദിയോട് എന്തോ സംസാരിക്കുന്നതും വീഡിയോയിലേ‍ കാണാൻ സാധിക്കുന്നു. ഇതിനു പിന്നാലെ മോദി വഹനത്തിൽ നിന്നു പുറത്തു ഇറങ്ങി വരുന്നു.

English summary
Indians have carried their cultural heritage with them and have always been proud of them,” Modi said addressing the diaspora Indians in Lisbon.After Modi arrived in Lisbon, he also visited The Champalimaud Foundation, which is a leading cancer research and treatment centre in Portugal.
Please Wait while comments are loading...