Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസില്‍ എത്തിയത് നാല് പേര്‍! രണ്ട് ബിഎസ്പി നേതാക്കള്‍! ഞെട്ടിച്ച് കോണ്‍ഗ്രസ്

Recommended Video

cmsvideo
    രാഹുലിന്റെ തന്ത്രത്തിൽ ഞെട്ടി ബിജെപി | Oneindia Malayalam

    ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. ബിജെപിയിലേയും എസ്പി-ബിഎസ്പിയിലേയും പ്രമുഖര്‍ അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുകയാണ്. കഴിഞ്ഞ ദിവസം ബിജെപി എംപിയായ സാവിത്രി ഫൂലെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു.

    രണ്ട് ദിവസങ്ങള്‍ക്കിപ്പുറം ബിഎസ്പിയുടെ മുന്‍ എംപിയും എംഎല്‍എയുമാണ് കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

     സാവിത്രി ഫൂലെയ്ക്ക് പിന്നാലെ

    സാവിത്രി ഫൂലെയ്ക്ക് പിന്നാലെ

    യുപിയില്‍ പ്രിയങ്കാ ഗാന്ധിയുടെ വരവ് കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്. പ്രിയങ്ക കിഴക്കന്‍ യുപിയുടെ ചുമതല ഏറ്റെടുത്ത പിന്നാലെ ബിജെപിയുടെ സഖ്യകക്ഷിയടക്കം കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രമുഖ നേതാവായ സാവിത്രി ഫൂലെയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

     ബിജെപി വിട്ടു

    ബിജെപി വിട്ടു

    ഉത്തര്‍പ്രദേശിലെ പ്രമുഖ പട്ടിക ജാതി-വര്‍ഗ നേതാവായിരുന്നു സാവിത്രി ഭായി ഫുലെ കഴിഞ്ഞ വര്‍‌ഷം ബിആര്‍ അംബോദ്കറുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബിജെപി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നാരോപിച്ചായിരുന്നു ഫുലെ പാര്‍ട്ടി വിട്ടത്.

     രാഹുലിന്‍റേയും പ്രിയങ്കയുടേയും

    രാഹുലിന്‍റേയും പ്രിയങ്കയുടേയും

    പാര്‍ട്ടി അംഗത്വം രാജിവെച്ചെങ്കിലും പാര്‍ലമെന്‍റ് അംഗത്വം ഫുലെ രാജിവെച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇവര്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് മുന്‍ ബിഎസ്പി എംപിയും മുന്‍ എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

     എംഎല്‍എയും എംപിയും

    എംഎല്‍എയും എംപിയും

    മുന്‍ എംപി കൈസര്‍ ജഹാന്‍, മുന്‍ എംഎല്‍എയായ ജസ്മിര്‍ അന്‍സാരി എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിതാപൂരില്‍ നിന്നുള്ള ബിഎസ്പിയുടെ എംപിയായിരുന്നു കൈസര്‍ ജഹാന്‍. ലഹര്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ് ജസ്മിര്‍ അന്‍സാരി.

     രാഹുല്‍ ഗാന്ധിയില്‍ വിശ്വാസം

    രാഹുല്‍ ഗാന്ധിയില്‍ വിശ്വാസം

    ദില്ലിയില്‍ എത്തി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ പിന്നാലെയാണ് ഇരുവരും കോണ്‍ഗ്രസില്‍ എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.

     കോണ്‍ഗ്രസ് ടിക്കറ്റില്‍

    കോണ്‍ഗ്രസ് ടിക്കറ്റില്‍

    ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയുള്ള എസ്പി നേതാവും മുന്‍ എംപിയുമായ രാകേഷ് സച്ചനും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. രാകേഷ് സച്ചനെ കോണ്‍ഗ്രസ് ലോക്സഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്നാണ് വിവരം.

     നേട്ടം കൊയ്യും

    നേട്ടം കൊയ്യും

    അതേസമയം ഇവരെ കൂടാതെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ അഫ്താബ് അഹമ്മദും ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് ചെയര്‍മാന്‍ സുരേന്ദ്ര കുമാറും തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. പൊതുതിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എസ്പിയില്‍ നിന്നും ബിജെപിയില്‍ നിന്നും പ്രമുഖ നേതാക്കളെ സ്വന്തം ക്യാംപില്‍ എത്തിക്കാനായത് തിരഞ്ഞെടുപ്പില്‍ നേട്ടാമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

     വോട്ട് ബാങ്ക്

    വോട്ട് ബാങ്ക്

    കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയാണ് എസ്പി-ബിഎസ്പി സഖ്യം ഇവിടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയേയും ബിഎസ്പി-എസ്പി സഖ്യത്തേയും നേരിടാന്‍ ദളിത്, യാദവ്, ഒബിസി വോട്ടുകള്‍ ബാങ്കുള്‍ ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ നീക്കം.

     കരുത്ത് വര്‍ധിക്കും

    കരുത്ത് വര്‍ധിക്കും

    അതേസമയം മാറിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ യുപിയിലെ പ്രതിപക്ഷ സഖ്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല.
    എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസും വന്നാല്‍ പ്രതിപക്ഷസഖ്യത്തിന്‍റെ കരുത്ത് വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

     കോണ്‍ഗ്രസ് പ്രതീക്ഷ

    കോണ്‍ഗ്രസ് പ്രതീക്ഷ

    നിലവില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെങ്കിലും വരും ദിവസങ്ങലില്‍ ചര്‍ച്ച നടക്കാനുള്ള സാധ്യതകള്‍ സംസ്ഥാന കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല.യുപിയില്‍ ഇത്തവ 25 സീറ്റുകളിലെങ്കിലും വിജയിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

     ബിജെപിയും

    ബിജെപിയും

    എന്നാല്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവര്‍ക്കിടയില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നതിലൂടെ വീണ്ടും സംസ്ഥാനത്ത് വന്‍ വിജയം കരസ്ഥമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+