ഉത്തർ പ്രദേശിൽ വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യാനെത്തിയ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി ബലാൽസംഘം ചെയ്തു
ലഖ്നൗ: ഉത്തർ പ്രദേശിൽ സ്വന്തം വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യാൻ പോകുന്നതിനിടെ പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി ആരോപണം. ഝാൻസി ജില്ലയിലെ പതിനെട്ടുകാരിയാണ് ആരോപണവുമായി രം ഗത്ത് വന്നിരിക്കുന്നത്. പ്രതികൾ തന്നെ ഒരു രാഷ്ട്രീയ പാർട്ടി നേതാവിന്റെ അടുത്തേക്ക് കൊണ്ടുപോയി. പിന്നീട് മധ്യപ്രദേശിലെ മറ്റൊരാളോടൊപ്പം താമസിക്കാൻ നിർബന്ധിച്ചതായും യുവതി ആരോപിച്ചതായി തിങ്കളാഴ്ച പോലീസ് പറഞ്ഞു.
ഏപ്രിൽ 21ന് നടക്കാനിരിക്കുന്ന തന്റെ വിവാഹത്തിന്റെ ക്ഷണക്കത്ത് വിതരണം ചെയ്യാൻ പോകവെ ഏപ്രിൽ 18നാണ് ഈ പെൺകുട്ടി മൂന്ന് യുവാക്കളിനാൽ ആക്രമിക്കപ്പെടുന്നത്. തട്ടിക്കൊണ്ട് പോയതിന് ശേഷം തന്നെ കുറച്ച് ദിവസത്തേക്ക് വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ചു. പിന്നീട് ഝാൻസിയിൽ തിരിച്ചെത്തിച്ച് ഒരു നേതാവിന് കൈമാറിയെന്നും അവർ ആരോപിച്ചു. തുടർന്ന് യുവതിയെ മദ്ധ്യപ്രദേശിലെ ദാതിയ ഗ്രാമത്തിലേക്ക് മറ്റൊരാളോടൊപ്പം താമസിപ്പിക്കാൻ അയച്ചു. എന്നും പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഇവിടെ വെച്ച് എങ്ങനെയോ ഈ പൺകുട്ടി തന്റെ പിതാവുമായി ഫോണിൽ ബന്ധപ്പെട്ടു. ഇതേ തുടർന്നാണ് പോലീസിന്റെ സഹായത്തോടെ ഈ പെൺകുട്ടിയെ മധ്യപ്രദേശിലെത്തി രക്ഷപ്പെടുത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ചിലർക്ക് കാഴ്ച വെച്ചതിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തെഹ്‌റോളി സർക്കിൾ ഓഫീസർ അനുജ് സിംഗ് പറഞ്ഞു. വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് സ്ത്രികൾക്കെതിരായ ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർ പ്രദേശ്. അടുത്തിടെ പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ബലാൽസംഘം ചെയ്ത പിതാവിന്റെ കേസ് ഉത്തർ പ്രദേശിലെ ബുലങ്ഷഹറിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പതിനഞ്ചോളം ദിവസം ഈ പിതാവ് മകളെ ലൈം ഗീകമായി ഉപദ്രവിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരുന്നു. പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. സമാനമായ സംഭവം ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരയായ പെൺകുട്ടി പിതാവ് തന്നെ പീഡിപ്പിക്കുന്നതിനെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്ത് വിടുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications