കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവം ആശാറാം ബാപ്പുവിന് 750 കോടി രൂപ പിഴ

  • By Anwar Sadath
Google Oneindia Malayalam News

സൂറത്ത്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനും മകനും ഇന്‍കംടാക്‌സ് വകുപ്പ് 720 കോടി രൂപ പിഴയിട്ടു. അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും പണം സൂക്ഷിച്ചെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ. ആശാറാമും മകന്‍ നാരായണ്‍ സായിയും കോടിക്കണക്കിന് രൂപ അനധികൃതമായി സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് ഐടി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ ഇയാളുടെ ആശ്രമത്തില്‍ നടത്തിയ റെയ്ഡിലാണ് സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെടുത്തത്. 42 ബാഗുകളിലായി കോടിക്കണക്കിന് രൂപയാണ് ഇരുവരും സൂക്ഷിച്ചിരുന്നത്. ഒട്ടേറെ സ്വത്തുക്കള്‍ സമ്പാദിച്ച രേഖകളും കണ്ടെത്തിയിരുന്നെന്ന് അസിസ്റ്റന്റ പോലീസ് കമ്മീഷണര്‍ മുകേഷ് പട്ടേല്‍ പറഞ്ഞു. ഐടി വകുപ്പിന്റെ നടപടി ആശാറാമിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

asaram-baapu

ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട ആശാറാമും മകനും ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. ആശാറാം ബാപ്പുവും മകനും 1997 മുതല്‍ 2006 വരെ നിരന്തരം പീഡിപ്പിച്ചന്നെുകാട്ടി പെണ്‍കുട്ടികള്‍ ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആശാറാം കേസിലെ സാക്ഷികള്‍ വെടിയേറ്റു മരിച്ചതും അടുത്തിടെ വിവാദത്തിനിടയാക്കിയിരുന്നു.

കേസിലെ സാക്ഷികളെ ഇല്ലാതാക്കി രക്ഷപ്പെടാനായിരുന്നു ആശാറാമിന്റെ നീക്കം. ആശാറാമിനുവേണ്ടി കൊല നടത്തിയ ആള്‍ അടുത്തിടെ പിടിയിലാകുകയും ചെയ്തു. ഒട്ടേറെ പെണ്‍കുട്ടികളെ ആശാറാം ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഭീഷണി ഭയന്ന് മിക്കവരും പരാതി നല്‍കാന്‍ മടിക്കുകയായിരുന്നു.

English summary
Income tax department slaps Rs 750 crore fine on Asaram, son Narayan Sai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X