കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസില്‍ ഒരു കോടിയിലേറെ ശമ്പളം വാങ്ങുന്നത് 74 പേര്‍, വന്‍ വര്‍ദ്ധനയെന്ന് കമ്പനി

Google Oneindia Malayalam News

ബംഗളൂരു: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസില്‍ ഒരു കോടിയിലേറെ ശമ്പളം വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 74 പേരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിയിലേറെ രൂപ ശമ്പളം വാങ്ങിയത്. മുന്‍ വര്‍ഷത്തില്‍ ഇത് 64 പേരായിരുന്നു. കമ്പനിയുടെ വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണ് ഒരു കോടി രൂപ വാര്‍ഷികവരുമാനമായി വാങ്ങുന്നതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ദ്ധയാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.

infosys

2020 മാര്‍ച്ച് 31ന് കമ്പനി പുറത്തുവിട്ട കണക്ക് പ്രകാരം 189640 ജീവനക്കാരാണ് ഇന്‍ഫോസിസിലുള്ളത്. ജോലിയില്‍ മികളുള്ളവരെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി കമ്പനി ജീവനക്കാര്‍ക്ക് നേരത്തെയും കമ്പനി ഓഹരികള്‍ നല്‍കിയിരുന്നു. ശമ്പളത്തിന് പുറമെ സ്റ്റോക്ക് ഇന്‍സെറ്റീവുകള്‍ കൂടി ലഭിച്ചതോടെയാണ് കോടീശ്വരന്‍മാരായ ശമ്പള വരുമാനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്.

ഇതിനിടെ , ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖിന്റെ ശമ്പളം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 27 ശതമാനം വര്‍ദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ വരുമാനം 6.1 മില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. നേരത്തെ ഇത് 4.8 മില്യണ്‍ ഡോളറായിരുന്നു. ശമ്പളം, ബോണസ്, ആനുകൂല്യങ്ങള്‍, അനുവദിച്ച ആര്‍എസ്യുകളുടെ മൂല്യം, ദീര്‍ഘകാല ആനുകൂല്യങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി തന്റെ സേവനങ്ങള്‍ക്ക് ഒരു പ്രതിഫലവും വേണ്ടെന്ന് സ്വമേധയാ തീരുമാനിച്ചിരുന്നു.

കൂടാതെ സിഒഒ യുബി പ്രവീണ്‍ റാവുവിന്റെ ശമ്പളം 29 ശതമാനം ഉയര്‍ന്ന് 2.2 മില്യണ്‍ ഡോളറിലെത്തിയിരുന്നു. രണ്ട് പ്രസിഡന്റുമാരായ രവികുമാറിന്റെയും മോഹിത് ജോഷിയുടെയും പ്രതിഫലം യഥാക്രമം 3 മില്യണ്‍ ഡോളറായും 3.2 മില്യണ്‍ ഡോളറായും ഉയര്‍ന്നിരുന്നു.

English summary
Increase in the number of Infosys employees earning over Rs 1 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X