കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം; ആശങ്കയില്‍ തമിഴ്‌നാട്

Google Oneindia Malayalam News

ചെന്നൈ: ശ്രീലങ്കയിലെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി എല്‍ എ) സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുനമ്പില്‍ തമിഴ്‌നാട്. ലങ്കയിലെ ഹൈടെക് ഗാഡ്ജെറ്റുകളുടെ വിന്യാസം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

അയല്‍രാജ്യത്ത് ചൈനീസ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യ സുരക്ഷയെ ആശങ്കപ്പെടുത്തുന്നതായും തീരദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.

ssa

വടക്കന്‍ ശ്രീലങ്കയിലെ പി എല്‍ എ കേഡറുകളുടെ നീക്കവും ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍, മറ്റ് ആശയവിനിമയ ഉപകരണങ്ങള്‍ തുടങ്ങിയ ഹൈടെക് ഗാഡ്ജെറ്റുകളുടെ വിന്യാസവും ആശങ്കപ്പെടുത്തുന്നു. ഇതിനാല്‍ തീരദേശ ജില്ലകളില്‍ നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. കടല്‍ വെള്ളരി കൃഷി ആരംഭിക്കുന്നതിനായി പി എല്‍ എ അത്യാധുനിക ഗാഡ്ജെറ്റുകള്‍ വിന്യസിച്ചതായും മുന്നറിയിപ്പിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

യുവതിയേയും കുട്ടികളേയും കടിച്ചുകീറി പിറ്റ് ബുള്‍, യുവതിക്ക് 50 ഓളം സ്റ്റിച്ച്!യുവതിയേയും കുട്ടികളേയും കടിച്ചുകീറി പിറ്റ് ബുള്‍, യുവതിക്ക് 50 ഓളം സ്റ്റിച്ച്!

നേരത്തെ ശ്രീലങ്ക ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സഹായത്തോടെ കടല്‍ മാര്‍ഗം ഏതാനും ചൈനീസ് പൗരന്മാര്‍ രഹസ്യമായി ഇന്ത്യയിലേക്ക് കടന്നതായി സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.

സുരേഷ് ഗോപി വരുമോ? അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വി. മുരളീധരന്‍സുരേഷ് ഗോപി വരുമോ? അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വി. മുരളീധരന്‍

മുല്ലത്തീവ്, പരുത്തിത്തീവ്, അണലൈത്തീവ്, മീശലൈ, ചാവക്കച്ചേരി എന്നിവയുള്‍പ്പെടെ വടക്കന്‍ ശ്രീലങ്കയുടെ പല ഭാഗങ്ങളിലും ചൈനീസ് പൗരന്മാരുടെ സ്വതന്ത്രമായ സഞ്ചാരം തമിഴ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരുന്നു. തങ്ങളുടെ ഏക ഉപജീവനമാര്‍ഗമായ സമുദ്രസമ്പത്ത് ചൈനക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന ആശങ്കയും ഇവര്‍ പ്രകടിപ്പിച്ചിരുന്നു.

'രൂപയുടെ മൂല്യം ഇടിയുകയല്ല, ഡോളര്‍ ശക്തിപ്പെടുകയാണ്..'; വ്യത്യസ്ത നിരീക്ഷണവുമായി നിര്‍മല സീതാരാമന്‍'രൂപയുടെ മൂല്യം ഇടിയുകയല്ല, ഡോളര്‍ ശക്തിപ്പെടുകയാണ്..'; വ്യത്യസ്ത നിരീക്ഷണവുമായി നിര്‍മല സീതാരാമന്‍

നിലവിലെ സാഹചര്യം ശ്രീലങ്കന്‍ പൗരന്മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും ദ്വീപ് രാഷ്ട്രത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ താമസിക്കുന്ന തമിഴരുടെമേല്‍ ഇന്ത്യയുടെ സ്വാധീനം കുറയ്ക്കുകയും ചെയ്യുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.

ആഗസ്ത് 11 ന് ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖത്ത് ചൈനീസ് ഗവേഷണ കപ്പലായ യുവാന്‍ വാങ് 5 എത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തെക്കുകിഴക്കന്‍ തീരത്ത് തമിഴ്‌നാട് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. ചൈനീസ് കപ്പലിന്റെ ലങ്കയിലേക്കുള്ള വരവിന് ഇന്ത്യ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട് തീരത്ത് ആണവ സ്ഥാപനങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങള്‍ക്ക് ചൈനീസ് കപ്പലിന്റെ വരവിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് തമിഴ്നാട് തീരദേശ സുരക്ഷാ ഗ്രൂപ്പും സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
increased presence of the People’s Liberation Army of China in Sri Lanka, tamilnadu under alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X